ill fated fellows

Sunday, April 14, 2013

ഓര്‍മ്മയിലെ വിഷുക്കണി


അന്നോരാ മേടപ്പുലരിയില്‍ -
അരിയും പഴങ്ങളും കോടിമുണ്ടും,
കണിക്കൊന്നയും  പൊന്നും പണവും,
ചേലില്‍ നിരത്തിയോരാത്താലവും,
 ഴുതിരികൊളുത്തിയ  നിലവിളക്കും,
ഏഴഴകുള്ള മയില്‍പീലി ചൂടിയെന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍റെ  തിരുവുടലും ,
കണികണ്ടു ഞാന്‍ ഉണരുന്നതും,
എന്നച്ഛന്‍ നല്‍കുന്ന കൈനീട്ടമത്രയും-
ഇരുകൈക്കുടന്നയില്‍ വാങ്ങി വണങ്ങുമ്പോള്‍,
തൊഴുകൈയ്യുമായെന്‍റെ   കണ്ണന്‍റെ  മുന്നിലായ്‌
നന്മായ് ,ശ്രീയായ് ,ലക്ഷ്മിയായ് -
പൊന്‍കസവുടുത്തോരമ്മതന്‍ മുഖവും ,
 തൂശനിലയില്‍ വിളമ്പും വിഷുസദ്യയും,
എന്നുമെന്‍ ഓര്‍മ്മതന്‍ പീലിത്തടങ്ങളില്‍
നിറകണിയായ് നിറഞ്ഞീടവേ ..
ഇന്നിതാ ഒരു വിഷു കൂടി...!!
അങ്ങകലെയെന്‍ ഓര്‍മ്മകള്‍ പൂക്കുന്ന നാട്ടില്‍ ....
 ഇന്നവിടെ വിഷു പുലരുമ്പോള്‍,
കണിക്കൊന്നകള്‍ പൂക്കുമ്പോള്‍ ,
ഇവിടെയീ   മീനം മാഞ്ഞുപോകുന്നതും -
മേടം അണഞ്ഞതും അറിയാതെ -
കൊന്നപൂക്കുന്നതും  കണിഒരുങ്ങുന്നതും
കണ്ടീടാതെ ,
വിഷുപക്ഷിപാടിയതും,
വിഷുപുലരി വന്നു വിളിച്ചതും
കേട്ടീടാതെ -
കാലങ്ങള്‍ക്കിപ്പുറം കാതങ്ങള്‍ക്കപ്പുറം
ഈ ഞാനും ....!
എവിടെ വളര്‍ന്നാലും എവിടെ ഉണര്‍ന്നാലും
ഏതു നാട്ടിലാകിലും;
എന്നും പുലരട്ടെ നന്മ തന്‍ വിഷു ....
എങ്ങും കേള്‍ക്കട്ടെ വിഷുപക്ഷിതന്‍
സ്നേഹ ഗീതം...         











Monday, April 8, 2013

സഹോദരചരിതം ഫെയിസ്ബുക്ക് ഖാണ്ഡം


ഈ ചാറ്റും ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കൽപീകം മാത്രം. ഇപ്പോൾ ഓണ്‍ ലൈനിൽ ഉള്ളതും  കുറച്ചു മുന്നേ സൈൻ ഔട്ട്‌ ചെയ്തു പോയതും ആയ ആരോടും ഇതിനൊന്നും ഒരു തരത്തിലും ഉള്ള സാമ്യം ഇല്ല..ഇനി ഇപ്പൊ ആർക്കേലും സാമ്യം തോന്ന്യാൽ ..കണക്കായി പോയി !!അത്രന്നെ .


നിമിഷങ്ങള്ക്ക് മുൻബ് റിക്വസ്റ്റ് അയച്ച ഒരു ആങ്ങള
പെങ്ങളെ ...
ആങ്ങള: ഒന്ന് റിപ്ലേ അയയ്ക്കു പെങ്ങളെ 
പെങ്ങൾ : ന്താ .
ആങ്ങള: എനിക്ക് നിന്നെ വെല്യ ഇഷ്ടാ .ഒരു പെങ്ങളെ പോലെ .ഒരു ഫ്രെണ്ടിനെ പോലെ .
പെങ്ങൾ : ഹാ [ ഒവ്വ..ഒന്ന് പോടാപ്പാ ]
ആങ്ങള: അതെ നിന്റെ ഒരു ഫോട്ടോ ഇടുവോ .
പെങ്ങൾ :പറ്റത്തില്ല 
ആങ്ങള: അതെന്താ..പ്ലീസ്, ഉടനെ അങ്ങ് മാറ്റിക്കോ  .
പെങ്ങൾ : [ ആത്മഗതം] ഇവനൊക്കെ എവിടുന്നു കയറും പൊട്ടിച്ചു വന്നെട .
ആങ്ങള: പോയോ?
ആങ്ങള: പിണങ്ങിയോ?
ആങ്ങള: എന്നെ തെറ്റി ധരിക്കരുത് .നീ എനിക്കെന്റെ പെങ്ങളെ പോലെയാ .

രാണ്ടാം ദിവസം :

ആങ്ങള  : ഞാൻ ആകെ വിഷമത്തിൽ ആണ് .
ആങ്ങള: എനിക്ക് എന്നോട് വല്ലാതെ വെറുപ്പ്‌ തോന്നുന്നു .
ആങ്ങളെ: മടുത്തു എനിക്ക് .
പെങ്ങള്: എന്നാ?
ആങ്ങള: ഒന്നും ഇല്ല .ഒന്നും ഇല്ല .നീ ഒന്ന് മിണ്ടിയല്ലോ .ഇപ്പൊ എല്ലാം ശെരി ആയി 
ആങ്ങള : നീ സുന്ദരി ആണോ 
പെങ്ങള് : അല്ല അന്നമ്മയാ , അന്നമ്മാ മത്തായി .
ആങ്ങള: അതല്ല നീ ബ്ലാക്ക് ആണോ വൈറ്റ് ആണോ  .
പെങ്ങള് : ഈസ്റ്റ്മാൻ കളറാ .
ആങ്ങള: പ്ലീസ്, നീ വെളുത്ത കുട്ട്യാണോ ?
പെങ്ങള്: പാലപ്പത്തിന്റെ നിറതീന്നു ഇച്ചരെ കുറവാ..അപ്പചട്ടിടെ നിറത്തെകാൾ  ഒരു പോയിന്റ് കൂടും .
ആങ്ങള: നീ സ്ലിം ആണോ?
പെങ്ങൾ:  ഇതൊക്കെ അറിഞ്ഞിട്ടു എന്നാത്തിനാ?
ആങ്ങള: വെറുതെ, നിന്റെ വീട്ടില് നല്ലപോലെ കാശോണ്ടോ .?
പെങ്ങള് : നോക്കട്ട് വല്ല അഞ്ചോ പത്തോ മതിയെങ്കി അടുക്കളേൽ മുളക് പാട്ടേടെ അടിയിൽ കാണും .
ആങ്ങള: മനസ്സിലായില്ല .
പെങ്ങൾ : താമസിയാതെ ആയി കൊള്ളും .
ആങ്ങള: നിന്റെ അപ്പനും അമ്മയ്ക്കും ജോലി ഉണ്ടോ ?
പെങ്ങള് : ഒണ്ടു .
ആങ്ങള: അപ്പൊ നീ പണക്കാരിയാ 
പെങ്ങള്: [ആത്മഗതം ] റബ്ബർ വെട്ടാൻ പോയാൽ ഇത്രേം കാശു കിട്ടുംന്നു അമ്മച്ചി ഒരുവാക്ക് എന്നോട് പറഞ്ഞില്ലല്ലോ..
ഇതും സാങ്കൽപീകം മാത്രം [ ഫോട്ടോഷോപ്പ് ഇല്ല..എം.എസ്സ് പെയിന്റ്ന്നാ  എൻ ഉയിർ ]

