ill fated fellows

Friday, January 11, 2013

കട്ട് ആന്‍ഡ്‌ പെയിസ്റ്റ് അഥവാ കട്ടോണ്ടുപോയി പെയിസ്റ്റ്ചെയ്യല്‍ ..

അറിയിപ്പ്  : ആളും അനക്കോം ഒന്നും ഇല്ലാതെ ഈ ബ്ലോഗ്‌ ഇങ്ങനെ കാട് പിടിച്ചു കിടക്കാന്‍ തുടങ്ങീട്ടു കുറെ നാളായി . ഇടക്കൊക്കെ വന്നു ഓരോ പോസ്റ്റ്‌ കുഴിച്ചിട്ടിട്ട് പോണം എന്ന് ആഗ്രഹം ഒണ്ട് പക്ഷെ എന്നാ ചെയ്യാന തീരെ സമയം ഇല്ലാന്നേ, സത്യം !! ഒള്ള പോസ്റ്റുകള്‍ ആണേല്‍ മുഴുവനും കമ്യൂണിസ്റ്റ് പച്ചേം കരിം പായലും പിടിച്ചു കിടക്കുവ. ഇപ്പൊ ഞാന്‍ ഇങ്ങോട്ട് വന്നപ്പോ ഒണ്ട് ഒരു മൂര്‍ഖന്‍ പാമ്പ് തൊട്ടാവാടി പൂവും പിച്ചി തലേ വെച്ചോണ്ട് പാട്ടും പാടി ഇവിടുന്നു ഇറങ്ങി പോകുന്നു !! അകത്തുള്ള നീര്‍ക്കോലിയും മണ്ണിരയും ഒക്കെ വെളഞ്ഞു പഴുത്തു കാണും . സൂക്ഷിച്ചും കണ്ടും ഒക്കെ വേണം ഇങ്ങോട്ട് വരാന്‍...പറഞ്ഞില്ലാന്നു വേണ്ട !!

     തികച്ചും അപരിചിതരായ രണ്ടു വ്യക്തികള്‍ ,അവരുടെ "സ്വപ്നത്തിലും " "ജീവിതത്തിലും " പിന്നെ "ചിന്താ സരണിയുടെ അന്തര്‍ധാരയിലും " വന്ന അസാമാന്യമായ സാമ്യതകളിലേക്കും സാമ്യത ഇല്ലായ്മകളിലേക്കും ഒക്കെ ഉള്ള ഒരു കടന്നു കയറ്റമാണ് ഞാന്‍ ഈ പോസ്റ്റ്‌ കൊണ്ട് ഉദേശിക്കുന്നത് .

രണ്ടു പേര്‍ - ഒരു "ഇന്റിമേറ്റ് സ്ട്രെയിഞ്ചറും" ഒരു "താമര തംബുരുവും "
അവരില്‍ ഒരാള്‍ പാതി ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നത്തിനു മറ്റേയാളുടെ ജീവിതവുമായി ചിലയിടങ്ങളില്‍ ഒക്കെ വാക്കുകള്‍ക്കും വരികള്‍ക്കും കുത്തിനും കോമക്കും എന്തിനു ആശ്ചര്യ ചിഹ്ന്നതിനു പോലും ആശ്ചര്യ ജനകമായ സാമ്യത !!
ഇവരില്‍ ഒരാള്‍ക്ക്‌ ഇ .എസ്. പി ഡിവലോപ്പ് ചെയ്തത് ആണോ എന്ന് തോന്നി പോകും .ടെലിപതിക് ട്രന്‍സ്മിഷന്‍സ് നടന്നിരിക്കാന്‍ ഉള്ള സാധ്യതകളും തള്ളി കളയാന്‍ ആവില്ല !! രണ്ടു വ്യത്യസ്തരായ വ്യക്തികളാല്‍ രണ്ടു വ്യതസ്തമായ ബ്ലോഗുകളില്‍ രണ്ടു വ്യത്യസ്ത സമയങ്ങളില്‍ [ ഒന്ന് ഒക്ടോബര്‍ 2009 ഇലും മറ്റേതു ഒക്ടോബര്‍ 2010 ലും ]എഴുതപെട്ട അധികം വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാത്ത രണ്ടു കഥകളുടെ ഉള്ളറയിലേക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിയോഗിക്കപെട്ട ഒരു ഡോക്ടറെ പോലെ കയ്യില്‍ ചൂണ്ടി പിടിച്ച കറി കത്തിയുമായി ഞാനിതാ പോകുന്നു . എല്ലാരും വാ ...

അതില്‍ ഒന്നാമ്മത്തെത്‌ " പെയ്തൊഴിയാത്തൊരീ മഴക്കാലം " എന്ന "സ്വപ്നം" എന്ന് പറയപെടുന്ന കഥ , രണ്ടാമത്തേത് " ഓര്‍മ്മയില്ലെങ്കിലും " എന്ന ജീവിത കഥയും . [ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രണ്ടു കഥകളിലേക്കും എത്താം .. മുഴുവനും വായിച്ചു സമയം കളയണം എന്നില്ല , ആദ്യത്തെ ഒന്നോ രണ്ടോ വരികള്‍ മാത്രം വായിച്ചാല്‍ മതി ..സംഭവം പുടികിട്ടും .. ]
സ്ക്രീന്‍ ഷോട്ട് "പെയ്തൊഴിയാത്തൊരീ മഴക്കാലം"
സ്ക്രീന്‍ ഷോട്ട് " ഓര്‍മ്മയില്ലെങ്കിലും"
 പെയ്തൊഴിയാത്തൊരീ  മഴക്കാലം ഓപ്പണിംഗ്സീനിലെ ഡയലോഗ്  ഇങ്ങനെ :
"നീ എത്തിയല്ലേ മഹേഷ്‌ , എത്ര നേരായെന്നോ ഈ ആള്‍ക്കൂട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോന്ന് പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക്‌ !! നിനക്കെന്നും തിരക്കല്ലേ ?എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്‍റെയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!" 

