ill fated fellows

Wednesday, September 14, 2011

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട

ഓണം വന്നേ..ഓണം വന്നേ .. എന്നും പറഞ്ഞു എല്ലാരൂടെ ബഹളം കൂട്ടാന്‍ തുടങ്ങീട്ടു ഒന്നൊന്നരമാസം എങ്കിലും ആയിക്കാണും.നെറ്റിലും ഫോണിലും ടിവിയിലും എന്നുവേണ്ട എവിടെ തിരിഞ്ഞു നോക്കിയാലും ഓണം തന്നെ ഓണം - മെസ്സേജും, ഗ്രീറ്റിങ്ങ്സും, ഓഫറുകളും എന്നാക്കെയാരുന്നു പുകില്, ഹോ! അങ്ങനെ സദ്യേം ഓണക്കോടീം സ്വപ്നം കണ്ടു കണ്ണില് മണ്ണെണ്ണയും ഒഴിച്ച് ആറ്റ്നോറ്റ് കാത്തിരുന്ന ഓണം ദേ കണ്ണടച്ച് തുറക്കുന്ന വേഗത്തിലങ്ങ്‌ വന്നു പോകുവേം ചെയ്തു.എന്നും ഓണം ആരുന്നേലോ?! എന്നും സദ്യ, എന്നും പുത്തനുടുപ്പ്‌, എന്നും ആഘോഷം, എന്നും അവധി, ഹായ് , എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!! ഒരോണക്കാലം കൂടെ അവസ്സാനിക്കുന്നു..ശ്ശോ!!

ഉത്രാടത്തിന്റെ തലേന്ന് അച്ഛനും അമ്മയ്ക്കും ബാക്കിയുള്ള കുഞ്ഞുകുട്ടിപരാധീനങ്ങള്‍ക്കും ഒക്കെ ഓണക്കോടീം എടുത്തു വണ്ടി കേറിയതാ.നാല് ദിവസ്സം എത്ര വേഗന്നാ പോയെ!!

അത്തംതൊട്ടു പത്തു ദിവസ്സം അത്തപ്പൂ ഇടണം എന്നൊക്കെയാ പറയുന്നെ, പക്ഷേ എന്നാ ചെയ്യാന്‍ പറ്റും ആകപ്പാട്‌ നാല് ദിവസ്സമേ വീട്ടില്‍ നില്‍ക്കാന്‍ പറ്റൂ . ഉത്രാടത്തിന് രാവിലെ കുളിച്ചൊരുങ്ങി അത്തപ്പൂ ഒക്കെ ഇട്ടാലോന്നു വിചാരിച്ചിരിക്കുമ്പോഴാ അമ്മേടെ വക ഒരു നോട്ടീസ്: വീട്ടില്‍ താലോലിച്ചോമനിച്ചു വളര്‍ത്തുന്ന ചെടികളില്‍ നിന്നും ഒരു പൂവോ, ഇലയോ അറിയാതെപോലും പൊട്ടിച്ചാല്‍ , ചിന്നുവാണേലും , പൊന്നുവാണേലും ആരാണേലും [അച്ഛനെ ആരിക്കും ഉദ്ദേശിച്ചേ] പ്ലാസ്ടര്‍ ഇട്ട കൈ കൊണ്ട് ഓണസദ്യ ഉണ്ണണ്ടി വരും.
പൂക്കടേല് നല്ല ഒന്നാന്തരം തമിഴ്പ്പൂ കിട്ടുമ്പോ ആര്‍ക്കുവേണം അമ്മേടെ ഈ ലോ ക്വാളിറ്റി ബ്ലഡി മല്ലു കോര്‍ട്ട്യാഡ്‌ ഫ്ലവേര്‍സ്.

"രാവിലെ തന്നെ ഹരിപ്പാട്ടു പോയി കുറച്ചു പൂ മേടിക്കണം"
"ചിന്നു ചേച്ചിക്ക് ഓണക്കോടി എടുത്തോ ?"
"ഇല്ല, നിങ്ങക്കാര്‍ക്കും അതിനൊന്നും നേരം ഇല്ലല്ലോ, പാവം ഞാന്‍."
"അതെന്നാ? ഞങ്ങക്കൊക്കെ എടുത്തപ്പോ ഒരെണ്ണം സ്വന്തവായിട്ടങ്ങു എടുത്തു കൂടാരുന്നോ?"
"സ്വന്തമായിട്ട് ഓണക്കോടി വാങ്ങുന്നത് ശരിയല്ലാത്തോണ്ട് ഞാന്‍ ഓണക്കോടി എടുത്തില്ല, വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ ഇടാന്‍ രണ്ടു കുര്‍ത്ത മേടിച്ചു."
"ചിന്നൂ, എ.ടി.എം കാര്‍ഡ് അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട് നിങ്ങള്‍ക്ക് എന്താ വേണ്ടെന്നുവെച്ചാല്‍ വാങ്ങീട്ടു തിരിച്ചു വരുന്നവഴി ഹരിപ്പാട്ടൂന്നു പൂവും വാങ്ങിക്കണം, അഭിയേം കൂടി പൊയ്ക്കോ."

അച്ഛന്‍ എന്നാ വിശ്വസിച്ചാ എ.ടി.എം കാര്‍ഡ് ഇങ്ങനെ സ്വന്തം ഭാര്യേടെ കയ്യില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാതെ കൊടുത്തു വിടുന്നത്, അതും തുണിക്കടയിലേക്ക്! അമ്മക്കാണേല്‍ തിരുവോണം ബമ്പര്‍ അടിച്ച ഭാവോം! ആനയെ ആരേലും അറിഞ്ഞോണ്ട്‌ കരിമ്പിന്‍ തോട്ടത്തിലോട്ടു തുറന്നുവിടുവോ ??! പാവം അച്ഛന്‍. ഹാപ്പി ഓണം !
അഭിയാണ് സാരഥി. ലൈസന്‍സ് കിട്ടിയിട്ട് അധികം ഒന്നും ആയിട്ടില്ലെങ്കിലും അതിന്‍റെ അഹങ്കാരം ഒന്നും ഇല്ല, എവിടെ പോണേലും ഏതു റോഡ്‌ ആണേലും എത്ര ദൂരം ആണേലും ആള് റെഡിയാ.

ബെര്‍മുഡ ട്രയാങ്കിളില്‍ കൂടെ വിമാനം പറത്തുന്ന പൈലറ്റിന്‍റെ സൂക്ഷ്മതയോടെ സ്ടിയറിങ്ങില്‍ അള്ളി പിടിച്ചു കണ്ണ് പോലും ചിമ്മാതെ മസ്സിലും പെരുപ്പിച്ചു അവന്‍ അങ്ങനെ വണ്ടി എടുത്തു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് അവനാണേലും മട്ടും ഭാവോം ഒക്കെ കണ്ടാല്‍ വണ്ടി ഓടിക്കുന്നത് അമ്മയാന്നു തോന്നും.സ്ടിയറിങ്ങിന്റെ ഓരോ ചലനത്തിനും ഒത്ത് അമ്മ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിയുവേം മറിയുവേം ഒക്കെ ചെയ്യുന്നുണ്ട്, കൂടെ അവനു ചില ഇന്സ്ട്രക്ഷന്സും കൊടുക്കുന്നുണ്ട്.
'മോനെ പതുക്കെ, ദെ ബസ്സ്‌ വരുന്നു, അയ്യോ ദെ ഒരാള്‍ നടക്കുന്നു, ആ സൂക്ഷിച്ചു വളക്ക് , ആ സൈക്കിളുകാരനെ ഓവര്‍ടേക്ക് ചെയ്യ്‌ പതുക്കെ'. പേടി ഇല്ലാത്തവരെ കൂടെ പേടിപ്പിക്കാന്‍ ആയിട്ട്.