ദിവസം മൂന്ന് : 

ആങ്ങള: എനിക്ക് രാവിലെ എഴുന്നേറ്റപ്പോ ശര്ധിക്കാൻ വന്നു .
മെസേജ് സീൻ ബൈ പെങ്ങൾ .
പെങ്ങൾ : (ആത്മഗതം ) കർത്താവു തമ്പുരാനെ ഇതിനും മാത്രം ഞാൻ എന്നാ പാപം ചെയ്തു ]
ആങ്ങള: ഹലോ 
ആങ്ങള:ഹായ് 
ആങ്ങള: പ്ലീസ് ഒന്ന് റിപ്ല്യ്‌ അയക്ക് .
പെങ്ങൾ :എന്താ 
ആങ്ങള: എനിക്ക് രാവിലെ എഴുന്നേറ്റപ്പോൾ ശര്ധിക്കാൻ വന്നു.
പെങ്ങൾ: എന്ത് പറ്റി സ്വന്തം ഐടി യിൽ നിന്നും സ്വയം ചാറ്റ് ചെയ്തോ ?
ആങ്ങള: മനസ്സിലായില്ല 
പെങ്ങൾ : എന്റെ ഭാഗ്യം.
ആങ്ങള: നിനക്ക് വിഷമം തോന്നുന്നില്ലേ ?
പെങ്ങൾ : എന്നാത്തിനാ 
ആങ്ങള: എനിക്ക് സുഖം ഇല്ലെന്നു കേട്ടിട്ട് .
പെങ്ങൾ: ഒണ്ട് ഒണ്ട് [ എന്റെ ഒരു അവസ്ഥ ഓർത്തിട്ടു ]
ആങ്ങള: നിന്നെ എനിക്കു  വല്യ ഇഷ്ടം ആണ് . ഐ ലവ് യൂ .
ആങ്ങള: ഒരു പെങ്ങളെ പോലെ , ഒരു ഫ്രെണ്ടിനെ പോലെ.
പെങ്ങൾ : ആയിക്കോട്ടെ .
ആങ്ങള: ഒരുഐ ലവ്  യൂ പറ എന്നോട് 
ആങ്ങള: പ്ലീസ്.. നീ എന്റെ സിസ്റ്റർ ആണ് .
പെങ്ങൾ : അത് കൊണ്ട്?
ആങ്ങള : ഒരു ഐ ലവ് യൂ പറ . കഷ്ടമാ .
പെങ്ങൾ : മക്കള് ചെല്ല് 
ആങ്ങള : കഷ്ടമാ , ഒരിക്കൽ പറ എന്നോട് ഐ ലവ് യു എന്ന് . 
ആങ്ങള: എനിക്ക് എന്റെ ഫ്രെണ്ട്സ്നോട്  എല്ലാം അഭിമാനത്തോടെ പറയണം എനിക്ക് ഒരു പുതിയ സിറ്റർ കൂടെ  ഉണ്ടെന്നു .
ആങ്ങള: ഡീ .പോയോ 
പെങ്ങൾ :ഡീ അല്ല ഡാ 
ആങ്ങള: മനസിലായില്ല 
പെങ്ങൾ : എന്റെ പോന്നു ചേട്ടാ , ചേട്ടന്റെ ഈ സ്നേഹം കണ്ടു എന്റെ കണ്ണും കരളും കുളിരണിഞ്ഞു  ,ഇനി ചേട്ടനോട് ഞാൻ ഒന്നും മറച്ചു വെക്കുന്നില്ല  എന്റെ പേര് മത്തായി കുഞ്ഞെന്നാ  . അങ്ങ് ശാന്തൻപാറേല് കുരുമുളക് കൃഷിയാ പണി  . വെറുതെ  രസത്തിനു ഒരു പെണ്ണിന്റെ പേരിട്ടു എന്നെ ഒള്ളു . ചേട്ടനോട് ഒന്നല്ല ഒരു നൂറു വട്ടം ഞാൻ ഐ ലവ് യൂ പറയും ചേട്ടാ..ഞാൻ പറയട്ടെ ചേട്ടാ ???
ആങ്ങള: വേണ്ട, നിന്നെ എനിക്ക് വെറുപ്പാണ്. നീ എന്നെ വഞ്ചിച്ചു . നീ കാരണം ഞാൻ വല്ലാതെ തകർന്നു .
പെങ്ങൾ : അയ്യോ അങ്ങനെ പറയരുത് ചേട്ടാ , സഹോദര സ്നേഹം ഉദാത്തമായ ഒരു വികാരം ആണ് ..അതിനു ആണെന്നും പെണ്ണെന്നും വ്യെത്യാസം ഉണ്ടോ ചേട്ടാ. സ്നേഹം ,സ്നേഹം മാത്രം ആണ് മുഖ്യം . സ്നേഹം അതല്ലേ എല്ലാം. സ്നേഹമാണ് അഖില സാരം ഊഴിയിൽ എന്നല്ലേ വെപ്പ് . ഒരു പേരില് എന്തിരിക്കുന്നു ചേട്ടാ ..മഞ്ചു ആയാലും മത്തായി കുഞ്ഞായാലും സ്നേഹം ,അതല്ലേ അല്ലെ ചേട്ടാ വലുത് .
ആങ്ങള: എനിക്കിനി നിന്നോട് മിണ്ടണ്ട . ഞാൻ നിന്നെ അൻ ഫ്രെണ്ട് ചെയ്യുന്നു .

[ഒരു പെണ്ണ് ആയിരുന്നെങ്കിൽ ,അല്ലെങ്കിൽ ഒരു പെണ്ണിന്റെ പേരില് ഉള്ള പ്രൊഫൈൽ ആയിരുന്നു എങ്കിൽ ഏതാണ്ടൊക്കെ കിട്ടുമായിരുന്നു ,ആരാണ്ടൊക്കെ ആകാമായിരുന്നു എന്ന് കരുതി നെടുവീർപ്പ് ഇടുന്ന ആങ്ങളമാരെ ...ചിലപ്പോഴൊക്കെ ചില പെണ്‍ പ്രൊഫൈലുകളും ആഗ്രഹിച്ചു പോയിട്ടുണ്ടാകില്ലേ ഒരു ആണ് ആയിരുന്നു എങ്കിൽ അല്ലെങ്കിൽ ഒരു ആണ്‍ പ്രൊഫൈൽ ആയിരുന്നു എങ്കിൽ എന്ന് ..??!! ഉണ്ടാകുമോ ?ഇല്ലേ? ഇക്കരെ നിക്കുമ്പോ അക്കരെ പച്ച ..അതാണല്ലോ അതിന്റെ ഒരു ഇത്.]









Tuesday, March 19, 2013

ചെപ്പടികുന്നിൽ ചിന്നിചിണുങ്ങും ചക്കരപൂവേ..

മോഗ്ലിയും ഷേർഖാനും !!


