ill fated fellows

Saturday, October 10, 2009

പെയ്തൊഴിയാത്തൊരീ മഴക്കാലം

നീ എത്തിയല്ലേ മഹേഷ്‌ , എത്ര നേരായെന്നോ ഈ ആള്‍ക്കൂട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോന്ന് പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക്‌ !! നിനക്കെന്നും തിരക്കല്ലേ ?എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്‍റെയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!

മഹേഷ്‌ , എന്‍റെ അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ ചുരുളന്‍ മുടിക്കാരിയുടെ കൂട്ട്?? അതും ഈ പെരുമഴയത്ത്‌. നീ എന്തിനാ അവളെ വെറുതേ ബുദ്ധിമുട്ടിച്ചത് , തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും? നമ്മുടെ പ്രണയം , എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!! ചുറ്റും ഉള്ളവര്‍ക്ക് എന്തിനു അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പിടികൊടുക്കാതെ ദൂരെ മാറിനിന്നു നമ്മള്‍ ആസ്വദിച്ച രഹസ്യം - നമ്മുടെ രഹസ്യം ....!!

 മഹേഷ്‌ നിനക്ക്‌ പ്രിയപ്പെട്ടതെല്ലാം ഞാനിന്ന് അണിഞ്ഞിട്ടുണ്ട്.. മഞ്ഞിന്‍റെ വെളുപ്പുള്ള സല്‍വാര്‍
, കറുത്ത പൊട്ട്, അലെക്ഷ്യമെന്നു തോന്നുംവിധം ശ്രദ്ധയോടെ അഴിച്ചിട്ട നീളന്‍മുടി , കരിവളകള്‍ , നീയേറെ ഇഷ്ടപെടുന്ന എന്‍റെ "fetching eyes" മഷിയെഴുതിയിട്ടുണ്ട് ഭംഗിയായി .ദേ കാലില്‍ കൊലുസ്സണിഞ്ഞിട്ടില്ല ഇന്നും. മഹേഷ്, നിനക്ക് പ്രിയപ്പെട്ടവയെല്ലാം എന്നും എന്‍റെ ഹൃദയത്തോട് ചേര്‍ന്നുതന്നെയുണ്ടാവും‌.

നമ്മള്‍ ഒരുമിച്ചുള്ള ഓരോ നിമിഷത്തിനും പ്രണയത്തിന്‍റെ ഭ്രാന്തന്‍ സൗന്ദര്യം എവിടെനിന്നൊക്കെയോ അലിഞ്ഞുചേര്‍ന്നിരിക്കുന്നു അല്ലെ ..??!! ഇപ്പൊ നോക്കു മഹേഷ്‌ , പ്രകൃതിയും നമുക്കൊപ്പം ഈ നിമിഷത്തെ സുന്ദരം ആക്കുന്നില്ലേ ?? അന്തരീക്ഷത്തിലെ സുഖം ഉള്ള ഒരു തണുപ്പ് നീ അറിയുന്നില്ലേ ..നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ ..??!! കാലംതെറ്റിയെത്തിയ ഈ മഴ പോലും ,നീ എന്‍റെ ചേതനയറ്റ ശരീരം കാണാനെത്തിയ ഈ നിമിഷത്തെ - നമ്മുടെ അവസാന കൂടിക്കാഴ്ച്ചയെ ഭംഗിയുള്ളതാക്കുന്നില്ലേ ..??!! നമ്മളാദ്ധ്യം കണ്ടനാളിലും ഇത് പോലെ ഭംഗിയായി മഴ പെയ്തിരുന്നു ...!!!!

നോക്കു മഹേഷ്‌ , പോസ്റ്റ്‌ മോര്‍ട്ടം ടേബിളില്‍ തുന്നിച്ചേര്‍ത്ത എന്‍റെയീ ശരീരത്തിനും ഇല്ലേ രാവിനെ പോലെ ഭംഗി , മഴയുടെതുപോലെ തണുപ്പ്‌ ..നിന്‍റെ വലതുകൈ ചേര്‍ന്നു നനഞ്ഞൊട്ടി നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയെക്കാളും സുന്ദരിയായിരിക്കുനില്ലേ ഞാനിന്നു - മഴയുള്ള ഒരു രാത്രി പോലെ ...??!!

നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയുന്ന എന്‍റെ മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍. എന്‍റെ ഉള്ളറിയാനാവും ആ പോലീസ് സര്‍ജെന്‍ന്‍റെ സര്‍ജിക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും .. ലെറ്റ്‌ ദെം ഗോ അഫ്റെര്‍ സംതിംഗ് ... ദേര്‍ ചെയ്സസ് വില്‍ ഏന്‍ഡ് അപ്പ്‌ ഇന്‍ ഒബ്സ്ക്വയരിറ്റി , ഐ സ്വെയര്‍ ....മാറിനിന്നു നമ്മുക്ക് ചിരിക്കാം മഹേഷ്‌, പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....

താലിയുടെ അവകാശവുമായി നിന്നെ ചേര്‍ന്നു നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയുടെ കണ്ണുകളിലും ഉണ്ട് ചോദ്യങ്ങള്‍ ...അവളോട്‌ പറയൂ മഹേഷ്‌, "ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ,എന്‍റെ ജീവന്‍ നിന്നിലാണെന്ന് , നമ്മള്‍ പ്രണയിക്കുകയാണെന്ന്..... "

************************************************************************************
ടെയില്‍ പീസ്‌:
Everybody has der own ways to love...
മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ...
ഇത് ഞാന്‍ കണ്ട ഒരു സ്വപ്നം


47 comments:

നരിക്കുന്നൻ said...

പലപ്പോഴും സ്വപ്നങ്ങൾ നമ്മോട് പലതും പറയാതെ പറയും. പ്രണയിച്ച് തീരാ‍ത്ത ഒരു ആത്മാവിന്റെ നൊമ്പരം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

എല്ലാം നല്ല രചനകള്‍...!

ചിന്ത അഗ്രിഗേറ്ററില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്താല്‍ വായനക്കാര്‍ കൂടുതലായി എത്തും.
അതിന് editor@chintha.com എന്ന ഐഡിയിലേക്കു നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് അയക്കുക.

പുതിയ ബ്ലോഗ് പോസ്റ്റുകള്‍ കാണാന്‍ ചിന്തയുടെ ലിങ്ക്
htt://chintha.com/malayalam/oldblogroll.php

Bipin said...

kollam good one..viraham thanne evideyum..

ദൃശ്യ- INTIMATE STRANGER said...

narikunnan:
thank u for ur comments
hanllalath:
thanks for reading me..n for the advice.njan cheyyam angane
bipin:
virahamalla ivide..pranayamanu..pranayam nashtapedumbozhalle viraham..maranathilu polum athu nashtapedunilla..thankz dear mandoose..

Aneesh Alias Shinu said...

ചിലരുടെ നേട്ടങ്ങള്‍, ചിലര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന നഷ്ട്ടപ്പെടലുകലാണ്.......
കാത്തിരിക്കാന്‍ ഇനിയില്ലൊരാളുമെന്നറിഞ്ഞിട്ടുമിനിയും....
കാത്തിരിക്കുന്നു ചിലര്‍ വൃഥാ, കണ്ണ് നനയ്ക്കുന്നു.....!
കൈക്കുടന്നയില്‍ വന്നുചേരും, നേരിന്‍റെ നിറവിനെ
കാണാതെ കൈവിട്ടു കളയുന്നു മറ്റുചിലര്‍.....
കാലത്തിന്‍റെ കളിവള്ളം ഇനിയും ഒഴുകും, ഓരോ തീരങ്ങള്‍ തേടി അലയും...,
നിലാവിന്‍റെകൈക്കുമ്പിളില്‍ വീണു മയങ്ങുമൊരു നീര്‍ക്കുമിള പോലെ....

akash said...

Brilliant concept...

ഹരിത് said...

നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

ശ്രീ said...

"മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് "

കൊള്ളാം മാഷേ. നല്ല ആശയം, നന്നായിരിയ്ക്കുന്നു ശൈലി.

pandavas... said...

നോക്കു മഹേഷ്‌ , post-mortem tableല്‍ തുന്നിച്ചേര്‍ത്ത എന്‍റെയീ ശരീരത്തിനും ഇല്ലേ രാവിനെ പോലെ ഭംഗി , മഴയുടെതുപോലെ തണുപ്പ്‌ ..നിന്‍റെ വലതുകൈ ചേര്‍ന്നു നനഞ്ഞൊട്ടി നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയെക്കാളും സുന്ദരിയായിരിക്കുനില്ലേ ഞാനിന്നു - മഴയുള്ള ഒരു രാത്രി പോലെ ...??!!