അങ്ങനെ ഞങ്ങള് ഉത്രാട പാച്ചിലുതുടങ്ങി.പാതിവഴിക്ക് ദെ ഒരു സഡന്‍ ബ്രേക്ക്!!
"എന്താ മോനേ"
"ഞാനീ ഇന്റികേറ്ററിന്‍റെ സ്വിച്ച് എവിടാന്നു നോക്കുവാരുന്നു, നമുക്കിപ്പോ ലെഫ്റ്റിലോട്ട് തിരിയണ്ടതാ."

**** **** *** ***
എഴിക്കകത്തു ജങ്ക്ഷന്‍ - കച്ചേരിപ്പടി - ടൌന്‍ഹോള്‍ റോഡ്‌ : ഹരിപ്പാടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗം, ഹരിപ്പാടിന്‍റെ ഹൃദയഭാഗം എന്നുതന്നെ വേണമെങ്കില്‍ പറയാം.പക്ഷേ റോഡിനു കഷ്ടിച്ച് രണ്ടു വണ്ടി പോകാന്‍ ഉള്ള വീതി മാത്രം.ഇരുവശത്തും തോന്നിയത് പോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും,വഴികച്ചവടക്കാരും ഒക്കെക്കൂടി നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ, ട്രാഫിക്കും റൂള്‍സും ഒന്നും കാര്യം ആക്കാതെ ഇഷ്ടമുള്ളിടത്ത് കൂടെ പോകുന്ന വാഹനങ്ങള്‍ വേറെയും, പോരാത്തതിന് ഉത്രാടവും.പാമ്പുകള്‍ ഒക്കെ രാവിലെതന്നെ മാളം വിട്ടു പുറത്തിറങ്ങിയിട്ടുണ്ട്.ഹരിപ്പാടിന്‍റെ ഈ രാജവീഥിയില്‍ കൂടിവേണം ഇനി ഞങ്ങള്‍ക്ക് രഥം തെളിക്കാന്‍.
അഭി കുറച്ചുകൂടെ മസ്സില്പിടിച്ചു സ്ടിയറിങ്ങില്‍ അള്ളിപ്പിടിച്ചു അമ്മ ഡാഷ് ബോര്‍ഡിലും. പടച്ചോനേ ഞമ്മളെ കാത്തോളീ....

റോഡിന്‍റെ ഒത്ത നടുക്കെത്തിയപ്പോ ഒരു അംബാസിടറിന് സൈഡുകൊടുത്തതാ, പാവം അഭീടെ നല്ലമനസ്സ്!! നന്നായിട്ടങ്ങു സൈഡ് ചേര്‍ത്ത്.അത് കഴിഞ്ഞപ്പോഴാ മനസ്സിലായെ മുന്നില്‍ ബൈക്കുകള്‍ നിരയായി പാര്‍ക്ക്‌ ചെയ്തേക്കുന്നു.റിവേഴ്സ് എടുക്കാതെ ഒരിഞ്ചനങ്ങാന്‍ പറ്റൂല്ല! പിന്നിലാണേല്‍ അസ്സംബ്ലിക്ക് ലൈന്‍ നിക്കണപോലെ വണ്ടികള്‍.
കൈയ്യും കാലും ഒക്കെ വിറക്കുന്നുണ്ടേലും രണ്ടുംകല്‍പ്പിച്ചു അവനൊന്നു റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചു. ഒരു ചാട്ടം രണ്ടു വിറയല്‍ വണ്ടി ഓഫായി !!
ഒരു വണ്ടിയേം വിടാതെ റോഡിനു കുറുകെ അങ്ങനെ നമ്മുടെ i20 നീണ്ടു നിവര്‍ന്നു കിടപ്പായി. ഒരായിരം ഹോണടികള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി!!
"സ്റ്റാര്‍ട്ട്‌ ആവുന്നില്ല"
"മോന്‍ പേടിക്കണ്ട പതുക്കെ എടുത്താമതി"
"ക്ലെച്ചെന്തിയേ"
"അതൊക്കെ അവിടെക്കാണും പതുക്കെ നോക്കിയാമതി, മോന്‍ പേടിക്കണ്ട."

പുറത്തുനിന്നു നല്ല "ശുദ്ധ മലയാളത്തില്‍" ലളിതസഹസ്രനാമങ്ങള്‍ കേട്ട് തുടങ്ങി..ആഹഹ

"ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്‍റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്‍ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
"പേടിക്കണ്ട..., ഒന്നും ഇല്ല..ജസ്സ് റിലാക്സ്"
"ഞങ്ങക്ക് പേടിയൊന്നും ഇല്ല മോന്‍ പതുക്കെ വണ്ടിയെട്"
"പേടിക്കണ്ടാന്നു ഞാന്‍ എന്നോട് തന്നെ പറഞ്ഞതാ. ഈ പൊറകീക്കിടന്നു ഹോണ്‍ അടിക്കുന്നവന്‍ മാര്‍ടെ വീട്ടീന്ന് കൊണ്ടുവന്ന റോഡ്‌ ഒന്നും അല്ലല്ലോ ഇത്. നമ്മളും ടാക്സ് കൊടുക്കുന്നതാ. നമുക്കും ഇവിടെ വണ്ടി നിര്‍ത്താന്‍ ഒള്ള അവകാശം ഉണ്ട്."
"ഒരു " L" ഒട്ടിക്കണ്ടാതാരുന്നു. അത് കാണുമ്പോ എല്ലാരും വണ്ടി മാറ്റി തന്നേനെ."
"നമ്മളിപ്പോ "L" നു എവിടെ പോകും അമ്മാ "
"അതിന്‍റെ ആവിശം ഒന്നും ഇല്ല ഇത് വണ്ടിടെ കുഴപ്പമാ, എന്‍റെ ഡ്രൈവിംഗ് ഒക്കെ ശരിതന്നാ,അല്ലേലും ഈ തിരക്കുള്ള റോഡില്‍ ആണോ ബൈക്ക് ഇങ്ങനെ പാര്‍ക്ക്‌ ചെയ്യുന്നത്?, ബൈക്കുകള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തണം."

ഒരു പതിനഞ്ചു മിനിട്ട് നീണ്ടുനില്‍ക്കുന്ന ചെറിയൊരു ബ്ലോക്ക്, അത്രേ സംഭവിച്ചോള്ളൂ.ഇവിടെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കുകള്‍ ഉണ്ടാകുന്നു അപ്പോഴാ വെറും ഒരു പതിനഞ്ചു മിനിട്ട്.
" ദേ ചിന്നൂസ്സേ ഈ ബ്ലോക്കുണ്ടാക്കിയതൊന്നും ആരോടും പറയണ്ട കേട്ടോ"
"ഇല്ല അഭി, ഞാന്‍ ആരോട് പറയാനാ, ദേ ഈ പൊന്നുവാ ഏഷണിക്കാരി".