ഞാൻ വെറുതെ ഇരുന്നപ്പോ വെറുതെ വരച്ചതാ ..മോഗ്ലിയും ഷേർഖാനും !!

മനുഷ്യർക്കിടയിൽ മൂല്യച്ച്യുതി മുക്കുറ്റി ചെടി പോലെ തഴച്ചു വളർന്നു മണ്ണും മനസ്സും മൂടുമ്പോൾ കരുതി ഇരിക്കുക മാനവ രാശിയെ മൂടോടെ പിഴുതെറിയാൻ തക്കം പാർത്തിരുന്നവൻ നരവേട്ടാക്കായി ചെപ്പടി കുന്നിറങ്ങി വരും..ഷേർഖാൻ !! 
കാർട്ടൂണ്‍ നെറ്റ് വർക്ക് ,പോഗോ, അനീമാക്സ് ,കൊച്ചു ടീ വി തുടങ്ങിയ അന്താരാഷ്ട്ര ഭീകര സങ്കടനകൾ പാല് കൊടുത്തു വളര്ത്തുന്ന ബെൻ 10 , ഡിജീ മോൻ , പൊക്കി മോൻ , ടിന്റു മോൻ ,ശിക്കാരി ശംഭു , സൂത്രൻ ,വിക്രമൻ ,മുത്തു തുടങ്ങിയ ഭീകരന്മാർ ഭൂമുഖത് ഇന്ന് ഭീകരത വിതറുമ്പോൾ തീവ്രവാദം ഭൂമിയെ നോർത്ത് പോളിൽ നിന്ന് കാര്ന്നു തിന്നു ഇങ്ങു ഇക്വേട്ടർ ക്രോസ് ചെയ്തു എത്തുന്നത്‌ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു നിക്കളോടിയനും ഡിസ്നിയും ഹംഗാമയും ഒക്കെ !!
ഒരുകാലത്ത് മനുഷ്യ രാശിയെ നോക്കി കൊഞ്ഞണം കാട്ടിയ റിച്ചാർഡ്‌ പാർക്കരും , ടിയാഗോയും ,സോട്ടോയും ,ഷേരുവും ഒക്കെ അവന്റെ വെറും നിഴലുകൾ മാത്രം ആയിരുന്നു .. ഈ അവതാര മൂര്തികളുടെ ഒക്കെയും ശക്തി തന്റെ വാലിൽ ആവാഹിച്ചു കൊണ്ടാവാൻ വീണ്ടും വരും..ഷേർ ഖാൻ !! ടട്ട ടട്ട ടട്ട ടാങ്ങ് ടട ടാട്ടട ടട ടട ടാങ്ങ് [ ഷേർഖാൻ വരുമ്പ ഒള്ള മൂസിക്ക് ]
നില നില്പ്പിനു വേണ്ടി ഉള്ള പോരാട്ടം വേഗം തുടങ്ങുക ..
നിങ്ങളുടെ രക്ഷ അവനിലാണ്
ജേക്കബ് ബ്ലാക്കിനും , സാമിനും , സെയ്ത്ത് ക്ലിയർവാട്ടറിനും ,സൂത്രനും മുൻപേ അവരുടെ വൂൾഫ് പാക്ക് ധർമ്മം കാത്തു രക്ഷിച്ചു പോന്നു അലക്സ്‌ആണ്ടരും , അക്ക്രു വും, അകേലയും ,സുരയും !!
പവർ പഫ് ഗേൾസ്‌ സ്ത്രീകളെ തീവ്രവാദ സംഘടനകൾക്ക് വേണ്ടി റിക്രൂട്ട് ചെയ്തപ്പോൾ പ്രതികരിച്ചത് "ലാലാ" എന്നാ ബ്രേവ് വൂൾഫ് ലേഡി ആയിരുന്നു ..അന്ന് ലിയ ക്ലിയർവാട്ടർ ജനിച്ചിട്ട്‌ പോലും ഉണ്ടായിരുന്നില്ല ..കുങ്ഫു പാണ്ടകളെ യുദ്ധം പഠിപ്പിച്ചത് അവനായിരുന്നു "കിച്ചി " ദി ഗ്രേറ്റ്‌ റെഡ് പാണ്ടാ ഓഫ് ജങ്ങിൽ ബുക്ക്‌ ....എല്ലാവരും ഫെയിസ്ബുക്ക് ഉപേക്ഷിച്ചു ജംഗിൾബുക്കിലേക്ക് മടങ്ങുക .. പ്രകൃതിയോടു ഇണങ്ങി കഴിയുക.. നിങ്ങളുടെ രക്ഷ അവനിലാണ് ..വള്ളിയിൽ തൂങ്ങി കാട് പിളർന്നവൻ വരും ബൂമാറങ്ങും കൊണ്ട്.. !!.ജയ് മൗഗ്ലി !! മൗഗ്ലി ശരണം ഗച്ചാമി !!

[ ഒരു ഗ്ലൂക്കോസ് ഇട്ട നാരങ്ങാ വെള്ളം ]


"ജംഗിൾ ബുക്ക്‌ " - മൌഗ്ലിയും , ബല്ലുവും  ,ബഗീരയും ,കിച്ചിയും ,കാ യും,അക്രുവും സുരയും ശാന്തിയും  ഷെർഖാനും പിന്നെ  ആ കാടും.. പണ്ട് അത് ഒരു ലോകം ആരുന്നു!! ഇപ്പൊ അതിനെ കുറിച്ച് ഒര്ക്കുമ്പോഴും പറയുമ്പോഴും ഒക്കെ മനസ്സില് ഉണ്ടാകുന്ന ആ പേര് അറിയാത്ത വികാരം ആയിരിക്കും നൊസ്റ്റാൽജിയ !! (?)ആര്ക്കറിയാം..
ഷേർഖാൻ - വില്ലൻ മാരുടെ കൂട്ടത്തിൽ  എനിക്ക് ആദ്യം ഇഷ്ടം തോന്നിയ വില്ലൻ ..  നല്ല തറവാടിത്തം ഒള്ള തലയെടുപ്പുള്ള വില്ലൻ  . ഷേർഖാൻ വരുമ്പോ ഉള്ള ഒരു മ്യൂസിക്ക് ഒക്കെ ഉണ്ട് ..അത് കേള്ക്കുംബോഴേ ഒരു ആവേശം ആരുന്നു പണ്ടൊക്കെ !! 
കാലം കുറെ കഴിഞ്ഞു ജംഗിൾ ബുക്കും മറന്നു ഷേർ ഖാനേം മറന്നു അങ്ങനെ ഇരിക്കുമ്പോഴാ 
ജാങ്ങ്ഗോ അണ്‍ചെയിണ്ട്ലെ പാട്ട് കേട്ടത് [ the payback/untouchable tupac]  അത് കേട്ടപ്പോ പെട്ടന്ന് ഓർമ്മവന്നത് ഹീറോയെ പോലെ സ്ലോ മോഷനിൽ കുന്നിൽ മുകളിലേക്ക് നടന്നു വരുന്ന ഷേർഖാനെയും ,  തീം മ്യൂസിക്കുമാ  .. അങ്ങനെ വീണ്ടും മൌഗ്ലിയും ഷേർഖാനും ഒക്കെ തിരിച്ചുവന്നു !!അതിപ്പോ ഇങ്ങനേം ആയി !!

