ill fated fellows

Monday, February 9, 2009

ഒരു മഞ്ഞു തുള്ളിയുടെ പ്രണയം

മഞ്ഞുതുള്ളിക്ക് പൂവിനെ മോഹിക്കാനെ കഴിയൂസ്വന്തമാക്കാനയില്ലെന്നു വരാം വെയിലുധിക്കുമ്പോള്‍ അവളുടെ പ്രണയത്തിന്‍റെ - പൂവിന്‍റെമാറില്‍ ഉരുകിചെര്‍നില്ലതെയാകും മഞ്ഞുതുള്ളിയും അവളുടെ -പ്രണയവും , പിന്നെ ഒരുപിടി നനുത്ത സ്വപ്നങ്ങളും..സ്നേഹിക്കാന്‍ വണ്ടും ശലഭങ്ങളും കൂട്ടിനെത്തുമ്പോള്‍ സ്നേഹവും സ്വപ്നവും കണ്ണീരും പിന്നെ ജീവനും പൂവിനു നല്‍കി ഇല്ലണ്ടാകുന്ന മഞ്ഞുതുള്ളിയെ പൂവ് അറിയാതെ പോകും അവളുടെ വേദന കണ്ടു കൊണ്ട് കാണാതെ പോം ..വാസന്തത്തിന്റെ പകലുകള്‍ ഇനി പുതിയ മുഘങ്ങള്‍ക്ക്...
**********************************************************
ആഘോഷത്തിന്‍റെ ഒരു പകല്‍.. പിന്നീട് രാവില്‍ തനിച്ചാവുമ്പോള്‍ ഓര്‍മ്മ വരും പൂവിന്ഉരുകിപ്പോയ ഒരു നനുത്ത സ്നേഹത്തെ ..അപ്പോഴേക്കും കടുത്ത വേനലെതിയിട്ടുണ്ടാകും ഇതെന്റെ പ്രണയം..നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...

" വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപിക്കേം അരുത് ..."

Sunday, February 8, 2009

കാത്തിരുപ്പ്..

കാത്തിരിക്കയാണ്‌ ഞാന്‍ ..മഞ്ഞു മൂടിയ ഈ താഴ്വരയില്‍ കൈലാസ നാഥന്റെ , എന്‍റെ മഹേശ്വരന്റെ മടങ്ങിവരവും കാത്ത് ...