ഒരോണത്തല്ലിനുള്ള സ്കോപ്പ് ഉണ്ടായിരുന്നിട്ടും ഭാഗ്യം കൊണ്ട് രക്ഷപെട്ടു പൂവും പുടവയും ഒക്കെയായി വേറെ ബ്ലോക്കുകള്‍ ഒന്നും ഉണ്ടാക്കാതെ ഞങ്ങള്‍ തിരിച്ചെത്തി.
*** *** *** *** *** ***

ഉത്രാടത്തിന്റെ അന്ന് രാത്രി 12 മണിക്ക് ശേഷം ആണത്രേ മഹാബലി നാടുകാണാന്‍ വരുന്നത്; അമ്മ പറഞ്ഞതാ നേരാണോ എന്തോ? പാതിരാത്രിക്ക് മുറ്റം ഒക്കെ അടിച്ചു രാത്രി 1.30 വരെ അദ്വാനിച്ച് ഞങ്ങള് ഇമ്മിണി വല്യൊരു പൂക്കളം തന്നെ ഇട്ടു.

"ചിന്നു ചേച്ചി, പൂക്കളത്തിന്റെ അടുത്തിരിക്കുന്ന കൊറച്ചു ഫോട്ടോസ് എടുത്തു തരണം കേട്ടാ"
"ഇപ്പന്നെ വേണോ?നേരം വെളുത്തിട്ടു പോരെ പൂക്കളം എങ്ങോട്ടും ഓടിപോകത്തോന്നുമില്ല."


*** *** *** **** *** ***

തിരുവോണനാളിലെ കണി..!! ഹൃദയഭേദകം..!!

ട്രാഫിക്ക് ബ്ലോക്കും ഉണ്ടാക്കി കണ്ടവരുടെ വായിലിരിക്കുന്നതും കേട്ട് കൈയിലെ കാശും മുടക്കി പൂമേടിച്ച്‌ ഉറക്കമൊഴിച്ചിരുന്ന് ആശിച്ചു മോഹിച്ചിട്ട അത്തപ്പൂ കെടക്കണ കെടപ്പ് കണ്ടാ..!!
ഒരു തുമ്പി തുള്ളലും കഴിഞ്ഞു പൂക്കളത്തിന്റെ ഒത്തനടുക്ക് ചിതറിത്തെറിച്ച പുഷ്പ്പശയ്യയില്‍ നീണ്ടു നിവര്‍ന്നു കിടന്നൊരാള്‍ റെസ്റ്റെടുക്കുന്നു - കിങ്ങിണി !!

"അയ്യോ ഇവിടെ വെച്ചിരുന്ന തൃക്കാക്കര അപ്പനെന്തിയെ ചവിട്ടിത്താത്ത് കാണുവാ, പൊന്നുവേ?"
"ഇല്ല, തൃക്കാക്കര അപ്പനെ കടിച്ചുകൊന്നു ദേ മാറ്റി ഇട്ടിടുണ്ട്."

എന്നാണേലും കിങ്ങിണി സ്നേഹം ഒള്ളവളാ ഞങ്ങളെ കണ്ടപ്പോ വാലൊക്കെ ശക്തിയായിട്ട് ആട്ടി, ബാക്കി ഉള്ള പൂക്കള്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും തെറിക്കുന്നതു കാണാന്‍ നല്ലരസം, ഹാര്‍ട്ടിനൊരു ഇടികിട്ടണ സുഖം... ഞങ്ങടത്തപ്പൂ!!

"അമ്മാ, ആരേലും കാണുംമുമ്പാച്ചൂലിങ്ങെടുത്തോ, മാവേലി വന്നെല്ലാം കണ്ടു ബോധിച്ചിട്ടു പോയിക്കാണും"

അത്തപ്പൂ പട്ടിനക്കിപോയെങ്കിലും ഞങ്ങള് ഓണം ഒക്കെ ആഘോഷിച്ചൂട്ടോ പായസോം സദ്യേം ഒക്കെ ആയിട്ടുതന്നെ. കിങ്ങിണിക്കും കൊടുത്തൊരുഗ്രന്‍ സദ്യ പാല്‍ പായസോം കൂട്ടി.



വാല്‍കഷ്ണം: വെറുതേയൊരു പോസ്റ്റ്‌. ഞങ്ങളുടെ ഓണം.
അത്തപ്പൂ പട്ടിനക്കിയ സങ്കടം മറക്കാന്‍ പൊന്നൂസിന്റെ കൈയ്യേല്‍ ഒരു മെഹന്തി പൂക്കളം അങ്ങിട്ട്. അതാകുമ്പ കിങ്ങിണി കേറി തുമ്പി തുള്ളതില്ലലോ.റംസാന്‍ കഴിഞ്ഞുവന്നപ്പോ മുംതാസ് കയ്യില്‍ മെഹന്തി ഇട്ടോണ്ടാത്രേ സ്കൂളില്‍ വന്നത് അപ്പൊ ഓണം കഴിഞ്ഞു ചെല്ലുമ്പോള്‍ അവള് മെഹന്തി ഇട്ടില്ലേല്‍ കുറച്ചിലാന്നു.പൊന്നൂന്‍റെ പൊന്നുപോലത്തെ കൈയ്യില്‍ മെഹന്തി അല്ല ഒരു ചുമര്‍ ചിത്രം വേണേലും വരച്ചു കൊടുക്കും ഞാന്‍.പോക്കറ്റ് മണീന്ന് സൂക്ഷിച്ചു വെച്ചതും കട്ടതും മോട്ടിച്ചതും ചോദിച്ചു വാങ്ങിയതും വിഷുകൈനീട്ടം കിട്ടിയതും ഒക്കെ കൂട്ടിവെച്ചു അവളും വാങ്ങിച്ചു തന്നു എനിക്കൊരോണക്കോടി...

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട...

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...
സമര്‍പ്പണം: നാടും വീടും വിട്ടു ഓണം ആഘോഷിച്ചവര്‍ക്കും ..ഓണം കൂടാന്‍ കഴിയാഞ്ഞവര്‍ക്കും
ചിത്രങ്ങള്‍ക്ക് കടപ്പാട് :അത്തപ്പൂ ഇടാന്‍ സഹകരിച്ചവര്‍ക്കും പിന്നെ വെളുത്ത് തടിച്ച പൊന്ന് പോലത്തെ കൈയ്യുടെ ഉടമസ്ഥക്കും.
ലേബല്‍ : അനുഭവങ്ങള്‍ പാച്ചാളികള്‍ !!, ഓണ വിശേഷം.



75 comments:

ദൃശ്യ- INTIMATE STRANGER said...

ഉത്രാടത്തിന് ഹരിപ്പാട് ആ ബ്ലോക്ക്‌ ഉണ്ടാക്കിയത് മറ്റാരുമല്ല ഈ ഞങ്ങള്‍ തന്നെ. ഓണവും അവധിയും പെട്ടന്ന് തീര്‍ന്നുപോയ സങ്കടം സഹിക്കാന്‍ വയ്യ ... എന്നാപിന്നെ ഓണവിശേഷം അങ്ങ് പോസ്റ്റിയേക്കാം എന്ന് വെച്ചു. എല്ലാവര്‍ക്കും എല്ലാ ദിവസവും ഓണം പോലെ സന്തോഷം നിറഞ്ഞതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. [ഇരിക്കട്ടെ ഒരു ആശംസ എന്‍റെ വക]

Yasmin NK said...