ഓര്‍മ്മയില്ലെങ്കിലും തുടങ്ങുന്നത് ഇങ്ങനെ  :
നീ എത്തിയല്ലേ സച്ചു , എത്ര നേരമായന്നോ ഈ ആള്ക്കൂരട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍പറ്റില്ലന്നു പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക്‌ !! നിനക്കെന്നും എന്നെ വെറുപ്പല്ലേ ???എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്റെലയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!


അവലോകനം : ആദ്യ കഥയില്‍ ഏതോ ഒരുത്തി ഏതോ ഒരു മഹേഷിനെ കാത്തിരിക്കുമ്പോള്‍ രണ്ടാമതെതില്‍ വേറെ ഏതോ ഒരുത്തി ഏതോ ഒരു സച്ചുവിനെ കാത്തിരിക്കുന്നു.. മഹേഷ്‌ വരാന്‍ താമസിക്കുന്നത് തിരക്കുകള്‍ കാരണം [ എന്തരാണോ എന്തോ ?? അവന്‍ വല്ലിടത്തും ഈച്ചേം ആട്ടി ഇരിക്കുനുണ്ടാവും ] സച്ചു വരാന്‍ താമസിക്കുന്നത് "വെറുപ്പ്‌" "കാരണവും [ ശോ !! കാപാലികന്‍].. എന്നിട്ടും ആ രണ്ടു ഹൃദയങ്ങളും തിരക്കുള്ളവനെയും വെറുപ്പ്‌ ഉള്ളവനെയും കാത്തിരിക്കുകയാണ് സുഹൃത്തുക്കളെ കാത്തിരിക്കുകയാണ് !! അവരുടെ കാത്തിരിപ്പിന്റെ ദൈര്‍ഖ്യത്തിനു പോലും അപാര സാമ്യം രണ്ടിനും "എട്ടു ഫുള്‍ സ്ടോപ്പും മൂന്ന് എക്സ്ക്ലമേഷന്‍ മാര്‍ക്കും" !! പ്രപഞ്ചത്തില്‍ എല്ലായിടത്തും കാമുകിമാരുടെ കാത്തിരുപ്പിന്റെ ഹൃദയ ഭാഷയ്ക്ക്‌ ഒരു ലിപി ആണെന്ന് ആരോ പറഞ്ഞത് എത്ര സത്യം അല്ലെ?? ഒരു കുത്തിനോ കോമക്കോ പോലും മാറ്റം ഇല്ല.. കാത്തിരുപ്പ് നിധാന്താമായ കാത്തിരുപ്പ് ...അതങ്ങനെ നീണ്ടു നീണ്ടു പോകുന്നു ....
പെയ്തൊഴിയാത്തൊരീ മഴക്കാലം :
മഹേഷ്‌ , എന്‍റെ അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ ചുരുളന്‍ മുടിക്കാരിയുടെ കൂട്ട്?? അതും ഈ പെരുമഴയത്ത്‌. നീ എന്തിനാ അവളെ വെറുതേ ബുദ്ധിമുട്ടിച്ചത് , തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും? നമ്മുടെ പ്രണയം , എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!! 
ഓര്‍മ്മയില്ലെങ്കിലും :

സച്ചൂ.....എന്റെക അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ  പെണ്ണിന്റെ കൂട്ട്???അതും ഈ പെരുമഴയത്ത്‌. നീ എന്തിനാ അവളെ  വെറുതേ ബുദ്ധിമുട്ടിച്ചത്. തനിച്ചു വന്നാല്‍മതിയായിരുന്നില്ലേ , ഇന്നെങ്കിലും?  എനിക്ക് നിന്നോടുള്ളപ്രണയം ,

എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!!



ദോണ്ടേ വീണ്ടും .. രണ്ടു പ്രണയവും അതീവ രഹസ്യം .. ഈ പ്രണയിനികളുടെ രഹസ്യങ്ങളും ഒരു പോലെ ആന്നോ ? അവിടേം രണ്ടു ചോദ്യ ചിഹ്ന്നോം രണ്ടു എക്സ്ക്ലമേഷന്‍ മാര്‍ക്കും !! ഇതാരിക്കും പണ്ടത്തെ ഇല്ല സില്‍മാ പാട്ടില്‍ പറയുന്നേ നമുക്കൊരേ നാണം നമുക്കൊരേ പ്രായം എന്ന് ..എന്താല്ലേ???!!
പെയ്തൊഴിയാത്തൊരീ മഴക്കാലം :
നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയുന്ന എന്‍റെ മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍. എന്‍റെ ഉള്ളറിയാനാവും ആ പോലീസ് സര്‍ജെന്‍ന്‍റെ സര്‍ജിക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും .. ലെറ്റ്‌ ദെം ഗോ അഫ്റെര്‍ സംതിംഗ് ... ദേര്‍ ചെയ്സസ് വില്‍ ഏന്‍ഡ് അപ്പ്‌ ഇന്‍ ഒബ്സ്ക്വയരിറ്റി , ഐ സ്വെയര്‍ ....മാറിനിന്നു നമ്മുക്ക് ചിരിക്കാം മഹേഷ്‌, പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....
ഓര്‍മ്മയില്ലെങ്കിലും :

നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയാത്ത എന്റെു മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍.എന്റെീഉള്ളറിയാനാവും ആ പോലീസ് സര്ജെ‍ന്റെ്സ   സര്ജി്ക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും ..അതിനു അയാള്ക്ക്് കഴിയില്ല തീര്ച്ച്...കാരണം അതില്‍ പ്രണയംമാത്രമേ ഉള്ളു....
മാറി നിന്നു നമ്മുക്ക് ചിരിക്കാം സച്ചു , പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക്് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്റെ് ഓര്മടകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....