ചില പ്രത്യേക അറിയിപ്പുകൾ : 
  • ഓർമ്മകൾ അയവിറക്കി കൊണ്ട് ഇരിക്കുന്നത് ജാപനീസ് മൌഗ്ലിയെ[Shōnen Mowgli] കുറിച്ച്  ആണെങ്കിലും വരച്ചത് ഡിസ്നിടെ മൌഗ്ലിയെയാ .. നമ്മൾ ഒരിക്കലും ഡിസ്നിയെ മറക്കാൻ പാടില്ലല്ലോ !!
  • ജാംഗോ യിലെ പാട്ടിന്  ജംഗിൾ ബുക്ക് പാട്ടും ആയിട്ട് സാമ്യം ഉണ്ടെന്നു ഒന്നും ഞാൻ പറഞ്ഞില്ല ..എനിക്ക് ഇങ്ങനൊക്കെ വർണ്ണ്യത്തിൽ ആശങ്ക തോന്നുന്നത് പതിവാ .. ജാംഗോ അണ്‍ചെയിണ്ട് തീം സൊങ്ങ് [ ജാംഗോ ..ജാംഗോ ന്നുള്ള പാട്ട് ] കേള്ക്കുമ്പോ എനിക്ക് പഴയ ഓർമ്മതൻ വാസന്ത നന്ദന തോപ്പിലെ ഡേയ്സീ ...ഡേയ്സീന്നുള്ള വിളി ഒക്കെ ഓർമ്മവരും .!! വല്ല അസുഖോം ആരിക്കും .
ഈ ബ്ലോഗ്‌ ഇങ്ങനെ ഉണങ്ങാൻ  ഇട്ടെക്കുന്നതിലും നല്ലത് കത്തിക്കുന്നത് ആണെന്ന് പറഞ്ഞു ഇന്നലെ ഒരു കാപലികൻ എൻറെ മതവികാരം വ്രണപെടുത്തി .അത് കൊണ്ട് മാത്രം വെറുതെ ഇട്ട ഒരു പോസ്റ്റ്‌ !!ഞാനും എന്റെ ബ്ലോഗും .. മരിച്ചിട്ടില്ല മരിച്ചിട്ടില്ല മരിച്ച ചരിത്രം കേട്ടിട്ടില്ല ...!!









Friday, January 11, 2013

കട്ട് ആന്‍ഡ്‌ പെയിസ്റ്റ് അഥവാ കട്ടോണ്ടുപോയി പെയിസ്റ്റ്ചെയ്യല്‍ ..

അറിയിപ്പ്  : ആളും അനക്കോം ഒന്നും ഇല്ലാതെ ഈ ബ്ലോഗ്‌ ഇങ്ങനെ കാട് പിടിച്ചു കിടക്കാന്‍ തുടങ്ങീട്ടു കുറെ നാളായി . ഇടക്കൊക്കെ വന്നു ഓരോ പോസ്റ്റ്‌ കുഴിച്ചിട്ടിട്ട് പോണം എന്ന് ആഗ്രഹം ഒണ്ട് പക്ഷെ എന്നാ ചെയ്യാന തീരെ സമയം ഇല്ലാന്നേ, സത്യം !! ഒള്ള പോസ്റ്റുകള്‍ ആണേല്‍ മുഴുവനും കമ്യൂണിസ്റ്റ് പച്ചേം കരിം പായലും പിടിച്ചു കിടക്കുവ. ഇപ്പൊ ഞാന്‍ ഇങ്ങോട്ട് വന്നപ്പോ ഒണ്ട് ഒരു മൂര്‍ഖന്‍ പാമ്പ് തൊട്ടാവാടി പൂവും പിച്ചി തലേ വെച്ചോണ്ട് പാട്ടും പാടി ഇവിടുന്നു ഇറങ്ങി പോകുന്നു !! അകത്തുള്ള നീര്‍ക്കോലിയും മണ്ണിരയും ഒക്കെ വെളഞ്ഞു പഴുത്തു കാണും . സൂക്ഷിച്ചും കണ്ടും ഒക്കെ വേണം ഇങ്ങോട്ട് വരാന്‍...പറഞ്ഞില്ലാന്നു വേണ്ട !!

     തികച്ചും അപരിചിതരായ രണ്ടു വ്യക്തികള്‍ ,അവരുടെ "സ്വപ്നത്തിലും " "ജീവിതത്തിലും " പിന്നെ "ചിന്താ സരണിയുടെ അന്തര്‍ധാരയിലും " വന്ന അസാമാന്യമായ സാമ്യതകളിലേക്കും സാമ്യത ഇല്ലായ്മകളിലേക്കും ഒക്കെ ഉള്ള ഒരു കടന്നു കയറ്റമാണ് ഞാന്‍ ഈ പോസ്റ്റ്‌ കൊണ്ട് ഉദേശിക്കുന്നത് .

രണ്ടു പേര്‍ - ഒരു "ഇന്റിമേറ്റ് സ്ട്രെയിഞ്ചറും" ഒരു "താമര തംബുരുവും "
അവരില്‍ ഒരാള്‍ പാതി ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നത്തിനു മറ്റേയാളുടെ ജീവിതവുമായി ചിലയിടങ്ങളില്‍ ഒക്കെ വാക്കുകള്‍ക്കും വരികള്‍ക്കും കുത്തിനും കോമക്കും എന്തിനു ആശ്ചര്യ ചിഹ്ന്നതിനു പോലും ആശ്ചര്യ ജനകമായ സാമ്യത !!
ഇവരില്‍ ഒരാള്‍ക്ക്‌ ഇ .എസ്. പി ഡിവലോപ്പ് ചെയ്തത് ആണോ എന്ന് തോന്നി പോകും .ടെലിപതിക് ട്രന്‍സ്മിഷന്‍സ് നടന്നിരിക്കാന്‍ ഉള്ള സാധ്യതകളും തള്ളി കളയാന്‍ ആവില്ല !! രണ്ടു വ്യത്യസ്തരായ വ്യക്തികളാല്‍ രണ്ടു വ്യതസ്തമായ ബ്ലോഗുകളില്‍ രണ്ടു വ്യത്യസ്ത സമയങ്ങളില്‍ [ ഒന്ന് ഒക്ടോബര്‍ 2009 ഇലും മറ്റേതു ഒക്ടോബര്‍ 2010 ലും ]എഴുതപെട്ട അധികം വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാത്ത രണ്ടു കഥകളുടെ ഉള്ളറയിലേക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിയോഗിക്കപെട്ട ഒരു ഡോക്ടറെ പോലെ കയ്യില്‍ ചൂണ്ടി പിടിച്ച കറി കത്തിയുമായി ഞാനിതാ പോകുന്നു . എല്ലാരും വാ ...

അതില്‍ ഒന്നാമ്മത്തെത്‌ " പെയ്തൊഴിയാത്തൊരീ മഴക്കാലം " എന്ന "സ്വപ്നം" എന്ന് പറയപെടുന്ന കഥ , രണ്ടാമത്തേത് " ഓര്‍മ്മയില്ലെങ്കിലും " എന്ന ജീവിത കഥയും . [ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രണ്ടു കഥകളിലേക്കും എത്താം .. മുഴുവനും വായിച്ചു സമയം കളയണം എന്നില്ല , ആദ്യത്തെ ഒന്നോ രണ്ടോ വരികള്‍ മാത്രം വായിച്ചാല്‍ മതി ..സംഭവം പുടികിട്ടും .. ]
സ്ക്രീന്‍ ഷോട്ട് "പെയ്തൊഴിയാത്തൊരീ മഴക്കാലം"
സ്ക്രീന്‍ ഷോട്ട് " ഓര്‍മ്മയില്ലെങ്കിലും"
 പെയ്തൊഴിയാത്തൊരീ  മഴക്കാലം ഓപ്പണിംഗ്സീനിലെ ഡയലോഗ്  ഇങ്ങനെ :
"നീ എത്തിയല്ലേ മഹേഷ്‌ , എത്ര നേരായെന്നോ ഈ ആള്‍ക്കൂട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോന്ന് പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക്‌ !! നിനക്കെന്നും തിരക്കല്ലേ ?എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്‍റെയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!" 