നന്നായിരിക്കുന്നു .എന്റെ വകയും കുറെ ആശംസകൾ....

ബഷീർ said...

സംഗതികളൊക്കെ ഗലക്കീണ്ട് ട്ടാ.

ഗള്‍ഫില് ഓണാഘോഷം അടുത്ത ആഘോഷം വരുന്നവരേക്കുമുണ്ടാകും.. :)

SHANAVAS said...

അപ്പോള്‍ ഹരിപ്പാട് നിന്നാണ് കലക്ക് അല്ലെ...സൂക്ഷിച്ചോ..വളരെ അകലെ അല്ലാതെ നമ്മളും ഉണ്ടേ..പോസ്റ്റ്‌ ഇഷ്ടപ്പെട്ടു..ആശംസകള്‍..

Arun Kumar Pillai said...

"ക്ലെച്ചെന്തിയേ" ഹ ഹ ഹ ഹ ഹ....

ഉത്രാടത്തിന്റെ അന്ന് വൈകിട്ട് എഴിക്കകത്ത് ജക്ഷനില് ഞാനും ഉണ്ടാർന്നു, ആശിർവാദിൽ പ്രണയം കാണാൻ.. :-)

dilshad raihan said...

;;;;;;;;;;;;;;;;;;;;;;;;;;;;;)

sreee said...

വെറുതെയല്ല ആലപ്പുഴയില്‍ അന്ന് ഇത്ര ഗതാഗതക്കുരുക്ക് :) . നന്നായി എഴുത്ത്. ചിരിപ്പിച്ചു.

Njanentelokam said...

നല്ല വിവരണം ...നര്‍മ്മബോധം....
കണ്ണില് മണ്ണെണ്ണ ഒഴിചിരുന്നാല്‍ ഇതാ പ്രശ്നം ആരെങ്കിലും തിരിയിട്ടു കത്തിച്ചു കളയും

എ.ടി.എം എന്നത് കൊണ്ട് എ.ടി.എം കാര്‍ഡ്‌ അല്ലെ ഉദ്ദേശിച്ചത്....
യാത്ര ചെയ്യുന്നവരുടെ ഡ്രൈവിംഗ് നു പിന്‍ സീറ്റ്‌ ഡ്രൈവിംഗ് കൂടാതെ സൈഡ് സീറ്റ്‌ ഡ്രൈവിംഗ് എന്ന് കൂടി പേര് കൊടുക്കേണ്ട സമയം കഴിഞ്ഞു.കുടുംബത്തില്‍ ആ റോള്‍ ഏറ്റെടുക്കാന്‍ എന്നും ആരെങ്കിലും കാണും.

"ആ സൈക്കിളുകാരനെ ഓവര്‍ടേക്ക് ചെയ്യ്‌ പതുക്കെ" ഈ നിര്‍ദ്ദേശം കൊള്ളാം
ആശംസകള്‍

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

ചിന്നുണ്റ്റെ അമ്മയെ പോലെ തന്നെ ആണ്‌ എണ്റ്റെ അമ്മയും..ഞാന്‍ ഡ്രൈവ്‌ ചെയ്യുമ്പോള്‍ അടുത്തിരുന്ന്‌ ഡയലോഗ്‌സ്‌ ആണ്‌.എപ്പോഴും കണ്ണ്‌ സ്പീഡ്‌ മീറ്ററില്‍ തന്നെ .എങ്ങാനും ൭൦ കഴിഞ്ഞാല്‍ തീര്‍ന്നു.പിന്നെ നടന്ന കുറെ അപകടങ്ങളുടെ റിപ്പോര്‍ട്ട്‌ നിരത്തും..കൂടെ ഉപദേശങ്ങളും...പിന്നെ പൊന്നുവിണ്റ്റെ ഫോട്ടൊ സെഷന്‍ എന്തായ്‌...

Manickethaar said...

നന്നായിരിക്കുന്നു,ആശംസകൾ.........

പഥികൻ said...

പാതാളത്തിൽ മഹാബലിക്കു സ്തുതി..ഭൂമിയിൽ സന്മനസ്സുള്ളവർക്കു "മാത്രം" സമാധാനം.. HAPPY ONAM !

പോസ്റ്റ് ഇഷ്ടപ്പെട്ടു കേട്ടോ !

abhy said...

strangereeeeeeeeeeeeee
kidu kidu

വാല്യക്കാരന്‍.. said...

നല്ല എഴുത്ത് വായിച്ച സംതൃപ്തിയില്‍ ഈ വാല്യക്കാരനും..

നമ്മടെ ഓണം കഴിഞ്ഞെങ്കിലും കിടക്കട്ടെ ഓരോണാശംസ....

സിവില്‍ എഞ്ചിനീയര്‍ said...

നല്ല പോസ്റ്റ്‌
ഒരു ഉത്രാട പാചിലിന്റെ , അല്ല ഒരു ഉത്രാട ബ്ലോക്കിന്റെ കഥ. . . .

ഇടക്കിടക്കിങ്ങനെ ഉണ്ടാക്കാരുണ്ടോ ഈ ബ്ലോക്കുകള്‍,നമ്മുടെ ദിലീപിന്റെ ബസ്‌ "പറക്കും തളിക"യില്‍ ഉണ്ടാക്കുന്ന പോലെ

കലി said...

ബെര്‍മുഡ ട്രയാങ്കിളില്‍ കൂടെ വിമാനം പറത്തുന്ന പൈലറ്റിന്‍റെ സൂക്ഷ്മതയോടെ സ്ടിയറിങ്ങില്‍ അള്ളി പിടിച്ചു കണ്ണ് പോലും ചിമ്മാതെ മസ്സിലും പെരുപ്പിച്ചു അവന്‍ അങ്ങനെ വണ്ടി എടുത്തു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് അവനാണേലും മട്ടും ഭാവോം ഒക്കെ കണ്ടാല്‍ വണ്ടി ഓടിക്കുന്നത് അമ്മയാന്നു തോന്നും.

keralathile rodinte stithi athalle...
ammaye enthinu thettu parayanam.. pinne onavum

ഒരു ദുബായിക്കാരന്‍ said...

വെറുതേയൊരു പോസ്റ്റ്‌ ആയിരുന്നേലും രസായിട്ടുണ്ട്..ഓണം കഴിഞ്ഞെങ്കിലും ഓണാശംസകള്‍ !

Sidheek Thozhiyoor said...

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട...
എങ്കിലും , അടുത്ത ആഘോഷം എത്തും വരെ ഓണം തന്നെ .

Ismail Chemmad said...

>>>അങ്ങനെ ഞങ്ങള് ഉത്രാട പാച്ചിലുതുടങ്ങി.പാതിവഴിക്ക് ദെ ഒരു സഡന്‍ ബ്രേക്ക്!!
"എന്താ മോനേ"
"ഞാനീ ഇന്റികേറ്ററിന്‍റെ സ്വിച്ച് എവിടാന്നു നോക്കുവാരുന്നു, നമുക്കിപ്പോ ലെഫ്റ്റിലോട്ട് തിരിയണ്ടതാ.>>>

നര്‍മം നന്നായിട്ടുണ്ട് ചിലതൊക്കെ വായിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി .
ഏതായാലും ഓണം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഓണാശംസ പറയുന്നില്ല

രമേശ്‌ അരൂര്‍ said...