അവലോകനം : 

ദേണ്ടെ കിടക്കുന്നു ... മഴക്കാലത്തിലെ പെങ്കൊച്ചിന്റെ മനസ്സില്‍ ഇരുപ്പ് എന്നാന്നു മഹേഷിനു മാത്രേ അറിയൂ.. ഓര്‍മ്മ ഇല്ലെങ്കിലും കഥയിലെ പെങ്കൊച്ചിന്റെ മനസ്സ് സച്ചൂനു മാത്രേ "അറിയാത്തത് " ആയിട്ട് ഒള്ളൂന്നു.. ഈ സച്ചു ആളൊരു ദുഷ്ടനാ.. കണ്ണീചോര ഇല്ലാത്തവന്‍.. !!
അല്ല താമര മോളെ ഇത് കൊണ്ട് മോള് എന്നതാ ഉദേശിച്ചേ? സച്ചു മാത്രം "അറിയാത്ത " മോള്‍ടെ മനസ്സു അറിയാന്‍ എന്നതിന്നാ പോലീസ് സര്‍ജന്‍ സ്കാല്പല്‍ ഇട്ടു മോള്‍ടെ മനസ്സില്‍ കുത്തി ഇളക്കി നോക്കുന്നെ.. സച്ചുനു അല്ലെ മോള്‍ടെ മനസ്സ് അറിയാത്തത് ഒള്ളു ബാക്കി എല്ലാര്‍ക്കും അറിയാല്ലോ ..അപ്പൊ പിന്നെ എന്തേലും അറിയണേല്‍ അവരോടു ചോയിച്ചാ പോരെ ?
സത്യത്തില്‍ മോള്‍ക്ക് അവിടങ്ങ്‌ കണ്ഫ്യൂഷന്‍ ആയിപോയെന്നു തോന്നുന്നു ..മോള് വിഷമിക്കണ്ട , ന്തേലും സംശയം ഒണ്ടാരുന്നേല്‍ ഈ ചിന്നു ചേച്ചിയോട് ചോദിച്ചാല്‍ പോരാരുന്നോ ദൊക്കെ പറഞ്ഞു തരാന്‍ അല്ലിയോ ഞാന്‍ ഇങ്ങനെ ഇന്റി മേറ്റ് സ്ട്രെയിഞ്ചര്‍ എന്നും പറഞ്ഞു ഈച്ചേം ആട്ടി ഇരിക്കുന്നെ..?? എനിക്കാണേ പ്രത്യേകിച്ച് വേറെ പണി ഒന്നും ഇല്ലാ താനും..!!

താമര മോളെ ആ കോപ്പി  െയ്തോണ്ട് പോയതില്‍ അവിടേം ഇവിടേം ഒക്കെ ഓരോന്നു തിരുകി കേറ്റിയപ്പോ ആകെ കൈ വിട്ടു പോയല്ലോ.. ആദ്യം താമരകൊച്ചും കൊച്ചിന്റെ സച്ചുവിനും മാത്രം അറിയാവുന്ന സീക്രട്ടാ നിങ്ങടെ പ്രണയം എന്നൊക്കെ പറഞ്ഞിട്ട് അവസാനം തിരുകി കേറ്റിയപ്പോ "കുട്ടൂസ്സും ബാക്കി എല്ലാ കൂട്ട്കാരും വന്നല്ലോ?!! എന്നാ പറ്റി ആദ്യം കോപ്പി ചെയ്തു എടുത്ത പാരഗ്രാഫിലെ ആ സെന്റന്‍സ് അങ്ങ് മറന്നു പോയോ? പോട്ട് എഡിറ്റിംഗ് ഇല്‍ വന്ന മിസ്റ്റെയിക്ക് ആരിക്കും അതൊന്നും സാരില്ല.. കുറ്റം പറഞ്ഞത് അല്ലാട്ടോ ..ഒരു വായനക്കാരീടെ അഭിപ്രായം ..ബഹുജനം പലവിധം എന്നല്ലിയോ? അല്ലേലും ആ "പെയ്തൊഴിയാത്ത ജബ ജബ " തന്നെ ഒരു വളിച്ച മസാല ദോശയാ.
ഇന്റിമേറ്റ് സ്ട്രെയിഞ്ചര്‍ : 

"മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ...
ഇത് ഞാന്‍ കണ്ട ഒരു സ്വപ്നം"

താമരതംബുരു :
"ഇതെന്‍റെ ഭാവന അല്ല ഇതെന്‍റെ ജീവിതം ആണ് ."

