വര്‍ഷത്തിലെ കഠിനമായ ശൈത്യമായിരുന്നു
ദുര്‍ഘടമായ വഴികള്‍ ...
ദുസ്സഹമായ കാലാവസ്ഥ ...
തണുത്തുറഞ്ഞ മഞ്ഞുകാലങ്ങളിലൂടെയുള്ള യാത്ര
നീണ്ടുപോകുന്ന വഴികള്‍ താണ്ടുവാനാകാതെ -
ഉരുകുന്ന മഞ്ഞില്‍ തളര്‍ന്നിരുന്നു പോയ് ...
നഷ്ടബോധം തോന്നിയ നിമിഷങ്ങള്‍
പിന്നിലുപേക്ഷിച്ച വേനല്‍ കുടീരതിന്റെ സുരക്ഷിതത്വം
ലക്ഷ്യത്തിന്റെ വ്യര്‍ത്തതയോര്‍ത്ത്
ശാപവാക്കുകള്‍ ഉതിര്‍ക്കുന്ന സഹയാത്രികര്‍
ഓര്‍മയില്‍ കത്തിയമരുന്ന നിശാദീപത്തിന്‍റെ ഊഷ്മളത
എത്തിച്ചേരാനിടയില്ലാത്ത അഭയ സങ്കേതങ്ങള്‍..
കാതുകളില്‍ ആരോ മൂളുന്നുണ്ടായിരുന്നു
ഈ യാത്ര വ്യര്‍ത്ഥമെന്നു
വൈതരണി നദികരയിലെ മുന്തിരിവള്ളികള്‍ കൊണ്ട് തീര്‍ത്ത കവാടംതേടി...
യാത്ര തുടര്‍ന്നേ പറ്റു ...
രാത്രി മുഴുവനും ..
****************************************************************
ഇരുളു വെളിച്ചത്തിന് വഴി മാറുന്നു
മഞ്ഞു തീര്‍ത്ത അതിര്‍വരംബുകള്‍ക്ക് താഴെ നേരിയ പച്ചപ്പുകള്‍ ..
ഒഴുകുന്ന വൈതരണി
മുന്തിരിയിലകള്‍ കൊണ്ട് തീര്‍ത്ത കവാടം
ലക്ഷ്യതിലെതിചെര്‍നെരിക്കുന്നു
ഇനിയല്പം വിശ്രമിക്കാം
ഉണര്‍ന്നത് ...
മരണത്തിലേക്കോ മറ്റൊരു ജന്മതിലെക്കോ ???
ഭൂതകാലം ഒരുപാട് പിന്നിലായപോലെ
ലക്ഷ്യമില്ലാത്ത ഒരു യാത്രയുടെ നനുത്ത ഓര്‍മ്മകള്‍..
ഉള്ളിലെവിടെയോ പറ്റിപിടിച്ചിരിക്കുന്നു
ഉറക്കത്തിലും ഉണര്‍വിനുമിടയില്‍
എന്തോ സംഭവിച്ചിരിക്കുന്നു
ഞാന്‍ ഉണര്‍ന്നത് മറ്റൊരു യാത്രയിലേക്കാണ്
ഈ ലോകം എനിക്ക് പുതിയതാണ്
ചുറ്റിനും അപരിചിതത്വം
ഇല്ല .. ഓര്‍ത്തെടുക്കാനാവുന്നില്ല
ഒരു മുഘങ്ങളും
അവരെന്നോട് സംസാരിക്കുനുണ്ട് ...
വിചിത്രമായ ഏതോ ഭാഷയില്‍
എനിക്ക് പുതിയ മുഖം ..
പുതിയ ഭാവം
ഞാന്‍ അപരിചിതയായിരിക്കുന്നു
എനിക്കുതന്നെ....
ഈ അപരിചിത്വം പരിചയത്തിനു വഴിമാറും
അത് കാലത്തിന്‍റെ നിയമം
ഇനി ഇരുളിലൂടെയുള്ള മറ്റൊരുയാത്ര
വൈതരണിയും മുന്തിരിവള്ളികള്‍ തീര്‍ത്ത കവാടവും തേടിയുള്ള യാത്ര
അപരിചിതമായ വഴികള്‍ ...
ആ പതിഞ്ഞ സ്വരം പിന്നെയും കാതില്‍ മൂളുന്നു
ഈ യാത്ര വ്യര്‍ത്ഥമെന്നു
എങ്കിലും യാത്ര തുടര്‍ന്നേ പറ്റു
രാത്രി മുഴുവനും .....
dated on april 5th 2008....
2 comments:
ee yaatrayil aarum thanichalla...... thanichaanu ennu thonniyaalum aarenkilum okke kootu vannu cherum...... oru naal!
aarum aareyum ottaykkaakaathe ee vandi iniyum munnottu thanne pokum...... ee raavum pularum....! :)
nalla ishtamaayi
Post a Comment