ഓര്‍മ്മയില്ലെങ്കിലും തുടങ്ങുന്നത് ഇങ്ങനെ  :
നീ എത്തിയല്ലേ സച്ചു , എത്ര നേരമായന്നോ ഈ ആള്ക്കൂരട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍പറ്റില്ലന്നു പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക്‌ !! നിനക്കെന്നും എന്നെ വെറുപ്പല്ലേ ???എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്റെലയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!


അവലോകനം : ആദ്യ കഥയില്‍ ഏതോ ഒരുത്തി ഏതോ ഒരു മഹേഷിനെ കാത്തിരിക്കുമ്പോള്‍ രണ്ടാമതെതില്‍ വേറെ ഏതോ ഒരുത്തി ഏതോ ഒരു സച്ചുവിനെ കാത്തിരിക്കുന്നു.. മഹേഷ്‌ വരാന്‍ താമസിക്കുന്നത് തിരക്കുകള്‍ കാരണം [ എന്തരാണോ എന്തോ ?? അവന്‍ വല്ലിടത്തും ഈച്ചേം ആട്ടി ഇരിക്കുനുണ്ടാവും ] സച്ചു വരാന്‍ താമസിക്കുന്നത് "വെറുപ്പ്‌" "കാരണവും [ ശോ !! കാപാലികന്‍].. എന്നിട്ടും ആ രണ്ടു ഹൃദയങ്ങളും തിരക്കുള്ളവനെയും വെറുപ്പ്‌ ഉള്ളവനെയും കാത്തിരിക്കുകയാണ് സുഹൃത്തുക്കളെ കാത്തിരിക്കുകയാണ് !! അവരുടെ കാത്തിരിപ്പിന്റെ ദൈര്‍ഖ്യത്തിനു പോലും അപാര സാമ്യം രണ്ടിനും "എട്ടു ഫുള്‍ സ്ടോപ്പും മൂന്ന് എക്സ്ക്ലമേഷന്‍ മാര്‍ക്കും" !! പ്രപഞ്ചത്തില്‍ എല്ലായിടത്തും കാമുകിമാരുടെ കാത്തിരുപ്പിന്റെ ഹൃദയ ഭാഷയ്ക്ക്‌ ഒരു ലിപി ആണെന്ന് ആരോ പറഞ്ഞത് എത്ര സത്യം അല്ലെ?? ഒരു കുത്തിനോ കോമക്കോ പോലും മാറ്റം ഇല്ല.. കാത്തിരുപ്പ് നിധാന്താമായ കാത്തിരുപ്പ് ...അതങ്ങനെ നീണ്ടു നീണ്ടു പോകുന്നു ....
പെയ്തൊഴിയാത്തൊരീ മഴക്കാലം :
മഹേഷ്‌ , എന്‍റെ അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ ചുരുളന്‍ മുടിക്കാരിയുടെ കൂട്ട്?? അതും ഈ പെരുമഴയത്ത്‌. നീ എന്തിനാ അവളെ വെറുതേ ബുദ്ധിമുട്ടിച്ചത് , തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും? നമ്മുടെ പ്രണയം , എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!! 
ഓര്‍മ്മയില്ലെങ്കിലും :

സച്ചൂ.....എന്റെക അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ  പെണ്ണിന്റെ കൂട്ട്???അതും ഈ പെരുമഴയത്ത്‌. നീ എന്തിനാ അവളെ  വെറുതേ ബുദ്ധിമുട്ടിച്ചത്. തനിച്ചു വന്നാല്‍മതിയായിരുന്നില്ലേ , ഇന്നെങ്കിലും?  എനിക്ക് നിന്നോടുള്ളപ്രണയം ,

എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!!



ദോണ്ടേ വീണ്ടും .. രണ്ടു പ്രണയവും അതീവ രഹസ്യം .. ഈ പ്രണയിനികളുടെ രഹസ്യങ്ങളും ഒരു പോലെ ആന്നോ ? അവിടേം രണ്ടു ചോദ്യ ചിഹ്ന്നോം രണ്ടു എക്സ്ക്ലമേഷന്‍ മാര്‍ക്കും !! ഇതാരിക്കും പണ്ടത്തെ ഇല്ല സില്‍മാ പാട്ടില്‍ പറയുന്നേ നമുക്കൊരേ നാണം നമുക്കൊരേ പ്രായം എന്ന് ..എന്താല്ലേ???!!
പെയ്തൊഴിയാത്തൊരീ മഴക്കാലം :
നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയുന്ന എന്‍റെ മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍. എന്‍റെ ഉള്ളറിയാനാവും ആ പോലീസ് സര്‍ജെന്‍ന്‍റെ സര്‍ജിക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും .. ലെറ്റ്‌ ദെം ഗോ അഫ്റെര്‍ സംതിംഗ് ... ദേര്‍ ചെയ്സസ് വില്‍ ഏന്‍ഡ് അപ്പ്‌ ഇന്‍ ഒബ്സ്ക്വയരിറ്റി , ഐ സ്വെയര്‍ ....മാറിനിന്നു നമ്മുക്ക് ചിരിക്കാം മഹേഷ്‌, പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....
ഓര്‍മ്മയില്ലെങ്കിലും :

നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയാത്ത എന്റെു മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍.എന്റെീഉള്ളറിയാനാവും ആ പോലീസ് സര്ജെ‍ന്റെ്സ   സര്ജി്ക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും ..അതിനു അയാള്ക്ക്് കഴിയില്ല തീര്ച്ച്...കാരണം അതില്‍ പ്രണയംമാത്രമേ ഉള്ളു....
മാറി നിന്നു നമ്മുക്ക് ചിരിക്കാം സച്ചു , പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക്് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്റെ് ഓര്മടകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....

