ill fated fellows

Wednesday, June 12, 2013

നീ അറിയാൻ


എന്തേ  ഇനിയും ഉറങ്ങിയില്ലോമലേ, 
എന്‍റെ ഹൃദയം നിനക്കായി പാടിയിട്ടും?

ഓർമ്മതൻ മായാത്ത പുസ്തകത്താളിൽ 
വരച്ചിട്ട നിൻ  മുഖം ഓർത്തിരിക്കുന്നു ഞാൻ .

എഴുതി കഴിയാത്ത കവിതയായ് എന്നുമാ- 
ത്തൂലിക തുമ്പിൽ വിരിയാൻ കൊതിപ്പു ഞാൻ.
കൂട്ടിപ്പെറുക്കിയെടുത്തൊരീ അക്ഷര -
ക്കൂടങ്ങൾക്കാവില്ല പറയാത്ത പ്രണയത്തിൻ 
ആഴങ്ങൾ  പറയുവാൻ .

നിൻ കനവാകുവാൻ .. നിനവാകുവാൻ..
നിൻ കനവാകുവാൻ  നിനവാകുവാൻ 
ആർദ്രമാം പ്രണയത്തിൻ നിശ്വാസമാകുവാൻ 
ആശിച്ച് മോഹിച്ചു 
കാത്തിരിക്കുന്നു ഞാൻ.

മറ്റൊരു ജീവന്‍റെ  നിഴലായി മാറി ഞാൻ
അകലുന്നു ദൂരെക്കെങ്കിലും..,
പകരം നില്ക്കുവാൻ ആവില്ല ഒന്നിനും
ഈ പ്രണയത്തിലെന്നറിയുന്നുവോ നീ?

ജീവനായ് നീ .. പ്രണയമായ് നീ....
ജീവനായ് നീയെൻ പ്രണയമായ് നീ
ആകാശം കാണാതെ ഞാനെൻ ഹൃത്തി-
ലൊളിപ്പിക്കുമാ പീലിതൻതുണ്ടായി നീ ...


ലേബൽ: പൈങ്കിളി