അവലോകനം :
താമര മോള്‍ക്ക്‌ ഇത് കഥ അല്ല ജീവിതവാണെന്ന് .. സ്ട്രെയിഞ്ചര്‍ കൊച്ചിന് ആണേല്‍ ഇത് സ്വപ്നം ആരുന്നു.. കുട്ട്യേ ഞാന്‍ആ സ്ട്രെയിഞ്ചറോഡ്‌ വല്ല ഡോക്ടര്‍നേം പോയി കണ്ടു വല്ല ഗുളികേം മേടിച്ചു കഴിക്കാന്‍ പറഞ്ഞാല്‍ എന്നാന്നു ആലോചിക്കുവാ.. അവക്ക് ഏതാണ്ട് അയ്യര്‍ ദി ഗ്രെയിറ്റിലെ മമ്മൂട്ടിയെ പോലെ ഇ . എസ. പി ഒക്കെ ഡെവലപ്പ് ആയി തുടങ്ങിയെന്നു തോന്നുന്നു.. മോള്‍ടെ അനുഭവ ബ്ലോഗ്‌ ജനിക്കുന്നതിനു മുന്നേ ഇതൊക്കെ അവള് മുന്‍കൂട്ടി പ്രവചിച്ചാരുന്നു അതും ഒന്നൊന്നര വര്ഷം മുംബ് ,അത് കൊണ്ട് അവക്കേതാണ്ട് ദിവ്യ ശക്തി ഒക്കെ ഒണ്ടു ..ദേവി  ഭദ്രകാളി നേരിട്ട് ഭൂമിയില്‍ അവതരിച്ചതാ അവള് അത്കൊണ്ട് അവളൊരു അമ്പലം പണിഞ്ഞു  അതിനാത് കേറി ഇരിക്കാന്‍ പോവാന്നും   പറഞ്ഞു അവള്‍ ആ റബ്ബര്‍ തോട്ടത്തില്‍ കൂടെ തുള്ളി ചാടി നടക്കുന്നത് ഞാന്‍ കണ്ടതാ ..ഇശ്വരാ ഇതൊക്കെ വല്ല സായിപ്പന്മാരും കണ്ടാല്‍ പിന്നെ അവളെ പിടിച്ചു വല്ല പോള്‍ നീരാളിക്ക് പകരം കൂട്ടില്‍ ഇടും .. ഇനി വല്ല മഴ പെയ്യുവോ കാറ്റ് അടിക്കുമോ കൊതുക് കുത്തുമോ പൊന്നു അടുത്ത പരീക്ഷക്ക്‌ ജയിക്കുവോ എന്നൊക്കെ ഒന്ന് പ്രവചിച്ചു നോക്കാന്‍ പറയണം അവളോട്‌ .. ശോ.. എന്താല്ലേ ?

അല്ല പിന്നെ പാവം "താമര തംബുരു " കുട്ടി ..!! കുട്ടിയുടെ ഉള്ളു കുടുങ്ങുന്ന പ്രണയ ദുഃഖം പ്രകടിപ്പിച്ചതാ അതിനു ഇപ്പൊ ഈ "ഇഞ്ചിമൂട്ടില്‍ സ്ട്രെയിഞ്ചര്‍ " കൊച്ചിന് എന്നാ ഇത്രാ കണ്ണ് കടി ?? "താമര തംബുരു കൊച്ചു 99% ശതമാനം അല്ലിയോ "കോപ്പി പെയിസ്റ്റ് " ചെയ്തോല്ല് ബാക്കി 1% "താമര " കൊച്ചു കുത്തി ഇരുന്നു എഴുതി തിരുകി കേറ്റിയതാ  . ആ കഷ്ടപാട് കണ്ടില്ലാന്നു നടിക്കാന്‍ പറ്റുവോ ??! ഇനിയിപ്പോ ആ ഇഞ്ചിമൂട്ടില്‍ സ്ട്രെയിഞ്ചര്‍ " ക ണ്ടില്ലാന്നു നടിച്ചാലും ..ഈ ചിന്നു അത് ചെയ്യുകേലാ ..

ഈ കോപ്പിയും പെയിസ്റ്റും ഒന്നും ഇല്ലാരുന്നേല്‍ നമ്മളൊക്കെ എന്നാ ചെയ്യുവാരുന്നു അല്ലിയോ .. ?!! എവിടുന്നേലും കോപ്പിയോ കട്ടോ ഒക്കെ ചെയ്തോണ്ട് പോയി എങ്ങോട്ടേലും പെയിസ്റ്റ് ചെയ്യുന്നത് ഒരിക്കലും ഒരു തെറ്റല്ലാ.. ഞാനും എന്‍റെ പൊന്നൂം ഒക്കെ ഞങ്ങടെ പറമ്പിലും തോട്ടത്തിലും ഒക്കെ കട്ട് പെയിസ്റ്റ് സ്ഥിരം ചെയ്യുന്നതാ..ഞങ്ങള് ഈ ഏലോം കുരുമുളകും ഒക്കെ ആദ്യത്തെ ഒരാഴ്ച്ച കൃഷി ആപ്പീസീന്നു കിട്ടിയ മണ്ണിന്‍ കവറിനാത്ത് തന്നെ വെച്ചേക്കും പിന്നെ തൈയ്ക്ക് ഒരു അഴകും ആരോഗ്യം ഒക്കെ ഒണ്ടെന്നു തോന്നുമ്പോ ആ കവറീന്നു കട്ട് ചെയ്തോണ്ട് പോയി പറമ്പി പെയിസ്റ്റ് ചെയ്യും.. !! അത് കൊണ്ട് ഈ കട്ടും പെയിസ്റ്റും കോപ്പിയും ഒന്നും ഒരു തെറ്റാന്നു ഈ ചിന്നൂ പറയുകേലാ ...

