ill fated fellows

Sunday, December 28, 2008

യുഗങ്ങളുടെ പ്രണയം




യുഗങ്ങളുടെ പ്രണയം
ത്രേതാ യുഗത്തില്‍ ഒന്ന്
ദ്വാപര യുഗത്തില്‍ മറ്റൊന്ന്
എന്നിട്ട്
ആരെന്തു നേടി
ഒരുവള്‍ക്ക്‌ വനവാസവും പിന്നെ അഗ്നിപ്രവേശവും
മറ്റൊരുവള്‍ക്ക് വിരഹവും പിന്നെ കണ്ണിരും
മൂകസാക്ഷികളാക്കപ്പെട്ടു
സരയൂവും കാളിന്ദിയും.....




സ്വാതന്ത്രിയം ..


അവന്‍റെ മുന്‍പില്‍ അവള്‍ ഒരു പെണ്ണായി പോകുന്നു ...പലപ്പോഴും ഒരു വെറും പെണ്ണ്..!!! ' സ്വാതന്ത്രിയം' എന്ന് പറയുമ്പോഴും അവന്‍റെ ഹൃദയത്തിന്‍റെ നാലുച്ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങനായിരുന്നു ഉള്ളുകൊണ്ടവള്‍ ആശിച്ചത് ..!! 'സ്വതന്ത്ര ' എന്ന് നടിക്കുമ്പോഴും അവന്‍റെ അടിമയാകാന്‍ അവള്‍ കൊതിച്ചിരുന്നു ....!! അവളെ മനസിലാക്കാന്‍ ആകുനില്ല പലപ്പോഴും അവള്‍ക്കു തന്നെ...!! പക്ഷേ.. ഇന്ന് അവള്‍ അറിയുന്നു അവളുടെ existence അവനിലാണെന്ന്...!! അവന്‍റെ ഹൃദയത്തിന്‍റെ നാലുച്ചുവരുകള്‍ക്ക് ഉള്ളിലാണ് അവളുടെ ജീവിതമെന്ന്... ആ ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപെടുംബോഴാണ് അവള്‍ക്കു സ്വാതന്ത്രിയം ലഭിക്കുകയെന്ന് ....അവന്‍റെ അടിമയാകുംബോഴാണ് അവള്‍ സ്വതന്ത്ര ആവുകയെന്നു ...!! ഒരു പക്ഷേ എല്ലാവരും അവളെ പോലെ തന്നെ ആയിരിക്കുമോ...??!! basically എല്ലാ സ്ത്രീയുടെയും ഉള്ളില്‍ ഒരു അടിമ ഉണ്ടാകുമോ??!! പ്രിയപെട്ടവന്റെ ഹൃദയത്തിനുള്ളിലെ തടവറയില്‍ സ്വതന്ത്രയാവുന്ന ഒരു അടിമ..സ്നേഹത്തിന്‍റെ ചങ്ങല അവള്‍ അവന്റെ നേര്‍ക്ക്‌ ഉയര്‍ത്തി , തന്നെ ബന്ധിക്കുനതും കാത്ത് നില്‍ക്കുനുണ്ടാവും ... ഒരുപക്ഷെ സ്ത്രീ സ്വതന്ത്രയാവുന്നത് പുരുഷന്‍റെ ഹൃദയത്തിനുള്ളിലാവുമോ??!! സ്ത്രീ സ്വാതന്ത്രിയത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എന്തേ ഇങ്ങനെ ഒരു possibility യെ പറ്റി ചിന്തികാതെ ഇരുന്നത്... ചിലപ്പോ പ്രിയപ്പെട്ടവന്റെ ഹൃദയത്തിനുള്ളിലെ സ്വാതന്ത്രിയം അവര് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ...??!!

A smouldering candle


How gr8 is the life of a candle...???!!! short lived...!! radiates light till its last breath...!! bearing all d pains by itslef [not letting anybody els to knw] finally...melts away even frm the memories..without leaving a single hint of its existance...!!! how gr8 it is, no??!! if i hav another birth i would lik to b a candle...a burning candle...!!

dated on somday in 2007 i culdnt remember d xact date or month...

Friday, December 26, 2008

itz better to live alon than letting sombody to makes us feel alone......now babe , i challenge you....can u make me feel alone???!! can u make me cry???!!! u cant ..babe, u cant do it anymore.....!! for im all alone in diz world ..., a world of mine.... n' my tear reserve ,it'd already got emptied..i juz wanna remind u dat YOU CANT DEFEAT ME ANYMORE !!!!!!!

Sunday, December 21, 2008

raining buckets ....

Memories are raining in my HEART..!!!
incessantly.....,
both agonizing and n' mellifluent ..making my heart a "WATERY GRAVEYARD.."
n there, me, like a waif, probing for my life..my lost life....which was crushed n lost long before once in a dying december ......

ഓര്‍മ്മപ്പെടുത്തല്‍...