നല്ല എഴുത്ത്, മരണത്തിന്റെ നിശബ്ദ്ത തളം കെട്ടിനില്‍ക്കുന്നു.

പഞ്ചാരക്കുട്ടന്‍.... said...

ഹായി intimate...
ക്ഷെമിക്കണം... ഇപ്പോഴാണു ഈ ബ്ലോഗ് കാണാന്‍പറ്റിയതു....
ആദ്യമായിട്ട് വായിച്ചപോസ്റ്റ് തന്നെ നാന്നായിരിക്കുന്നു.... അതുകോണ്ട്തന്നെ... സമയം കിട്ടുന്നതനുസരിച്ചു ബാക്കികൂടി വായിക്കാം...
പരിഭവം നിറഞ്ഞ പ്രണയം.... തന്റെ വരികളില്‍ നിന്നും ശെരിക്കും അനുഭവിചറിയാന്‍ കഴിയുന്നുണ്ട്...
“എല്ലാവര്‍ക്കും പ്രണയിക്കാന്‍ അവരുടേതായ അവരുടേതായ ഒരു വഴിയുണ്ട്.... “
ഇതു വളരെ ശെരിയാണു....
വിരിയാതെ കൊഴിയുന്ന മൊട്ടുകള്‍ക്കായിരിക്കും ചിലപ്പോള്‍...വിരിഞ്ഞപൂവിനേക്കള്‍ മണവും ഭംഗിയും അല്ലെ....?
പിന്നെ എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.....
ഇപ്പോള്‍ പറഞ്ഞത് എന്തിനാണെന്നു വെച്ചാല്‍ ശെരിക്കുള്ള ഡേറ്റ് എനിക്കറിയില്ല അതുകൊണ്ടാട്ടോ......
here is my b'day flower @;{---
keep bloging.....
സ്നേഹപൂര്‍വ്വം....
ദീപ്.....

Calvin H said...

വെറുങ്ങലിക്കുന്നൂ വായനയിൽ :(

the man to walk with said...

മനോഹരമായിരിക്കുന്നു മനസ്സുലച്ചുകൊണ്ട് ,പ്രണയം പോലെ മരണം പോലെ ..

Sureshkumar Punjhayil said...

Pranayam Maranavumanu...!

Manoharam, Ashamsakal...!!!

പാവപ്പെട്ടവൻ said...

കഥ വളരെ നന്നായിട്ടുണ്ട് ആശംസകള്‍
താങ്കളുടെ ബ്ലോഗ്ഗില്‍ നിന്ന് ഈ കടും നിറങ്ങള്‍ ഒഴിവാക്കാമായിരുന്നു

രാജീവ്‌ .എ . കുറുപ്പ് said...

post-mortem tableല്‍ തുന്നിച്ചേര്‍ത്ത എന്‍റെയീ ശരീരത്തിനും ഇല്ലേ രാവിനെ പോലെ ഭംഗി , മഴയുടെതുപോലെ തണുപ്പ്‌

രചനകള്‍ വായിച്ചു മനോഹരം, ആശംസകള്‍,
കിടക്കട്ടെ എന്റെ വക ഒരു ഒപ്പ്
എന്ന് രാജീവ്‌ കുറുപ്പ്

മുരളി I Murali Mudra said...

മനോഹരമായ രചന..!
പ്രണയത്തിനു ഇങ്ങനെയും ഒരു മുഖം..!!..

2006 മുതല്‍ ബ്ലോഗിങ്ങ് തുടങ്ങിയ ആളെ കണ്ടു ഞാന്‍ അത്ഭുതപ്പെടുന്നു....

★ Shine said...

കഥ നന്നായിരിക്കുന്നു. പ്രീയപ്പെട്ടവനിഷ്ടമുള്ളതെല്ലാം അണിഞ്ഞു കിടക്കുന്ന പെൺകുട്ടി സ്വയംഹത്യ ചെയ്താണോ? എങ്ങിലവളോടു ഒട്ടും ഇഷ്ടം തോന്നുന്നില്ല...മറിച്ച്‌ ഒരു വെറുപ്പുണ്ടു താനും.. കാരണം അമിതമായ selfishnesഉം possessivenessഉം ഉള്ള ഒരാൾക്കെ പ്രണയ നിഷേധത്തിന്റെ പേരിൽ മരിക്കാൻ കഴിയൂ. ജീവിതം മുന്നോട്ടു തന്നെ പോകണം, എന്റൊക്കെ പ്രതിസന്ധികളുണ്ടായാലും...