നമ്മളീ പറമ്പിലും പാടത്തും ഒക്കെ ചെയ്യുന്ന ഇതേ കട്ട് പെയിസ്റ്റ് തന്നാ ഇപ്പഴത്തെ പരിഷ്കാരി പിള്ളേരും ചെയ്യുന്നത്.. അപ്പറത്ത് ഇരിക്കുന്നവന്റെ ഫെയിസ് ബുക്ക് മതിലെന്നു ഓരോന്നൊക്കെ കട്ടോണ്ട് വന്നു സൊന്തം മതിലുംമേ അങ്ങ് പോസ്റ്റും.. പെയിസ്റ്റി ക്കോട്ടേ അതൊരു തെറ്റല്ലാ.. ചിന്നൂം അതൊക്കെ ചെയ്യും .. സില്‍മാ പാട്ടും, ഹരിപ്പാട്‌ സുദര്‍ശനേടേം , കെ. പി. സീ. സീ ടേം, കട്ടപ്പന കട്ടന്‍ ചായ മൂസിക് ബാന്‍ഡിലെ പുല്ലാര്‍ടെ പാട്ടും ഡയലോഗും , കൂട്ടുകാര് പിള്ളേര് ഇടുന്ന സ്റ്റെയ്ട്ടസ്സും ഒക്കെ ചിന്നൂം കട്ടോണ്ട് വന്നു മതിലുമ്മെ ഒട്ടിക്കും.. നമ്മടെ മതിലും ഇച്ചരെ ഭംഗി ആയിട്ടൊക്കെ ഇരിക്കണ്ടായോ ..നാലാള് കാണുന്ന മതിലാ ..ഇപ്പോഴാണങ്ങി വീടിന്‍റെ മുന്നിലെ വഴീ ക്കൂടെ ലൈന്‍ ബസ്സ്‌ മൂന്നെണ്ണവാ ഓടുന്നെ ..!

പഷെങ്കി ഈ മതിലുമ്മെ കൊണ്ടോയി പാവം ഇല്ലേ നമ്പൂരിശ്ശന്‍ ഒറക്കം ഒഴിച്ചിരുന്നു എഴുതിയ " ജ്ഞാനപാന " തുടക്കം മുതല് ഒടുക്കം വരെ എഴുതി വെച്ചിട്ട് അതിന്റെ താഴെ 'എനിക്കിന്നലെ രാത്രി മാനത്തൂന്ന് മഴ ഇങ്ങനെ തുള്ളി തുള്ളി ആയി വീഴുന്നെ കണ്ടപ്പോ ഹൃദയത്തിന്റെ അന്ധര്‍ നാളങ്ങളില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായി .. എന്‍റെ ആമാശയത്തില്‍ കാട്ടു പന്നി കേറി അവിടെ നട്ടിരുന്ന വെണ്ടേടെ മണ്ട ഓടിച്ചു .. കിഡ്നി സ്ടോന്‍ പൊട്ടിക്കാന്‍ വെച്ചിരുന്ന തോട്ടാ ചീറ്റി പോയി ..അപ്പോള്‍ എനിക്ക് എന്റെ പഴേ അനുഭവങ്ങള്‍ ഓര്മ വന്നു ... നൂറു മീറ്റര്‍ മല കേറി വാസു അണ്ണന്റെ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന വാറ്റടിച്ചതും .. വാള മീന്‍ വറുത്തതും വഴുതനങ്ങാ കറിയും കഴിച്ചു വാള് വെച്ചതും ഒക്കെ ഓര്‍ത്തപ്പോള്‍ എന്‍റെ ള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങിയിരുന്ന വിങ്ങുന്ന "കവി "ബീഡി വലിക്കാനായി പെട്ടന്ന് പുറത്തേക്കു ചാടുകയും അപ്പോള്‍ ഉണ്ടായ ഉള്‍ കിടിലത്തിന്റെ ഭലമായി എന്‍റെ സ്വന്തം അനുഭവങ്ങളില്‍ നിന്നും എന്‍റെസ്വന്തം ഭാവനയില്‍ വിരിഞ്ഞു എന്‍റെസ്വന്തം  കൈ കൊണ്ട് എന്‍റെ സ്വന്തം മതിലേ എന്‍റെ സ്വന്തം അടുപ്പിലെ കരിക്കട്ട കൊണ്ട് ഞാന്‍ എഴുതിയ കവിതയാണ് .."ജ്ഞാനപാന "' എന്നൊക്കെ പറഞ്ഞാല്‍ അത് തെറ്റല്ലിയോ .??!
എന്നാ പിന്നെ കൃഷി ആപ്പീസീന്നു കിട്ടിയ കവറീന്നു കട്ട് ചെയ്തു എന്‍റെ പറമ്പില്‍ കൊണ്ടോയി പെയിസ്റ്റ് ചെയ്ത ഏല തൈ ഞാന്‍ പെറ്റത് ആണെന്നും കുരുമുളക് കണ്ടു പിടിച്ചത് അവള്‍ ആണെന്നും ഒക്കെ ചിലപ്പോ എന്‍റെ പൊന്നു അങ്ങ് പറഞ്ഞു കളയുവോന്നാ എന്റെ പേടി ..!! ബുദ്ധി ഉറക്കതാ കൊച്ചാ അവള്‍ !!