അവലോകനം : 

ദേണ്ടെ കിടക്കുന്നു ... മഴക്കാലത്തിലെ പെങ്കൊച്ചിന്റെ മനസ്സില്‍ ഇരുപ്പ് എന്നാന്നു മഹേഷിനു മാത്രേ അറിയൂ.. ഓര്‍മ്മ ഇല്ലെങ്കിലും കഥയിലെ പെങ്കൊച്ചിന്റെ മനസ്സ് സച്ചൂനു മാത്രേ "അറിയാത്തത് " ആയിട്ട് ഒള്ളൂന്നു.. ഈ സച്ചു ആളൊരു ദുഷ്ടനാ.. കണ്ണീചോര ഇല്ലാത്തവന്‍.. !!
അല്ല താമര മോളെ ഇത് കൊണ്ട് മോള് എന്നതാ ഉദേശിച്ചേ? സച്ചു മാത്രം "അറിയാത്ത " മോള്‍ടെ മനസ്സു അറിയാന്‍ എന്നതിന്നാ പോലീസ് സര്‍ജന്‍ സ്കാല്പല്‍ ഇട്ടു മോള്‍ടെ മനസ്സില്‍ കുത്തി ഇളക്കി നോക്കുന്നെ.. സച്ചുനു അല്ലെ മോള്‍ടെ മനസ്സ് അറിയാത്തത് ഒള്ളു ബാക്കി എല്ലാര്‍ക്കും അറിയാല്ലോ ..അപ്പൊ പിന്നെ എന്തേലും അറിയണേല്‍ അവരോടു ചോയിച്ചാ പോരെ ?
സത്യത്തില്‍ മോള്‍ക്ക് അവിടങ്ങ്‌ കണ്ഫ്യൂഷന്‍ ആയിപോയെന്നു തോന്നുന്നു ..മോള് വിഷമിക്കണ്ട , ന്തേലും സംശയം ഒണ്ടാരുന്നേല്‍ ഈ ചിന്നു ചേച്ചിയോട് ചോദിച്ചാല്‍ പോരാരുന്നോ ദൊക്കെ പറഞ്ഞു തരാന്‍ അല്ലിയോ ഞാന്‍ ഇങ്ങനെ ഇന്റി മേറ്റ് സ്ട്രെയിഞ്ചര്‍ എന്നും പറഞ്ഞു ഈച്ചേം ആട്ടി ഇരിക്കുന്നെ..?? എനിക്കാണേ പ്രത്യേകിച്ച് വേറെ പണി ഒന്നും ഇല്ലാ താനും..!!

താമര മോളെ ആ കോപ്പി  െയ്തോണ്ട് പോയതില്‍ അവിടേം ഇവിടേം ഒക്കെ ഓരോന്നു തിരുകി കേറ്റിയപ്പോ ആകെ കൈ വിട്ടു പോയല്ലോ.. ആദ്യം താമരകൊച്ചും കൊച്ചിന്റെ സച്ചുവിനും മാത്രം അറിയാവുന്ന സീക്രട്ടാ നിങ്ങടെ പ്രണയം എന്നൊക്കെ പറഞ്ഞിട്ട് അവസാനം തിരുകി കേറ്റിയപ്പോ "കുട്ടൂസ്സും ബാക്കി എല്ലാ കൂട്ട്കാരും വന്നല്ലോ?!! എന്നാ പറ്റി ആദ്യം കോപ്പി ചെയ്തു എടുത്ത പാരഗ്രാഫിലെ ആ സെന്റന്‍സ് അങ്ങ് മറന്നു പോയോ? പോട്ട് എഡിറ്റിംഗ് ഇല്‍ വന്ന മിസ്റ്റെയിക്ക് ആരിക്കും അതൊന്നും സാരില്ല.. കുറ്റം പറഞ്ഞത് അല്ലാട്ടോ ..ഒരു വായനക്കാരീടെ അഭിപ്രായം ..ബഹുജനം പലവിധം എന്നല്ലിയോ? അല്ലേലും ആ "പെയ്തൊഴിയാത്ത ജബ ജബ " തന്നെ ഒരു വളിച്ച മസാല ദോശയാ.
ഇന്റിമേറ്റ് സ്ട്രെയിഞ്ചര്‍ : 

"മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ...
ഇത് ഞാന്‍ കണ്ട ഒരു സ്വപ്നം"

താമരതംബുരു :
"ഇതെന്‍റെ ഭാവന അല്ല ഇതെന്‍റെ ജീവിതം ആണ് ."

അവലോകനം :
താമര മോള്‍ക്ക്‌ ഇത് കഥ അല്ല ജീവിതവാണെന്ന് .. സ്ട്രെയിഞ്ചര്‍ കൊച്ചിന് ആണേല്‍ ഇത് സ്വപ്നം ആരുന്നു.. കുട്ട്യേ ഞാന്‍ആ സ്ട്രെയിഞ്ചറോഡ്‌ വല്ല ഡോക്ടര്‍നേം പോയി കണ്ടു വല്ല ഗുളികേം മേടിച്ചു കഴിക്കാന്‍ പറഞ്ഞാല്‍ എന്നാന്നു ആലോചിക്കുവാ.. അവക്ക് ഏതാണ്ട് അയ്യര്‍ ദി ഗ്രെയിറ്റിലെ മമ്മൂട്ടിയെ പോലെ ഇ . എസ. പി ഒക്കെ ഡെവലപ്പ് ആയി തുടങ്ങിയെന്നു തോന്നുന്നു.. മോള്‍ടെ അനുഭവ ബ്ലോഗ്‌ ജനിക്കുന്നതിനു മുന്നേ ഇതൊക്കെ അവള് മുന്‍കൂട്ടി പ്രവചിച്ചാരുന്നു അതും ഒന്നൊന്നര വര്ഷം മുംബ് ,അത് കൊണ്ട് അവക്കേതാണ്ട് ദിവ്യ ശക്തി ഒക്കെ ഒണ്ടു ..ദേവി  ഭദ്രകാളി നേരിട്ട് ഭൂമിയില്‍ അവതരിച്ചതാ അവള് അത്കൊണ്ട് അവളൊരു അമ്പലം പണിഞ്ഞു  അതിനാത് കേറി ഇരിക്കാന്‍ പോവാന്നും   പറഞ്ഞു അവള്‍ ആ റബ്ബര്‍ തോട്ടത്തില്‍ കൂടെ തുള്ളി ചാടി നടക്കുന്നത് ഞാന്‍ കണ്ടതാ ..ഇശ്വരാ ഇതൊക്കെ വല്ല സായിപ്പന്മാരും കണ്ടാല്‍ പിന്നെ അവളെ പിടിച്ചു വല്ല പോള്‍ നീരാളിക്ക് പകരം കൂട്ടില്‍ ഇടും .. ഇനി വല്ല മഴ പെയ്യുവോ കാറ്റ് അടിക്കുമോ കൊതുക് കുത്തുമോ പൊന്നു അടുത്ത പരീക്ഷക്ക്‌ ജയിക്കുവോ എന്നൊക്കെ ഒന്ന് പ്രവചിച്ചു നോക്കാന്‍ പറയണം അവളോട്‌ .. ശോ.. എന്താല്ലേ ?

അല്ല പിന്നെ പാവം "താമര തംബുരു " കുട്ടി ..!! കുട്ടിയുടെ ഉള്ളു കുടുങ്ങുന്ന പ്രണയ ദുഃഖം പ്രകടിപ്പിച്ചതാ അതിനു ഇപ്പൊ ഈ "ഇഞ്ചിമൂട്ടില്‍ സ്ട്രെയിഞ്ചര്‍ " കൊച്ചിന് എന്നാ ഇത്രാ കണ്ണ് കടി ?? "താമര തംബുരു കൊച്ചു 99% ശതമാനം അല്ലിയോ "കോപ്പി പെയിസ്റ്റ് " ചെയ്തോല്ല് ബാക്കി 1% "താമര " കൊച്ചു കുത്തി ഇരുന്നു എഴുതി തിരുകി കേറ്റിയതാ  . ആ കഷ്ടപാട് കണ്ടില്ലാന്നു നടിക്കാന്‍ പറ്റുവോ ??! ഇനിയിപ്പോ ആ ഇഞ്ചിമൂട്ടില്‍ സ്ട്രെയിഞ്ചര്‍ " ക ണ്ടില്ലാന്നു നടിച്ചാലും ..ഈ ചിന്നു അത് ചെയ്യുകേലാ ..