★ Shine said...

കഥ നന്നായിരിക്കുന്നു. പ്രീയപ്പെട്ടവനിഷ്ടമുള്ളതെല്ലാം അണിഞ്ഞു കിടക്കുന്ന പെൺകുട്ടി സ്വയംഹത്യ ചെയ്താണോ? എങ്ങിലവളോടു ഒട്ടും ഇഷ്ടം തോന്നുന്നില്ല...മറിച്ച്‌ ഒരു വെറുപ്പുണ്ടു താനും.. കാരണം അമിതമായ selfishnesഉം possessivenessഉം ഉള്ള ഒരാൾക്കെ പ്രണയ നിഷേധത്തിന്റെ പേരിൽ മരിക്കാൻ കഴിയൂ. ജീവിതം മുന്നോട്ടു തന്നെ പോകണം, എന്റൊക്കെ പ്രതിസന്ധികളുണ്ടായാലും...

പാവത്താൻ said...

മനോഹരമായിരിക്കുന്നു.ഇനിയുമെഴുതൂ.. ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

മരണത്തിന്റെ
തണുപ്പിന്‌ പറയാനുള്ളത്‌
പ്രണയത്തിന്റെ ശോണിമയാണെങ്കില്‍
ഈ ലോകം മരണത്തെ
പുല്‍കിപുല്‍കി ഉറങ്ങിപ്പോയേനേ...
സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴാണ്‌
കൂടുതല്‍ സുന്ദരമെന്ന
ഫോയ്‌ഡീയന്‍ സിദ്ധാന്തം
ഓര്‍മ്മ വരുന്നു...
ഈ അപരിചിതയുടെ
ഹൃദയത്തില്‍ മുള്ളുകള്‍ വീണിരിക്കുന്നു...
കറുത്തുപോയ
അവളുടെ ആത്മാവില്‍
വീണു ചിതറിയ ഈ വെളുത്തമുത്തുകളില്‍
നൈരാശ്യത്തിന്റെ നിഴല്‍
പരന്നിരിക്കുന്നു...
ഉണങ്ങാത്ത
മുറിവുകളവശേഷിപ്പിച്ചുപോയ
ഒരാത്മബന്ധം
ഇന്നും അവളെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു...

മനോഹരം
ആശംസകള്‍...

ഓഫ്‌ ടോപിക്‌-ടെംബ്ലേറ്റിന്റെ കളര്‍ മാറ്റിയാല്‍ വായന സുഗമമാകും...
ശ്രദ്ധിക്കുമല്ലോ...

താരകൻ said...

haa ...ഞാനെന്താപറയാ..മൊർബിഡ് ബ്യൂട്ടിയെന്നോ...

Anil cheleri kumaran said...

മനോഹരമായ എഴുത്ത്.

കാലചക്രം said...

ആദ്യമായാണ്‌ ഞാന്‍ ഇവിടെയെത്തുന്നത്‌.
ഒരുപാട്‌ ഇഷ്ടമായി എഴുത്ത്‌...
എല്ലാം നല്ല രചനകള്‍...
കാത്തിരിക്കുന്നു പുതിയ ബ്ലോഗുകള്‍ക്കായി..

തബ്ശീര്‍ പാലേരി said...

എഴുത്തിലിനിയും ഒത്തിരി ശ്രദ്ധിക്കാനിരിക്കുന്നു.
എന്തിനാ ഈ മലയാളം എഴുത്തില്‍ ഇത്രയധികം ഇംഗ്ലീഷ് പദങ്ങള്‍??
വായനയെ അത് വിരസമാക്കുന്നു.
ലേ-ഔട്ടും സുഖമുള്ളതല്ല.
എഴുതാനുള്ള പ്രചോദനം നന്ദിതയാണോ?
അങ്ങനെ തോന്നുന്നു വായിക്കുമ്പോള്‍.

എന്തായാലും നല്ലൊരെഴുത്തുകാരി ഉള്ളിലുണ്ട്.
അതിനെ തട്ടിക്കൊണ്ടേയിരിക്കുക.
അതിനു നന്നായി വായിക്കുക.

ആശംസകള്‍....

തബ്..

vinus said...

അവളോട്‌ പറയൂ മഹേഷ്‌, "ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ,എന്‍റെ ജീവന്‍ നിന്നിലാണെന്ന് , നമ്മള്‍ പ്രണയിക്കുകയാണെന്ന്.....