പിന്നെ താമരെ മോളെ ഇതൊക്കെ മോളെ മാത്രം ഉദേശിച്ചു പറഞ്ഞതല്ല ..കോപ്പി പെയിസ്റ്റ് കലാകാരന്മാരെ തട്ടിയിട്ടു ഇപ്പൊ നടക്കാന്‍ വയ്യാത്ത അവസ്ഥയാ.. അതൊക്കെ കണ്ടു ദെണ്ണം കൊണ്ടങ്ങു പറഞ്ഞു പോയതാ.മോളെന്നോട് ക്ഷമിക്കണം..ഒന്നൂല്ലേലും നമ്മള് രണ്ടും ഹരിപ്പാട്ടു കാരല്ലിയോ ?? ഒരു ഹരിപ്പാട്ടു കാരി മറ്റൊരു ഹരിപ്പാട്ടുകാരിയോടു ക്ഷമിക്കണം എന്നാ അഭി ജ്ഞാ ന ശാകുന്തളത്തില്‍ പറഞ്ഞിരിക്കുന്നത് ..!!ഞാന്‍ വീണ്ടും ബ്ലോഗ്‌ എഴുതുന്ന  പണി തുടങ്ങിയാലോ എന്ന് ആലോചിക്കുന്ന ഈ അവസരത്തില്‍  പൂട്ടി പോയ എന്റെ ബ്ലോഗിനും അതീ ചിതലരിച്ചു കിടന്ന ആ പോസ്റ്റിനും മോള്‍ടെ ചെലവില്‍ ഒരു പരസ്യം അത്രേ ഞാന്‍ ഉദ്ദേശിച്ച് ഒള്ളു !!
ആല്ലണ്ട് മനപ്പൂര്‍വം ആരേം വിഷമിപ്പിക്കനൊ അപമാനിക്കനൊ വേണ്ടി ചെയ്തതല്ല .. ഇതൊരു അഹങ്കാരം ആയിട്ട് ഒന്നും തോന്നണ്ട .. എന്നെ പണ്ട് അച്ഛനും അമ്മേം തല്ലി വളര്‍ താതത്തിന്റെ കുറവാ.. !!മോള്‍ക്ക്‌ നന്നായിട്ട് എഴുതാന്‍ ഒക്കെ പറ്റും.. മോള്‍ടെ വേറെ ചിലപോസ്റ്റ് ഒക്കെ ഞാന്‍ വായിച്ചിട്ടുണ്ട് ..അപ്പൊ മോള് ഇനീം നന്നായിട്ട് എഴുതണം.. എഴുതി എഴുതി ബെര്‍ളി തോമസിനെക്കളും ബല്യ ഒരു ബ്ലോഗര്‍ ആകണം.. അയാം ദി സോറി മോളെ ...

ഞാന്‍ ഈ ചെയ്തത് ശരി ആണോ ? ഇച്ചരെ അഹങ്കാരം ആയി പോയില്ലേ? ആ കുട്ടിക്ക് സങ്കടം ആവൂല്ലേ? മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം... ഇങ്ങനൊക്കെ ആയി പോകും ...ഇപ്പൊ ഇങ്ങനൊരു പാതകം ചെയ്തത് എന്തിനാന്നു ചോദിച്ചാ "കോപ്പി പെയിസ്റ്റ് കാരെ തട്ടിയിട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയാ . ഫെയിസ് ബുക്കിലെ ചില പേജ് ഓണര്‍മാരാ മെയിന്‍ കോപ്പി പെയിസ്റ്റ് കലാകാരന്‍മാര് .. ചില ബ്ലോഗ്‌ പോസ്റ്റ്‌ ഒക്കെ അടപടലെ ചൂണ്ടികൊണ്ട്‌ പോയി സ്വന്തം പേരില്‍ അങ്ങ് ഇട്ടിട്ടു പിച്ച പാത്രോം കൊണ്ട് ഇറങ്ങും "എങ്ങനൊണ്ട് എന്റെ ഭാവന , ഐ ആം എ വിങ്ങുന്ന കലാകാരന്‍..എന്റെ വിങ്ങല്‍ മാറ്റാന്‍ ഒരു ലൈക്‌ തരൂ ഒരു ഷെയര്‍ തരൂ" എന്നൊക്കെ പറഞ്ഞു.

പോണി ബോയ്‌ ബ്ലോഗിലെ "അജ്ഞാതരായ ദൈവങ്ങൾ "എന്ന പേരില്‍ സീരിസായി വന്ന ലേഖനങ്ങള്‍  കോപ്പി പെയ്സ്റ്റ് ചെയ്താണ് ഫെയ്സ്ബുക്കിലെ ഈ പേജു മുതലാളി ആദ്യകാലത്ത് ലൈക് മേടിചിരുന്നത് ..
 ഉദാ 1  : "അജ്ഞാതരായ ദൈവങ്ങൾ -14"  & ചൂണ്ടു മുതല്‍
           2  :അജ്ഞാതരായ ദൈവങ്ങൾ -6  & ചൂണ്ടു മുതല്‍
           3  : അജ്ഞാതരായ ദൈവങ്ങൾ-7 ചൂണ്ടു മുതല്‍
       
ഇത്രേം മാത്രം അല്ല  ശെരിക്കു ഒന്ന് നോക്കിയാല്‍ മതി പാവം പോണി ബോയുടെ [ അവന്‍ അത്ര പാവം ഒന്നും അല്ല] അജ്ഞാതരായ ദൈവങ്ങൾ സീരീസ് മൊത്തമായിട്ടും ചില്ലറ ആയിട്ടും അടര്‍ത്തി എടുത്തോണ്ട് പോയെക്കുന്നത് കാണാം  .