ഇടത്തുമാറി വലത്ത് വച്ച് കൈകൊണ്ടു ഇടതു തപ്പി ,,വലതുകാല്‍ ഞെരിഞ്ഞമര്‍ത്തി ഇടം കാല്‍കൊണ്ടു ആഞ്ഞു ചവിട്ടി ....ശേയ്‌ കളരിപ്പയറ്റൊന്നുമല്ല ..വണ്ടി ഓടിക്കുന്നതാ..ഉത്രാടപ്പാച്ചിലെ ..മ്മ്ട ഹരിപ്പാട്ട് കവലേല് ..:)

Biju Davis said...

അഭിയാണു താരം! കാരണം, ഈ റോൾ ഞാൻ കുറെ കൈകാര്യം ചെയ്തതാ..അതിന്റെ ശാരീരികവും, മാനസികവുമായ എല്ലാ വിഷമതകളും എനിയ്ക്ക്‌ ഉൾക്കൊള്ളാനാകും...ഒരു 2 ടണ്ണിന്റെ എയർ കണ്ടിഷണർ വണ്ടിയ്ക്കകത്തു ഫിറ്റ്‌ ചെതിരുന്നെങ്കിൽ ൽ ൽ ........എന്ന് വരെ ആശിച്ചുപോകും, അത്തരം ഘട്ടങ്ങളിൽ....

അവിടെയും നർമ്മം കാണാനായ ഇ.സ്ടേയ്ഞ്ചർക്ക്‌ അഭിനന്ദനങ്ങൾ!

അവിടം കൊണ്ട്‌ നിറുത്തിയിരുന്നെങ്കിൽ കുറെക്കൂടി 'പഞ്ച്‌' തോന്നുമായിരുന്നോ?

Sandeep.A.K said...

ദൃശ്യ..

ചുമ്മാ ചിരിപ്പിച്ചു.. :) അഭിയുടെ ഡ്രൈവിംഗ് അപാരം.. ബ്ലോക്ക്‌ അല്ലെ ഉണ്ടാക്കിയുള്ളൂ.. അത് സ്വാഭാവികം.. പണ്ട് ഞങ്ങള്‍ കൊച്ചി എം.ജി. റോഡില്‍ ഉണ്ടാക്കിയ അത്ര വലുതോന്നും ആവില്ലല്ലോ.. :) ഹ ഹ ഹ..

ഓണം കലക്കിയല്ലേ..
തൃക്കുന്നപ്പുഴയിലെ ഓണാഘോഷ ഫോട്ടോകള്‍ കണ്ടു പോന്നുസ്സിന്റെ പ്രൊഫൈലില്‍ ..

ഞാനും വീട്ടില്‍ ഗംഭീരമായി ഓണം ആഘോഷിച്ചു ടാ..
കൃത്രിമ ചുവപ്പു തേച്ച പൂത്തറ..
കോണ്‍ക്രീറ്റ് തൃക്കാകരയപ്പന്‍..
നാട്ടുതുമ്പപൂവിനെ നോക്കി കണ്ണിറുക്കി,
കൊഞ്ഞനം കുത്തുന്ന തോവാളപൂക്കള്‍ ..
സദ്യാകിറ്റ് പകരുന്ന ഇന്‍സ്റ്റന്റ് ഓണരുചി..
പരസ്യപരമ്പരകള്‍ക്കൊടുവില്‍ അല്‍പനേരത്തെ
കണ്‍നിറയ്ക്കുന്ന ടി.വി. കാഴ്ചകള്‍ ..
ഇങ്ങനെയൊക്കെയായിരുന്നു ഇവിടെ.. :)

അരുമയാം അജ്ഞാതയ്ക്ക് അല്‍പ്പം വൈകിയെങ്കിലും കിടിലന്‍ ഒരു ഓണാശംസകള്‍ !! ഇതിന്റെ പകുതി ആശംസ ആ അനിയത്തിക്കുട്ടിക്കും കൊടുത്തേക്കണം..

Lipi Ranju said...

"ആനയെ ആരേലും അറിഞ്ഞോണ്ട്‌ കരിമ്പിന്‍ തോട്ടത്തിലോട്ടു തുറന്നുവിടുവോ ??! പാവം അച്ഛന്‍."
പതിവുപോലെ പോസ്റ്റ്‌ രസ്സായിട്ടോ ... ഈ അഭി ആരാന്നു പറഞ്ഞില്ലാല്ലോ !

INTIMATE STRANGER said...

@മുല്ല: നന്ദി
@ബഷീര്‍ ഇക്ക : ശോ !! എന്നും ഓണം ആണോ?
@ഷാനവാസ്: എവിടെയാ? ബ്ലോക്ക് ഉള്ള സ്ഥലമാണോ? ആലപ്പുഴ അല്ലെ ടൌന്‍ ല്‍? ഹി ഹി
@കണ്ണന്‍: സ്രാങ്ക് "പ്രണയം" കണ്ടാ? അയ്യോ ആശിര്‍വാദില്‍ ആ സിനിമ ഉണ്ടാരുന്നോ? മിസ്സായല്ലോ !!അഭിയേം കൂട്ടി വരാരുന്നു.
@ദില്‍ഷാദ്: ഹി ഹി
@ശ്രീ : ആലപ്പുഴയില്‍ അന്നല്ല എന്നും ഗതാഗത കുരുക്കാ..എന്‍റെ ബൈ- പാസ്‌ ദൈവങ്ങളെ ആലപ്പുഴ ബൈ-പാസ്സിന് ശാപമോക്ഷം കൊടുക്കണേ..
@നാരദന്‍ :വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.അതേയ് കാര്‍ഡ്‌ തന്നെയാ ഉദേശിച്ചത്‌.
@അനീഷ്‌: ഹി ഹി ..മിക്കവാറും അമ്മമാര് അങ്ങനെ തന്നാ..അത്തപൂവിന്റെ ഒരു ഫോട്ടോയെ കിട്ടിയുള്ളൂ.ബാക്കി അത്തപൂ ഇല്ലാതെ എടുത്തു അപ്പൊ തന്നെ ഫെയിസ് ബോക്കില്‍ പതിപ്പിച്ചിട്ടുണ്ട്.
@പഥികന്‍ , manickethaar:thanks n happy onam

Naushu said...

നന്നായിട്ടുണ്ട് ...
ഒരുപാട് ചിരിപ്പിച്ചു....

ആശംസകള്‍ !

ചന്തു നായർ said...