എങ്ങനെ ഇങ്ങനെ എഴുതാൻ കഴിയുന്നൂ!!! .ഇതു ഞാൻ കണ്ട സ്വപ്നം എന്ന വാചകം ഒരാശ്വാസം തന്നെ

Unknown said...

i loved dis 2..
gud work dear

Abhijith Marathakam said...

enik ithinte film right tharamo ?
For a small short film...will give u the script on our next meet!

Arun Kumar Pillai said...

wow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wowwow wow wow
സൂപ്പർ ദ്രിഷ്യാ സൂപ്പർ!!!

Anonymous said...

വായിച്ചു തുടങ്ങിയപ്പോള്‍ കമന്റടിക്കാതെ പോകാനാണ് തീരുമാനിച്ചത് . പക്ഷെ വായിച്ചു കഴിഞ്ഞപ്പോ കമന്റടിക്കാതെ പോകുന്നത് തെറ്റാണെന്ന് ഒരു തോന്നല്‍ , മനോഹരമായിട്ടുണ്ട്

Unknown said...

EXCELLENT.....

Unknown said...

ithoru mazhakalathanu njan vayikunne... pranayath te samanya kazchapadukalodu enk.. athra mathipilla..

nigalude ashayathodu njan yogikunnu..
"oru script nu scope undennu kettu vayichata."

ithreyum cheriya sizeil ithrayum vikara sandarai katha parayan pattumennu ENK ariyilla runnu..
iniyum rachnakal undakate

ente
ellavida ashamsakallum.

ajith said...

മരിച്ച് തോല്പിക്കുന്നത് ഇഷ്ടമല്ല

Unknown said...

Valare manoharamaayittundu IM. thudakkam muthal odukkam vare manoharam thanne; oru cheriya vingal sammaanikkunnu ee kochu kadha

പട്ടേപ്പാടം റാംജി said...

കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....

ഇപ്പോഴാണ് വായിച്ചത്.

ഷാജു അത്താണിക്കല്‍ said...

അതു കൊണ്ടാവും ചില പ്രണയങ്ങള്‍ മരണങ്ങളയി മാറുന്നത്

പഥികൻ said...

ഇപ്പോഴാണ് വായിച്ചത്...ഒന്നു വിപുലപ്പെടുത്തി എഴുതാമായിരുന്നു എന്ന് തോന്നുന്നു...

Sidheek Thozhiyoor said...

ഓരോ രചനയും ഒന്നിനൊന്നു മികച്ചതാണ് ..ആശംസകള്‍ .

വീകെ said...

മരിച്ചാലും വിടില്ലാല്ല്ല്ലേ...
പാവം കാമുകന്മാർ....

Echmukutty said...

വിഷമിപ്പിയ്ക്കുന്നുവല്ലോ ഈ വരികൾ ....

ചന്തു നായർ said...

നല്ല രചന.....എല്ലാ ഭാവുകങ്ങളും...

Unknown said...

ഇഷ്ടപ്പെട്ടു, ശരിയാണ് ഓരോരുത്തര്‍ക്കു അവരുടേതായ വഴികളുണ്ട്, അത് പരസ്പരം മനസ്സിലാകുമ്പോഴാണ് പ്രണയം മനോഹരമാകുന്നത്!

അനില്‍കുമാര്‍ . സി. പി. said...

ഏറെ ഇഷ്ടം തോന്നിപ്പിക്കുന്ന എഴുത്ത് ... ആശംസകള്‍

Sandeep.A.K said...

ഹയ്യോ പാവം.. മരിച്ചു പോയല്ലോ.... :-(
ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ജീവിതം കൊടുത്തേനെ....
ഇങ്ങനെ സെന്റി എഴുതി നീയെന്നെ കരയിക്കല്ലേ അരുമയാം അജ്ഞാതേ....

(നീ നന്നായി എഴുതിയിട്ടുണ്ട് കേട്ടോ.. congrats.. )

anamika said...

നല്ല എഴുത്ത്
ഇത് പോലൊരു കഥ ഞാന്‍ എഴുതിയതോര്‍ത്തു

കാത്തിരിപ്പ്‌..

അനശ്വര said...

പ്രണയനൈരാശ്യത്തെ, അതിലൂടെ കടന്ന് വന്ന മരണത്തെ ഒക്കെ വളരെ ഭംഗിയായി പറഞ്ഞു. നല്ല അവതരണരീതി....nice

Cv Thankappan said...

നൊമ്പരപ്പെടുത്തുന്ന രചന.
ആശംസകള്‍