ഈ കോപ്പിയും പെയിസ്റ്റും ഒന്നും ഇല്ലാരുന്നേല്‍ നമ്മളൊക്കെ എന്നാ ചെയ്യുവാരുന്നു അല്ലിയോ .. ?!! എവിടുന്നേലും കോപ്പിയോ കട്ടോ ഒക്കെ ചെയ്തോണ്ട് പോയി എങ്ങോട്ടേലും പെയിസ്റ്റ് ചെയ്യുന്നത് ഒരിക്കലും ഒരു തെറ്റല്ലാ.. ഞാനും എന്‍റെ പൊന്നൂം ഒക്കെ ഞങ്ങടെ പറമ്പിലും തോട്ടത്തിലും ഒക്കെ കട്ട് പെയിസ്റ്റ് സ്ഥിരം ചെയ്യുന്നതാ..ഞങ്ങള് ഈ ഏലോം കുരുമുളകും ഒക്കെ ആദ്യത്തെ ഒരാഴ്ച്ച കൃഷി ആപ്പീസീന്നു കിട്ടിയ മണ്ണിന്‍ കവറിനാത്ത് തന്നെ വെച്ചേക്കും പിന്നെ തൈയ്ക്ക് ഒരു അഴകും ആരോഗ്യം ഒക്കെ ഒണ്ടെന്നു തോന്നുമ്പോ ആ കവറീന്നു കട്ട് ചെയ്തോണ്ട് പോയി പറമ്പി പെയിസ്റ്റ് ചെയ്യും.. !! അത് കൊണ്ട് ഈ കട്ടും പെയിസ്റ്റും കോപ്പിയും ഒന്നും ഒരു തെറ്റാന്നു ഈ ചിന്നൂ പറയുകേലാ ...

നമ്മളീ പറമ്പിലും പാടത്തും ഒക്കെ ചെയ്യുന്ന ഇതേ കട്ട് പെയിസ്റ്റ് തന്നാ ഇപ്പഴത്തെ പരിഷ്കാരി പിള്ളേരും ചെയ്യുന്നത്.. അപ്പറത്ത് ഇരിക്കുന്നവന്റെ ഫെയിസ് ബുക്ക് മതിലെന്നു ഓരോന്നൊക്കെ കട്ടോണ്ട് വന്നു സൊന്തം മതിലുംമേ അങ്ങ് പോസ്റ്റും.. പെയിസ്റ്റി ക്കോട്ടേ അതൊരു തെറ്റല്ലാ.. ചിന്നൂം അതൊക്കെ ചെയ്യും .. സില്‍മാ പാട്ടും, ഹരിപ്പാട്‌ സുദര്‍ശനേടേം , കെ. പി. സീ. സീ ടേം, കട്ടപ്പന കട്ടന്‍ ചായ മൂസിക് ബാന്‍ഡിലെ പുല്ലാര്‍ടെ പാട്ടും ഡയലോഗും , കൂട്ടുകാര് പിള്ളേര് ഇടുന്ന സ്റ്റെയ്ട്ടസ്സും ഒക്കെ ചിന്നൂം കട്ടോണ്ട് വന്നു മതിലുമ്മെ ഒട്ടിക്കും.. നമ്മടെ മതിലും ഇച്ചരെ ഭംഗി ആയിട്ടൊക്കെ ഇരിക്കണ്ടായോ ..നാലാള് കാണുന്ന മതിലാ ..ഇപ്പോഴാണങ്ങി വീടിന്‍റെ മുന്നിലെ വഴീ ക്കൂടെ ലൈന്‍ ബസ്സ്‌ മൂന്നെണ്ണവാ ഓടുന്നെ ..!

പഷെങ്കി ഈ മതിലുമ്മെ കൊണ്ടോയി പാവം ഇല്ലേ നമ്പൂരിശ്ശന്‍ ഒറക്കം ഒഴിച്ചിരുന്നു എഴുതിയ " ജ്ഞാനപാന " തുടക്കം മുതല് ഒടുക്കം വരെ എഴുതി വെച്ചിട്ട് അതിന്റെ താഴെ 'എനിക്കിന്നലെ രാത്രി മാനത്തൂന്ന് മഴ ഇങ്ങനെ തുള്ളി തുള്ളി ആയി വീഴുന്നെ കണ്ടപ്പോ ഹൃദയത്തിന്റെ അന്ധര്‍ നാളങ്ങളില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായി .. എന്‍റെ ആമാശയത്തില്‍ കാട്ടു പന്നി കേറി അവിടെ നട്ടിരുന്ന വെണ്ടേടെ മണ്ട ഓടിച്ചു .. കിഡ്നി സ്ടോന്‍ പൊട്ടിക്കാന്‍ വെച്ചിരുന്ന തോട്ടാ ചീറ്റി പോയി ..അപ്പോള്‍ എനിക്ക് എന്റെ പഴേ അനുഭവങ്ങള്‍ ഓര്മ വന്നു ... നൂറു മീറ്റര്‍ മല കേറി വാസു അണ്ണന്റെ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന വാറ്റടിച്ചതും .. വാള മീന്‍ വറുത്തതും വഴുതനങ്ങാ കറിയും കഴിച്ചു വാള് വെച്ചതും ഒക്കെ ഓര്‍ത്തപ്പോള്‍ എന്‍റെ ള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങിയിരുന്ന വിങ്ങുന്ന "കവി "ബീഡി വലിക്കാനായി പെട്ടന്ന് പുറത്തേക്കു ചാടുകയും അപ്പോള്‍ ഉണ്ടായ ഉള്‍ കിടിലത്തിന്റെ ഭലമായി എന്‍റെ സ്വന്തം അനുഭവങ്ങളില്‍ നിന്നും എന്‍റെസ്വന്തം ഭാവനയില്‍ വിരിഞ്ഞു എന്‍റെസ്വന്തം  കൈ കൊണ്ട് എന്‍റെ സ്വന്തം മതിലേ എന്‍റെ സ്വന്തം അടുപ്പിലെ കരിക്കട്ട കൊണ്ട് ഞാന്‍ എഴുതിയ കവിതയാണ് .."ജ്ഞാനപാന "' എന്നൊക്കെ പറഞ്ഞാല്‍ അത് തെറ്റല്ലിയോ .??!
എന്നാ പിന്നെ കൃഷി ആപ്പീസീന്നു കിട്ടിയ കവറീന്നു കട്ട് ചെയ്തു എന്‍റെ പറമ്പില്‍ കൊണ്ടോയി പെയിസ്റ്റ് ചെയ്ത ഏല തൈ ഞാന്‍ പെറ്റത് ആണെന്നും കുരുമുളക് കണ്ടു പിടിച്ചത് അവള്‍ ആണെന്നും ഒക്കെ ചിലപ്പോ എന്‍റെ പൊന്നു അങ്ങ് പറഞ്ഞു കളയുവോന്നാ എന്റെ പേടി ..!! ബുദ്ധി ഉറക്കതാ കൊച്ചാ അവള്‍ !!