ഇന്ഫോര്മേടിവ് ആയ കാര്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നല്ല ലക്ഷ്യത്തോട് കൂടിയാവാം ആ പേജു മുതലാളി ഇതൊക്കെ ചെയ്തത് പക്ഷേ പിന്നീടൊരിക്കല്‍ അതെ പേജില്‍ ബ്ലോഗ്‌ മുതലാളിയുടെ ഒരു ദീന രോദനം കാണുകയുണ്ടായി " നമ്മുടെ പോസ്റ്റുകള്‍ മറ്റു പേജുകള്‍ കോപ്പി ചെയ്യുന്നു ഒരു കടപ്പാട് പോലും വെക്കാതെ .ഇതൊക്കെ റിസര്‍ച്ച് ചെയ്തു ടൈപ്പ് ചെയ്തു എടുത്ത കഷ്ടപാടിനെ എങ്കിലും ബഹുമാനിക്കൂ " എന്നും പറഞ്ഞു ..പാവം, ബ്ലോഗ്‌ നക്കി പേജ് മുതലാളിയുടെ ലിപ്സ് വേറെ ആരോ നക്കി .

പോസ്റ്റ്‌ പൊക്കുന്നതു പോട്ടെ ..ഇപ്പൊ വിശ്വസിച്ചു ഒരു കമന്‍റ് പോലും ഇടാന്‍ പോലും പറ്റില്ല അതും ചൂണ്ടി കൊണ്ട് പോകുന്നത് കാണാം ...പ്രശസ്തമായ ഒരു ഇറ്റാലിയന്‍ സിനിമയുടെ പേരില്‍ ഫെയിസ് ബുക്കില്‍ വളരെ പ്രശതമായ ഒരു സിനിമാ ഗ്രൂപ്പ് ഉണ്ട് അവിടുത്തെ ഘടാഘടികന്‍ മാരായ കമന്ടടിക്കാര് ഇടുന്ന കമന്‍റുകലും, റിവ്യൂസും ,പോസ്റ്റുകളും ചൂണ്ടി കൊണ്ടുപോയിസ്വന്തം പേരില്‍ ടൈപ്പ് ചെയ്തു "എന്‍റെ ഒരു ഹ്യൂമര്‍ സെന്‍സ് കണ്ടാ ,എന്നെ സമ്മതിക്കണം " എന്നൊക്കെ പറഞ്ഞു സ്വന്തം പേജില്‍ ഇട്ടു പേജ് മുതലാളിമാരു പിച്ച പാത്രോം കൊണ്ട് ഇറങ്ങുന്നത് ഇപ്പൊ ഒരു സ്ഥിരം കാഴ്ച്ചയാ . ഇഷ്ട പെട്ട പോസ്റ്റുകള്‍ കോപ്പി ചെയ്തു സ്വന്തം വോളില്‍ പതിക്കുന്നത് ഒരു തെറ്റല്ല.. 'കടപ്പാട്' വെച്ചില്ലെങ്കിലും പോട്ടെ.. അതിന്റെ അടിയില്‍ സ്വന്തം പേര് എഴുതി വെക്കുന്നതും അങ്ങ് സഹിക്കാം , എന്നിട്ടും പോരാതെ ആ കളവു മുതലിന്‍റെ അടിയില്‍ അതിന്റെ ജനനത്തിനു പിന്നിലെ വേദനയെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി ഒന്ന് ചോദിച്ചാല്‍ കൊള്ളാം .." നിനക്കൊന്നും ഇച്ചരെ പോലും നാണോം മാനോം ഇല്ലിയോടെ " എന്ന് ..!!

രഹസ്യം : ഞാനും കോപ്പി ചെയ്യും ഞാനും പെയിസ്റ്റ് ചെയ്യും ഫൂത കണ്ണാടിയും ആയിട്ട് ആരും എന്‍റെ പുറകേ വരണ്ടാ . എന്‍റെ ഏറ്റോം പുത്യേ സ്റ്റെയിട്ടസ് ഒരു തമിഴ് സില്‍മാ പാട്ടാ  ..ഞാന്‍ കടപ്പാട് വെച്ചിട്ടില്ല .വെക്കതും ഇല്ല . ജി ഹ ഹ ഹ..

അപ്പൊ സത്യത്തില്‍ ഈ കട്ടോണ്ട് പോയി പെയിസ്റ്റ് ചെയ്യുന്നതിനെ ആന്നോ ഈ "കട്ട് ആന്‍ഡ്‌ പെയിസ്റ്റ്" എന്ന് പറയുന്നേ ??!!





17 comments:

കണ്ണന്‍ | Kannan said...

:)

ajith said...

സ്ട്രേഞ്ചറെ, സന്തോഷിക്കൂ.
കനമുള്ളതല്ലേ കള്ളന്മാര്‍ കൊണ്ടുപോകുകയുള്ളു.
എന്റെ എത്ര പോസ്റ്റാണ് ഏതെങ്കിലും കള്ളന്മാര്‍ അടിച്ചോണ്ട് പോകുന്നതും നോക്കി പുരനിറഞ്ഞ് നില്‍ക്കുന്നതെന്നോ?

(ഈ പോസ്റ്റും കള്ളന്‍മാര്‍ കൊണ്ടുപോട്ടെ എന്ന് ആശംസകള്‍)

മനോജ്.എം.ഹരിഗീതപുരം said...

manga ulla mavil alle kalleriyan pattu..

niranjan thamburu said...