ഈശ്വര സന്നിധിയില്‍ നില്‍ക്കുമ്പോള്‍ , പ്രാര്‍ത്ഥിക്കുമ്പോള്‍, ഓര്‍ക്കുക..കണ്ണിരോഴിയാത്ത മിഴികളെ പറ്റി ..ഓരോനിമിഷവും വേദന ആഴ്ന്നിറങ്ങുന്ന ഹൃദയങ്ങളെ പറ്റി... ഒരിറ്റുസ്നേഹം കൊതിക്കുന്ന, അതിനായി കാത്തിരിക്കുന്ന മനസുകളെ പറ്റി ...
ഇരുളിലേക്ക് വലിച്ചെറിയപ്പെട്ടവരെ പറ്റി ..
നിഴല്‍ വീണുപോയ നിറം മങ്ങിത്തുടങ്ങിയ ജീവിതങ്ങളെ പറ്റി ..
പ്രാര്‍ത്ഥിക്കുക ..
ഉപേക്ഷിക്കപെട്ടവര്‍ക്കായി ... സ്നേഹം നിഷേധിക്കപെട്ടവര്‍ക്കായി ...
"ജീവിതത്തില്‍ നേരിയ ഒരു കൈത്തിരി നാളമെങ്കിലും ലഭിച്ചിരുനെങ്കില്‍...
കരുണ കാട്ടിയിരുന്നെങ്കില്‍ ...ചിലപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഞാനും .."



dated on : somday in last feb [2008]

Saturday, December 20, 2008

യാത്ര

യാത്രക്കായി ഞങ്ങള്‍ തിരഞ്ഞെടുത്തത്
വര്‍ഷത്തിലെ കഠിനമായ ശൈത്യമായിരുന്നു
ദുര്‍ഘടമായ വഴികള്‍ ...
ദുസ്സഹമായ കാലാവസ്ഥ ...
തണുത്തുറഞ്ഞ മഞ്ഞുകാലങ്ങളിലൂടെയുള്ള യാത്ര
നീണ്ടുപോകുന്ന വഴികള്‍ താണ്ടുവാനാകാതെ -
ഉരുകുന്ന മഞ്ഞില്‍ തളര്‍ന്നിരുന്നു പോയ് ...
നഷ്ടബോധം തോന്നിയ നിമിഷങ്ങള്‍
പിന്നിലുപേക്ഷിച്ച വേനല്‍ കുടീരതിന്റെ സുരക്ഷിതത്വം
ലക്ഷ്യത്തിന്റെ വ്യര്‍ത്തതയോര്‍ത്ത്
ശാപവാക്കുകള്‍ ഉതിര്‍ക്കുന്ന സഹയാത്രികര്‍
ഓര്‍മയില്‍ കത്തിയമരുന്ന നിശാദീപത്തിന്‍റെ ഊഷ്മളത
എത്തിച്ചേരാനിടയില്ലാത്ത അഭയ സങ്കേതങ്ങള്‍..
കാതുകളില്‍ ആരോ മൂളുന്നുണ്ടായിരുന്നു
ഈ യാത്ര വ്യര്‍ത്ഥമെന്നു
വൈതരണി നദികരയിലെ മുന്തിരിവള്ളികള്‍ കൊണ്ട് തീര്‍ത്ത കവാടംതേടി...
യാത്ര തുടര്‍ന്നേ പറ്റു ...
രാത്രി മുഴുവനും ..
****************************************************************
ഇരുളു വെളിച്ചത്തിന് വഴി മാറുന്നു
മഞ്ഞു തീര്‍ത്ത അതിര്‍വരംബുകള്‍ക്ക് താഴെ നേരിയ പച്ചപ്പുകള്‍ ..
ഒഴുകുന്ന വൈതരണി
മുന്തിരിയിലകള്‍ കൊണ്ട് തീര്‍ത്ത കവാടം
ലക്ഷ്യതിലെതിചെര്‍നെരിക്കുന്നു
ഇനിയല്പം വിശ്രമിക്കാം
ഉണര്‍ന്നത് ...
മരണത്തിലേക്കോ മറ്റൊരു ജന്മതിലെക്കോ ???
ഭൂതകാലം ഒരുപാട് പിന്നിലായപോലെ
ലക്ഷ്യമില്ലാത്ത ഒരു യാത്രയുടെ നനുത്ത ഓര്‍മ്മകള്‍..
ഉള്ളിലെവിടെയോ പറ്റിപിടിച്ചിരിക്കുന്നു
ഉറക്കത്തിലും ഉണര്‍വിനുമിടയില്‍
എന്തോ സംഭവിച്ചിരിക്കുന്നു
ഞാന്‍ ഉണര്‍ന്നത് മറ്റൊരു യാത്രയിലേക്കാണ്
ഈ ലോകം എനിക്ക് പുതിയതാണ്‌
ചുറ്റിനും അപരിചിതത്വം
ഇല്ല .. ഓര്‍ത്തെടുക്കാനാവുന്നില്ല
ഒരു മുഘങ്ങളും
അവരെന്നോട് സംസാരിക്കുനുണ്ട് ...
വിചിത്രമായ ഏതോ ഭാഷയില്‍
എനിക്ക് പുതിയ മുഖം ..
പുതിയ ഭാവം
ഞാന്‍ അപരിചിതയായിരിക്കുന്നു
എനിക്കുതന്നെ....
ഈ അപരിചിത്വം പരിചയത്തിനു വഴിമാറും
അത് കാലത്തിന്‍റെ നിയമം
ഇനി ഇരുളിലൂടെയുള്ള മറ്റൊരുയാത്ര
വൈതരണിയും മുന്തിരിവള്ളികള്‍ തീര്‍ത്ത കവാടവും തേടിയുള്ള യാത്ര
അപരിചിതമായ വഴികള്‍ ...
ആ പതിഞ്ഞ സ്വരം പിന്നെയും കാതില്‍ മൂളുന്നു
ഈ യാത്ര വ്യര്‍ത്ഥമെന്നു
എങ്കിലും യാത്ര തുടര്‍ന്നേ പറ്റു
രാത്രി മുഴുവനും .....

dated on april 5th 2008....