ill fated fellows

Wednesday, June 12, 2013

നീ അറിയാൻ


എന്തേ  ഇനിയും ഉറങ്ങിയില്ലോമലേ, 
എന്‍റെ ഹൃദയം നിനക്കായി പാടിയിട്ടും?

ഓർമ്മതൻ മായാത്ത പുസ്തകത്താളിൽ 
വരച്ചിട്ട നിൻ  മുഖം ഓർത്തിരിക്കുന്നു ഞാൻ .

എഴുതി കഴിയാത്ത കവിതയായ് എന്നുമാ- 
ത്തൂലിക തുമ്പിൽ വിരിയാൻ കൊതിപ്പു ഞാൻ.
കൂട്ടിപ്പെറുക്കിയെടുത്തൊരീ അക്ഷര -
ക്കൂടങ്ങൾക്കാവില്ല പറയാത്ത പ്രണയത്തിൻ 
ആഴങ്ങൾ  പറയുവാൻ .

നിൻ കനവാകുവാൻ .. നിനവാകുവാൻ..
നിൻ കനവാകുവാൻ  നിനവാകുവാൻ 
ആർദ്രമാം പ്രണയത്തിൻ നിശ്വാസമാകുവാൻ 
ആശിച്ച് മോഹിച്ചു 
കാത്തിരിക്കുന്നു ഞാൻ.

മറ്റൊരു ജീവന്‍റെ  നിഴലായി മാറി ഞാൻ
അകലുന്നു ദൂരെക്കെങ്കിലും..,
പകരം നില്ക്കുവാൻ ആവില്ല ഒന്നിനും
ഈ പ്രണയത്തിലെന്നറിയുന്നുവോ നീ?

ജീവനായ് നീ .. പ്രണയമായ് നീ....
ജീവനായ് നീയെൻ പ്രണയമായ് നീ
ആകാശം കാണാതെ ഞാനെൻ ഹൃത്തി-
ലൊളിപ്പിക്കുമാ പീലിതൻതുണ്ടായി നീ ...


ലേബൽ: പൈങ്കിളി 







18 comments:

Cv Thankappan said...

നന്നായിരിക്കുന്നു രചന
ആശംസകള്‍

പൈമ said...

nnalum thundakki mattiyallo!!

Good inti

ajith said...

കണ്ടാ കണ്ടാ
ഇരിയ്ക്കണ ഇരിപ്പ് കണ്ടാ...

ഇദെല്ലാം എഴുതണ ആളാന്ന് പറയുവോ ആരെങ്കിലും!!

നിസാരന്‍ .. said...

പൈങ്കിളി.. :)
ന്നാലും പാടാം

സൗഗന്ധികം said...

നല്ല വരികൾ.

ശുഭാശംസകൾ...

സ്വന്തം സുഹൃത്ത് said...

മനോഹരം !

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല വരികൾ....സ്നേഹാശംസകൾ

പ്രവീണ്‍ ശേഖര്‍ said...

ലേബൽ ..പൈങ്കിളി .. ഹ ഹ ..അത് വായിച്ചിട്ട് ഞാൻ ചിരിച്ചു .. അത് കാരണം കവിത ഒരു പൊകയായി ..എന്തായാലും ആശംസകൾ .. ഇനിയും വരട്ടെ പൈങ്കിളികൾ ..സോറി,, കവിതകൾ ..

soumya said...

kollam. .....nannayi ezhuthi.... :)

കൊമ്പന്‍ said...

കവിതയേക്കാള്‍ രസം ലേബല്‍ ആണ്

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

Aarsha Abhilash said...

ആഹ ആഹാ... ഇത് കൊല്ലംലോ ദ്രിശ്യകുട്ടീ,,,,, പൈങ്കിളി ആണേലും കാര്യം നന്നായി.... :)

ബൈജു മണിയങ്കാല said...

വഞ്ചന നന്നായി അവതരിപ്പിച്ചു വിശ്വാസത്തിനു കവിതക്കും ആശംസകൾ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഹൃദയം പ്രണയത്താൽ നിറയട്ടെ

ഭാനു കളരിക്കല്‍ said...

ഗാനമാക്കുവാൻ കൊള്ളാം

Echmukutty said...

ആഹാ!

Echmukutty said...

ഇങ്ങനേം എഴുതും അല്ലേ എന്നെഴുതുമ്പോഴേക്കും ആഹാ എന്നൊരു കമന്‍റായിപ്പോയതാണു കേട്ടൊ..ക്ഷമിക്കണം.

M.A Bakar said...

കവിതപ്പാട്ട്‌ !!!