വഞ്ചകീ.. ഈ സംഭവം ശ്രദ്ധയില്‍ പെടുത്തി ലിങ്ക് അയച്ചു തന്നെ ഞാന്‍ എന്നാ കുലംകുത്തിക്കു ഒരു നന്ദി വാക്ക് പോലും പറയാത്ത.
കാപാലികെ.. അലവലാതി ബ്ലൊഗ്ഗെരെയ് നിന്റെ ബ്ലോഗ്ഗില്‍ പോചെം പുല്ലും കേറി.. കാടുപിടിച്ച് പാമ്പ് മൊട്ടയിട്ടു അവസാനം അതൊരു സര്‍പ്പക്കളമായി ഒടുവില്‍ അതിന്റെ ഞാന്‍ മണ്ണാരശാലയില്‍ കൊട്നു കളയേണ്ട അവസ്ഥ വരട്ടെ...
നല്ല എഴുത്ത്... നീളം കൂടിപ്പോയി... ആ പോട്ടെ നാക്കുള്ളൂനു നാട്ടില്‍ പാതി നാക്കുല്ലോനെ..തൂക്കുകില്ല. എന്നല്ലേ..പ്രമാണം
ആ പിന്നേ..കൊച്ചെ. താമരയെ എന്നാ വേണേലും..പറഞ്ഞോ സച്ചുനെ തൊട്ടു കളിക്കരുത്.. ആ ചെക്കന്‍ ഒരു പാവമാ..

Naushu said...

:)

Villagemaan/വില്ലേജ്മാന്‍ said...

ചുളുവില്‍ പ്രശ്സ്തയായില്ലേ സ്ട്ര യിജ്ഞറെ !

നല്ല രചനകള്‍ അല്ലെ അടിച്ചു മാറ്റപ്പെടുകയുള്ളൂ എന്ന് വിചാരിക്കുക ! ദേ എന്നെ നോക്ക് ! മൂന്നുവര്‍ഷമായി ഈ കയില് കുത്തുന്നു...ഒരുത്തന്‍ എങ്കിലും ഇങ്ങോട്ടുന്നു വന്നു ഈ കട്ട് ആന്‍ഡ്‌ പേസ്റ്റ് മഹാമഹം നടത്തുന്നുണ്ടോ എന്ന് ?

ഇതൊരു അംഗീകാരമായി എടുക്കുക !

പുതു വര്‍ഷ ആശംസകളോടെ..

വില്ലേജ്മാന്‍

Mubi said...

ഭാഗ്യം വരുന്ന വഴിയേ! അങ്ങിനെയെങ്കിലും ആ പോസ്റ്റ്‌ നാലാള്‍ അറിഞ്ഞു എന്ന് കരുതി ആശ്വസിക്കാം... അല്ലാതെ ഇങ്ങിനെ ചെയ്യുന്നവര്‍ നേരെയാവില്ലല്ലോ.

aboothi:അബൂതി said...

സാരില്ല ചങ്ങാതീ.... നല്ല കണമുള്ള അക്ഷരങ്ങള്‍ തേടിയെ കള്ളന്മാര്‍ വരൂ..

എങ്കിലും കള്ളന്മാരെ കള്ളന്മാര്‍ എന്ന് തന്നെ വിളിക്കുക

ശ്രീ said...

അതു കൊള്ളാല്ലോ.

കുറേ നാളായി മോഷണങ്ങളെ പറ്റി കേള്ക്കാറില്ലായിരുന്നു. :)


എന്തായാലും പുതുവത്സരാശംസകള്‍

rathish babu said...

ayye..

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

പക്ഷെ ഒരു മര്യാദ ഉണ്ട് കേട്ടോ പേരെങ്കിലും മാറ്റിയിട്ടുണ്ട് .ചിലര്‍ അതിനു പോലും മിനക്കെടാറില്ല ..സാരമില്ല നല്ല സംഭവങ്ങള്‍ അനുകരിക്കപ്പെടും ..ഇനി ഈ മഹേഷ്‌/ ഇങ്ങനെ തന്നെ ആകുമോ എല്ലാ പെണ്‍കുട്ടികളോടും ..ഇനിയും വരുമോ കാമുകിമാര്‍ ..വേറെ പേരും ഈ കഥയുമായി ???

vinus said...

Hmmm congrats appa starangerum famous aayi

Sureshkumar Punjhayil said...

Kallanmarum jeevikkattedo mashe...!

ManOharamaaya avatharanam, Ashamsakal...!!! :)

sumesh vasu said...

ഭാഗ്യം ചെയ്തവർ. എന്റെ പോസ്റ്റ് എന്താ ആരും കട്ട്പേയ്സ്റ്റാത്തെ.

Echmukutty said...

ആഹാ! ഇത് ഗംഭീരമായിട്ടുണ്ടല്ലോ...അഭിനന്ദനങ്ങള്‍ കേട്ടോ..

Sarath Menon said...

ഞാൻ പണ്ട് എന്റെ ബ്ലോഗില എഴുതിയ "അവതാർ കോളനി " അതേ പടി പലരും അടിച്ചോണ്ട് പോയി അവരുടെ ബ്ലോഗില് ഇട്ടത. ആദ്യം ഒക്കെ കൊറെ വിഷമം ആയി. അങ്ങനെ അടിച്ചോണ്ട് പോയ ഒരുത്തന്റെ ബ്ലോഗിൽ ചെന്ന് കമന്റ് ഇട്ടു. പുള്ളി എന്റെ കമന്റ് മാത്രം ഡിലീറ്റ് ചെയ്തു. ഇങ്ങനെ വല്ലവന്റേം കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടക്കാതെ കൂലി പണി എടുത്തു ജീവിച്ചൂടെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ നാട്ടുകാരീ സമ്മതിച്ചു തന്നിരിക്കുന്നു :)