പൂക്കടേല് നല്ല ഒന്നാന്തരം തമിഴ്പ്പൂ കിട്ടുമ്പോ ആര്‍ക്കുവേണം അമ്മേടെ ഈ ലോ ക്വാളിറ്റി ബ്ലഡി മല്ലു കോര്‍ട്ട്യാഡ്‌ ഫ്ലവേര്‍സ്.....തമിഴ് നാട്ടിൽ നിന്നും വരുത്തിയ പൂക്കൾ കൊണ്ട് ഞങ്ങൾ തിരുവനതപുരത്ത്കാരും... പൂക്കളമിട്ടേ!!!! പക്ഷേ തിരുവോണ നളിൽ പല പൂക്കളങ്ങളിലും സാരമേയങ്ങൾ വിളയാടി...ഞാനും ഒരു വലിയ പൂക്കള മത്സരത്തിന്റെ ജഡ്ജായിരുന്നൂ...ജഡ്ജ് ഫോട്ടോ എടൂക്കാൻ പാടില്ലാന്നാ അലിഖിതം.....അല്ലെങ്കിൽ അതൊക്കെ ചിത്രീകരിച്ച് ഇവിടെ ഇടാമായിരുന്നൂ...എന്തായാലും താങ്കളുടെ ഈ നർമ്മ ഭാവൻ കുറേയേറെ ചിരിപ്പിച്ചൂ...നന്ദി....

INTIMATE STRANGER said...

@അഭി: ഹി ഹി കിട്ടൂസേ, നന്ദി .നീ ഇല്ലാരുന്നേല്‍ ഈ പോസ്റ്റും കാണൂല്ലാരുന്നു. ഹി ഹി.അഭി ആരാന്നു ചോദിക്കുന്നു, ആ പ്രൊഫൈലില്‍ ക്ക് ഒരു ലിങ്ക് വെക്കട്ടെ? ഹി ഹി .
@വാല്യക്കാരന്‍: നമുക്കെന്നും ഓണമാ. ഹാപ്പി ഓണം.
@സിവില്‍ എഞ്ചിനീയര്‍: ഇതൊക്കെ ചെറിയ ബ്ലോക്ക്‌.
@കലി: അതെ. രാവിലെ ഒന്‍പതു മണിക്ക് തന്നെ റോഡില്‍ പാമ്പിറങ്ങി!! ഇത്ര രാവിലെ എവിടുന്നു സങ്കടിപിച്ചോ എന്തോ?!!
@ദുബായ് കാരന്‍: ഓണാശംസകള്‍. ദുബായില്‍ ഒക്കെ ഇപ്പോഴും ഓണാഘോഷങ്ങള്‍ നടക്കുവല്ലേ..
@സീദ്ധിക്ക: അതെ
@ഇസ്മായില്‍: നന്ദി. ചുമ്മാ ഇരിക്കട്ടെ ഒരാശംസ.
@രമേശേട്ടന്‍: അത് തന്നാ അവസ്ഥ. പാവം എന്‍റെ അഭി.
@ബൈജു ഡേവിസ്: അഭി തന്നെ താരം. ചുമ്മാ ഓണം വിശേഷം എഴുതി ഇട്ടെന്നെ ഉള്ളു. ചുമ്മാ ഒരു പോസ്റ്റ്‌.
@സന്ദീപ്‌: ഫോട്ടോസ് കണ്ടു അല്ലെ.ഓണം കിങ്ങിണി നക്കി പോയി. അവിട്ടതിനു ആയിരുന്നു ഞങ്ങള്‍ ആഘോഷിച്ചത്. സദ്യ ഒക്കെ ഹോം മെയിഡ് തന്നെ.പച്ചക്കറി അരിയലും ക്ലീനിങ്ങും ഞാനും ,വര്‍ണയും പിന്നെ കസിന്‍ കൃഷ്ണയും കൂടെ ആരുന്നു. അങ്ങനെ സദ്യക്ക് വിളമ്പിയ എല്ലാ കറി കളിലും ഞങ്ങളുടെ കരസ്പര്‍ശം ഏറ്റു.ഹി ഹി.
@ലിപി ചേച്ചി: അഭി വല്യച്ഛന്റെ മകനാ. സിനിമ പിടുത്തവും, ഫോട്ടോ ഗ്രഫിയും തലയ്ക്കു പിടിച്ച ഒരു കംബ്യൂട്ടര്‍ എഞ്ചിനീയര്‍.

AACHAPPAN said...

വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
"പേടിക്കണ്ട..., ഒന്നും ഇല്ല..ജസ്സ് റിലാക്സ്"
HAHA HII HEEEE....
THANKS A LOT......

ഷാജു അത്താണിക്കല്‍ said...

"ഞാനീ ഇന്റികേറ്ററിന്‍റെ സ്വിച്ച് എവിടാന്നു നോക്കുവാരുന്നു, നമുക്കിപ്പോ ലെഫ്റ്റിലോട്ട് തിരിയണ്ടതാ."
hahaha
ഇത് കലക്കിട്ടൊ

IS said...

@ചന്തു സര്‍: നന്ദി. ഓഹോ അപ്പൊ പൂക്കള മത്സരത്തിനും പോയി അല്ലേ.
@ആച്ചപ്പന്‍: ദൃക്സാക്ഷി അല്ലേ ഹി ഹി....
@ഷാജു: വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി.
@naushu: thanks dear

കൊമ്പന്‍ said...

ന്റെ തൃക്കാക്കര അപ്പാ എന്നാ എയുത്താ ഇത് ചിരിച്ചു പണ്ടാരടങ്ങി

Ummukkulsu. . said...

duckuve.. i am de loving it. . ♥♥

മൻസൂർ അബ്ദു ചെറുവാടി said...

രസമുള്ള ചിരിക്കൂട്ടുകള്‍ . പോസ്റ്റ്‌ ഇഷ്ടപ്പെട്ടു

ഋതുസഞ്ജന said...

kollaam.. chirippichu

plavila said...

strangeree.....kalakki...nannayittundu....

പ്രകാശ്‌ said...

ചിന്നുവാണേലും , പൊന്നുവാണേലും ആരാണേലും [അച്ഛനെ ആരിക്കും ഉദ്ദേശിച്ചേ]

ഹ ഹ ഹ ...

എഴുത്ത് നന്നായിട്ടുണ്ട്.

ചേച്ചിപ്പെണ്ണ്‍ said...

അച്ഛന്‍ എന്നാ വിശ്വസിച്ചാ എ.ടി.എം ഇങ്ങനെ സ്വന്തം ഭാര്യേടെ കയ്യില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാതെ കൊടുത്തു വിടുന്നത്, അതും തുണിക്കടയിലേക്ക്! അമ്മക്കാണേല്‍ തിരുവോണം ബമ്പര്‍ അടിച്ച ഭാവോം! ആനയെ ആരേലും അറിഞ്ഞോണ്ട്‌ കരിമ്പിന്‍ തോട്ടത്തിലോട്ടു തുറന്നുവിടുവോ ??! പാവം അച്ഛന്‍. ഹാപ്പി ഓണം !


:)

കുസുമം ആര്‍ പുന്നപ്ര said...

നല്ല പോസ്റ്റ്.മൈലാഞ്ചി കലക്കി.എനിക്കും ഈ പറഞ്ഞ സ്ഥലമൊക്കെ നല്ല പരിചയമാ കേട്ടോ.

അസീസ്‌ said...

പോസ്റ്റ് ഇഷ്ടപ്പെട്ടു.നര്‍മ്മം കലക്കീട്ടുണ്ട്.

ആശംസകള്‍ ......

ദൃശ്യ- INTIMATE STRANGER said...

@കൊമ്പന്‍: കൊമ്പ റൊമ്പ നന്ട്രി
@ഉമ്മുക്കുല്സു : നെനക്കെന്താ ഇവിടെ കാര്യം?? മിയായെ i am the thanks di i am the thanks[pinne podi] bt den..iam the love you ttaa...ummmah kulsu.
@ചെറുവാടി, കിങ്ങിണി കുട്ടി: ഹി ഹി താങ്ക്സ്
@പ്ലാവില : സിത്തൂ... ഗര്‍ര്‍ര്‍..
@പ്രവീണ്‍, ചേച്ചി പെണ്ണ്, അസീസ്‌ : ഹി ഹി താങ്ക്സ്
@കുസുമം: എന്നെ സമ്മതിക്കണം അല്ലെ ചേച്ചി?? ഹി ഹി പുന്നപ്പറ എനിക്കും അറിയാം.. ആ എഞ്ചിനീയറിംഗ് കോളേജില അഭി..അവന്‍ ഇനി പുന്നപ്പറ യിലും ബ്ലോക്ക്‌ ഉണ്ടാക്കും സൂക്ഷിച്ചോ.

Nena Sidheek said...

ചേച്ചീ വൈകിയ ഓണാശംസകള്‍ .

Arjun Bhaskaran said...

ഉത്രാട പാച്ചില്‍ കലക്കി കേട്ടോ..

Mizhiyoram said...

ഈ നര്‍മ്മത്തില്‍ ചാലിച്ചുള്ള എഴുത്ത് എനിക്ക് ഒത്തിരി ഇഷ്ടായി. ശരിക്കും ഞാന്‍ ആസ്വദിച്ചു വായിച്ചു.
ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് ഇനി ഓരോ ആഴ്ചയും ഓണാഘോഷമുണ്ടാകും. ഏകദേശം ആറുമാസം വരെയെങ്കിലും അത് നീണ്ടുനില്‍ക്കും. ഓരോ സംഘടനകളും മാറിയും മത്സരിച്ചും അതിനു കൊഴുപ്പ് കൂട്ടികൊണ്ടിരിക്കും.
ഈ വൈകിയ വേളയിലായാലും ഞാനൊരു ഓണാശംസ നേരുകയാണ്.
പറ്റുമെങ്കില്‍ സ്വീകരിച്ചോ.

സ്മിത മീനാക്ഷി said...

അടുത്ത ഓണവും ഇങ്ങനെ തന്നെ ആകട്ടെ അല്ലേ?

വീകെ said...

'ഉത്രാടത്തിന്റെ അന്ന് രാത്രി 12 മണിക്ക് ശേഷം ആണത്രേ മഹാബലി നാടുകാണാന്‍ വരുന്നത്; അമ്മ പറഞ്ഞതാ നേരാണോ എന്തോ?'

“കൃത്യസമയത്തു തന്നെ നാം എത്തിയിരുന്നു. നിങ്ങ്ടെ പടിക്കൽ വന്നപ്പോൾ ഒരു പെണ്ണുമ്പിള്ള അകത്തു നിന്നും ചൂലുമായി പടിക്കലേക്ക് വരുന്നതു കണ്ട്, നാം അപ്പൊഴേ സ്കൂട്ടായി....!! ഇതു വാമനന്മാരുടെ കാലമാണേ...!!!”

ഫൈസല്‍ ബാബു said...

വരാന്‍ അല്പ്പം വൈകിയതിനാല്‍ അടുത്ത തവണ ആരും തല്ലിക്കൊന്നില്ലങ്കില്‍ മാവേലിക്കൊപ്പംവീണ്ടും കാണാം !!!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എഴുതി ചിരിപ്പിച്ചു. ഞാന്‍ കരുതി പുക്കളം കലക്കിയ കിങ്ങിണി ക്കിട്ട് ശരിക്ക് കിട്ടുമെന്ന്

ദൃശ്യ- INTIMATE STRANGER said...

@നേന മോള്‍: വൈകിപ്പോയിട്ടൊന്നും ഇല്ല മോളുവേ . നമുക്കെന്നും ഓണം അല്ലെ.
@മാഡ്/ അര്‍ജുന്‍: ഹി ഹി..എല്ലാം കലങ്ങി.
@അഷറഫ്: എന്നാ പറ്റാതിരിക്കാന്‍..സ്വീകരിച്ചു ട്ടോ
@സ്മിത ചേച്ചി : അയ്യോ...
@വി. കെ : ഹി ഹി
@ഫൈസല്‍ :കാണാം
@ആയിരങ്ങളില്‍ ഒരുവന്‍: കിങ്ങിണി ക്ക് കിട്ടാനോ? പൂക്കളം ഇട്ടതിനു വേണേല്‍ ഞങ്ങള്‍ക്ക് കിട്ടും..അവള് അമ്മേടെ അടുത്താളാ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അമ്മയ്ക്കും മക്കള്‍ക്കും ഓരോ L ന്റെ കുറവുണ്ട്.
ഇമ്മാതിരി ഡ്രൈവിംഗ് ആണെങ്കില്‍ തെറി കേട്ടില്ലെന്കിലെ അത്ഭുതമുള്ളൂ...
ഓണാശംസകള്‍

prasanna raghavan said...

അറിയാനൊത്തത്തില്ല, മാവേലി കിങ്ങിണിയെ സന്ദേശത്തിനുള്ള മീഡിയമായി ഉപയോഗിച്ചതാണോ? പരേതാത്മാക്കളും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കേട്ടിട്ടില്ലേ ഉറ്റവളായ അപരിചിതേ :)
എഴുത്തുനന്നായിട്ടുണ്ട്.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇങ്ങനെ ഒക്കെ കുറെ പേര് റോഡിലേക്ക് ഇറങ്ങിക്കോളും മനുഷ്യന്റെ സമാധാനം കളയാന്‍ ......
ചുമ്മാ പറഞ്ഞതാ....... എന്തായാലും ഓണം അടിച്ചു പൊളിച്ചു അല്ലെ.......

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ്‌ ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ്‌ ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ്‌ ..

Manoraj said...

ഇന്‍‌റ്റിമേറ്റിന്റെ കഥകളായിരുന്നു മുന്‍പ് കൂടുതല്‍ വായിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇന്റിമേറ്റിന് സ്ട്രേഞ്ച് ആയ ഇത്തരം ഒരു മുഖമുണ്ടെന്ന് (നര്‍മ്മം) മനസ്സിലാക്കിയത് ഒരു രണ്ട് മൂന്ന് പോസ്റ്റുകളായിട്ടാണ്. നല്ല നര്‍മ്മഭാവന. അത് തീര്‍ത്തും ചോര്‍ന്ന് പോകാതെ അവതരിപ്പിക്കുവാനുമറിയാം. നര്‍മ്മം എഴുതുന്നവരോട് എനിക്ക് അസൂയയാണോന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ നിങ്ങളോട് പറയും. പക്ഷെ അസൂയതന്നെയാണ്. അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുമ്പോള്‍ മുഴുവന്‍ എന്തെങ്കിലും കുനിഷ്ട് കിട്ടണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കില്ലല്ലോ. അപ്പോള്‍ എന്റെ ചോദ്യപംക്തി തുടങ്ങാല്ലേ :)

1. "സ്വന്തമായിട്ട് ഓണക്കോടി വാങ്ങുന്നത് ശരിയല്ലാത്തോണ്ട് ഞാന്‍ ഓണക്കോടി എടുത്തില്ല, വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ ഇടാന്‍ രണ്ടു കുര്‍ത്ത മേടിച്ചു." - അതെന്താ ഇന്റിമേറ്റേ വെറുതെ പുറത്ത് പോകുമ്പോള്‍ മാത്രമേ ഡ്രസ്സ് ഇടാറുള്ളോ..! എങ്കില്‍ ഭീകരമായ ആ അവസ്ഥ കാക്കനാട് സംജാതമാവാതിരിക്കട്ടെ :):)

2. "ചിന്നൂ, എ.ടി.എം അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട് നിങ്ങള്‍ക്ക് എന്താ വേണ്ടെന്നുവെച്ചാല്‍ വാങ്ങീട്ടു തിരിച്ചു വരുന്നവഴി ഹരിപ്പാട്ടൂന്നു പൂവും വാങ്ങിക്കണം, അഭിയേം കൂടി പൊയ്ക്കോ." - ഹോ ഈ അച്ഛന്‍ ഒരു വലിയ സംഭവമാണല്ലേ.. ഒരു എ.ടി.എം മെഷിന്‍ തന്നെ അമ്മേടെ കൈയില്‍ കൊടുത്തില്ലേ. ഇവിടെ ഒരു എ.ടി.എം.കാര്‍ഡ് സൂക്ഷിക്കാന്‍ പെടുന്ന പാട് എനിക്കും ദൈവത്തിനുമറിയാം. അത് മെഷിനിലിട്ടാല്‍ മെഷിന്‍ പിച്ചക്കാരനാണെന്ന് വിചാരിച്ച് കാഷ് തരുമെന്നത് വേറെ കാര്യം :)

ഹോ. ഒരല്പം അസൂയക്ക് ആശ്വാസമായി. സമര്‍പ്പണത്തില്‍ എല്ലാമുണ്ട്. ആ സമര്‍പ്പണം തന്നെ ഏറ്റവും മനോഹരവും. വൈകിയതിനാല്‍ ഇനി ഓണം ആശംസിക്കുന്നില്ല. മറിച്ച് പൂജവെയ്പ് ഓണം ആശംസിക്കുന്നു

Manoraj said...

അയ്യോ വലിയ കമന്റായി പോയി. സോറിട്ടാ

Rahul C Raju said...

good one lady.... cheers...

സുഗന്ധി said...

രസച്ചരടു മുറിയാതെ വായിച്ചു. അഭിനന്ദനങ്ങള്‍

ആസാദ്‌ said...

വരാനിത്തിരി വൈകി. എന്നാലും ആസ്വദിച്ചു. കലക്കി കേട്ടോ.. കഴിഞ്ഞു പോയ ഓണത്തിനും വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്കും എല്ലാം ചേര്‍ത്തൊരു കിടിലന്‍ ആശംസ നേരുന്നു...

INTIMATE STRANGER said...

@thanal: hi hi..ellinte ennam koodum palli ennam kurayum..athano udeshiche
@prassanna raghavan: maaveli anganoru bhudhimosham kaanikkuvo chechi??
@panchaara: mm mm..adichu..polichu
@siyaaf: thank you chetta
@manoraj: neelam onnum oru prashanam alla chetta. Veruthe ingane purathu okke pokumbale kurtha idaarullu allathappo vere dressaa..njangal ee penkochungalk dressil ulla variety ichare kooduthala..haa...!!he he..veruthey ennucha casual aayi ..enikki grammaril onnum pande valya vishwasam illa..athokke aaro undakkiya andhavishwasangala..:P ennalum mano chettan paranjond thiruthiyekkam .kakkanad enik range illa ..pedikkanda..palarivattom..kaloor..north..kacheripadi..pathma..menaka ..m.g road ividokkeya enik tower ulle..A.t.m nnu colloquial aayi paranjatha..kolamaayi alle..
Manoraj chettaa..thanks a ton for ur valuable comments...
@rahul: thank you
@sugandhi: thank you
@aazad: late aa vandaalum styleaa than varanam ennalle? Oru kidilol kidilan aashamsa angottum pidicho.

Unknown said...

ഹ ഹ ഇത് എന്തൂട്ട്നാ ഇത്. ഒരു സാധനം തന്നെ.

Villagemaan/വില്ലേജ്മാന്‍ said...

പാവം അച്ഛന്‍. ഹാപ്പി ഓണം !

Unknown said...

Kollaam, pakshe onathintannu Maveli thampuraan late aayathinte kaaranam ippozhaa manassilaayathu. athe, harippaattil park checythirunna addehathinte bike-il oru I20 idichu naashamaayathre.. ippo aaline pidi kitti..

Gopakumar V S (ഗോപന്‍ ) said...

വളരെ നന്നായി...അനുഭവവും എഴുത്തും...

ആശംസകൾ

Anonymous said...

nice post....

BELATED ONAM WISHES

വേണുഗോപാല്‍ said...

ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്‍റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്‍ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
നന്നായിരിക്കുന്നു ... ആശംസകള്‍ . ഇനിയും വരാം

A said...

അതീവ രസകരമായി അവതരിപ്പിച്ചു .
നല്ല വായന

sangeetha said...

വളരെ നന്നായിട്ടുണ്ട് ട്ടോ..

ajith said...

ക്ലച്ചെന്തിയേ മക്കളേ....? (ഡ്രൈവിംഗ് പുരാണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ..?)

Echmukutty said...

ഗംഭീരം, ഈ ഓണാഘോഷം. അഭിനന്ദനങ്ങൾ കേട്ടൊ.

anupama said...
This comment has been removed by the author.
anupama said...

പ്രിയപ്പെട്ട ചിന്നു,പൊന്നു,
ഒരു രസികന്‍ ഓണം പോസ്റ്റ്‌! നന്നായി രസിച്ചു!
കൈയ്യിലെ ആ പൂക്കളം ഡിസൈന്‍ എത്ര മനോഹരം! ഇവിടുത്തെ ഓണം ഇന്നലെയും ഉണ്ടായിരുന്നു! ഒരു മാസം!
അതേ,ഓണകോടി ആരെങ്കിലും വാങ്ങി തരണം! :)
അഭിയോടു പറയണം...ഒട്ടും പേടിക്കരുത് എന്ന്!മിടുക്കന്‍ തന്നെ!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

Typist | എഴുത്തുകാരി said...

അങ്ങനെ ഓണം ഗംഭീരമായി ഇല്ലേ?

ഋതുസഞ്ജന said...

ചേച്ചീഈഈഈഈഈഈ.... പുതിയ പോസ്റ്റൊന്നും ഇല്ലേ.... ഒളിച്ചോടിയെങ്ങാനും പോയോ അതോ ഇവിടൊക്കെതന്നെ ഉണ്ടോ

Anonymous said...

പോസ്റ്റ് ഇപ്പോഴാ കണ്ടേ!! ഒരു രക്ഷയുമില്ലല്ലോ !!! നല്ല ഏഴുത്ത് ....
നല്ലവണ്ണം ചിരിപ്പിച്ചു!!! എന്തൊക്കെ ആയാലും കിങ്ങിണി ആണ് താരം!!!

Muralee Mukundan , ബിലാത്തിപട്ടണം said...

കന്നിമാസത്തിലെ ഓണം കൂടാണാനല്ലോ ഞാനിവിടെ വന്നത് അല്ലേ