പിന്നെ താമരെ മോളെ ഇതൊക്കെ മോളെ മാത്രം ഉദേശിച്ചു പറഞ്ഞതല്ല ..കോപ്പി പെയിസ്റ്റ് കലാകാരന്മാരെ തട്ടിയിട്ടു ഇപ്പൊ നടക്കാന്‍ വയ്യാത്ത അവസ്ഥയാ.. അതൊക്കെ കണ്ടു ദെണ്ണം കൊണ്ടങ്ങു പറഞ്ഞു പോയതാ.മോളെന്നോട് ക്ഷമിക്കണം..ഒന്നൂല്ലേലും നമ്മള് രണ്ടും ഹരിപ്പാട്ടു കാരല്ലിയോ ?? ഒരു ഹരിപ്പാട്ടു കാരി മറ്റൊരു ഹരിപ്പാട്ടുകാരിയോടു ക്ഷമിക്കണം എന്നാ അഭി ജ്ഞാ ന ശാകുന്തളത്തില്‍ പറഞ്ഞിരിക്കുന്നത് ..!!ഞാന്‍ വീണ്ടും ബ്ലോഗ്‌ എഴുതുന്ന  പണി തുടങ്ങിയാലോ എന്ന് ആലോചിക്കുന്ന ഈ അവസരത്തില്‍  പൂട്ടി പോയ എന്റെ ബ്ലോഗിനും അതീ ചിതലരിച്ചു കിടന്ന ആ പോസ്റ്റിനും മോള്‍ടെ ചെലവില്‍ ഒരു പരസ്യം അത്രേ ഞാന്‍ ഉദ്ദേശിച്ച് ഒള്ളു !!
ആല്ലണ്ട് മനപ്പൂര്‍വം ആരേം വിഷമിപ്പിക്കനൊ അപമാനിക്കനൊ വേണ്ടി ചെയ്തതല്ല .. ഇതൊരു അഹങ്കാരം ആയിട്ട് ഒന്നും തോന്നണ്ട .. എന്നെ പണ്ട് അച്ഛനും അമ്മേം തല്ലി വളര്‍ താതത്തിന്റെ കുറവാ.. !!മോള്‍ക്ക്‌ നന്നായിട്ട് എഴുതാന്‍ ഒക്കെ പറ്റും.. മോള്‍ടെ വേറെ ചിലപോസ്റ്റ് ഒക്കെ ഞാന്‍ വായിച്ചിട്ടുണ്ട് ..അപ്പൊ മോള് ഇനീം നന്നായിട്ട് എഴുതണം.. എഴുതി എഴുതി ബെര്‍ളി തോമസിനെക്കളും ബല്യ ഒരു ബ്ലോഗര്‍ ആകണം.. അയാം ദി സോറി മോളെ ...

ഞാന്‍ ഈ ചെയ്തത് ശരി ആണോ ? ഇച്ചരെ അഹങ്കാരം ആയി പോയില്ലേ? ആ കുട്ടിക്ക് സങ്കടം ആവൂല്ലേ? മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം... ഇങ്ങനൊക്കെ ആയി പോകും ...ഇപ്പൊ ഇങ്ങനൊരു പാതകം ചെയ്തത് എന്തിനാന്നു ചോദിച്ചാ "കോപ്പി പെയിസ്റ്റ് കാരെ തട്ടിയിട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയാ . ഫെയിസ് ബുക്കിലെ ചില പേജ് ഓണര്‍മാരാ മെയിന്‍ കോപ്പി പെയിസ്റ്റ് കലാകാരന്‍മാര് .. ചില ബ്ലോഗ്‌ പോസ്റ്റ്‌ ഒക്കെ അടപടലെ ചൂണ്ടികൊണ്ട്‌ പോയി സ്വന്തം പേരില്‍ അങ്ങ് ഇട്ടിട്ടു പിച്ച പാത്രോം കൊണ്ട് ഇറങ്ങും "എങ്ങനൊണ്ട് എന്റെ ഭാവന , ഐ ആം എ വിങ്ങുന്ന കലാകാരന്‍..എന്റെ വിങ്ങല്‍ മാറ്റാന്‍ ഒരു ലൈക്‌ തരൂ ഒരു ഷെയര്‍ തരൂ" എന്നൊക്കെ പറഞ്ഞു.

പോണി ബോയ്‌ ബ്ലോഗിലെ "അജ്ഞാതരായ ദൈവങ്ങൾ "എന്ന പേരില്‍ സീരിസായി വന്ന ലേഖനങ്ങള്‍  കോപ്പി പെയ്സ്റ്റ് ചെയ്താണ് ഫെയ്സ്ബുക്കിലെ ഈ പേജു മുതലാളി ആദ്യകാലത്ത് ലൈക് മേടിചിരുന്നത് ..
 ഉദാ 1  : "അജ്ഞാതരായ ദൈവങ്ങൾ -14"  & ചൂണ്ടു മുതല്‍
           2  :അജ്ഞാതരായ ദൈവങ്ങൾ -6  & ചൂണ്ടു മുതല്‍
           3  : അജ്ഞാതരായ ദൈവങ്ങൾ-7 ചൂണ്ടു മുതല്‍
       
ഇത്രേം മാത്രം അല്ല  ശെരിക്കു ഒന്ന് നോക്കിയാല്‍ മതി പാവം പോണി ബോയുടെ [ അവന്‍ അത്ര പാവം ഒന്നും അല്ല] അജ്ഞാതരായ ദൈവങ്ങൾ സീരീസ് മൊത്തമായിട്ടും ചില്ലറ ആയിട്ടും അടര്‍ത്തി എടുത്തോണ്ട് പോയെക്കുന്നത് കാണാം  .

ഇന്ഫോര്മേടിവ് ആയ കാര്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നല്ല ലക്ഷ്യത്തോട് കൂടിയാവാം ആ പേജു മുതലാളി ഇതൊക്കെ ചെയ്തത് പക്ഷേ പിന്നീടൊരിക്കല്‍ അതെ പേജില്‍ ബ്ലോഗ്‌ മുതലാളിയുടെ ഒരു ദീന രോദനം കാണുകയുണ്ടായി " നമ്മുടെ പോസ്റ്റുകള്‍ മറ്റു പേജുകള്‍ കോപ്പി ചെയ്യുന്നു ഒരു കടപ്പാട് പോലും വെക്കാതെ .ഇതൊക്കെ റിസര്‍ച്ച് ചെയ്തു ടൈപ്പ് ചെയ്തു എടുത്ത കഷ്ടപാടിനെ എങ്കിലും ബഹുമാനിക്കൂ " എന്നും പറഞ്ഞു ..പാവം, ബ്ലോഗ്‌ നക്കി പേജ് മുതലാളിയുടെ ലിപ്സ് വേറെ ആരോ നക്കി .

പോസ്റ്റ്‌ പൊക്കുന്നതു പോട്ടെ ..ഇപ്പൊ വിശ്വസിച്ചു ഒരു കമന്‍റ് പോലും ഇടാന്‍ പോലും പറ്റില്ല അതും ചൂണ്ടി കൊണ്ട് പോകുന്നത് കാണാം ...പ്രശസ്തമായ ഒരു ഇറ്റാലിയന്‍ സിനിമയുടെ പേരില്‍ ഫെയിസ് ബുക്കില്‍ വളരെ പ്രശതമായ ഒരു സിനിമാ ഗ്രൂപ്പ് ഉണ്ട് അവിടുത്തെ ഘടാഘടികന്‍ മാരായ കമന്ടടിക്കാര് ഇടുന്ന കമന്‍റുകലും, റിവ്യൂസും ,പോസ്റ്റുകളും ചൂണ്ടി കൊണ്ടുപോയിസ്വന്തം പേരില്‍ ടൈപ്പ് ചെയ്തു "എന്‍റെ ഒരു ഹ്യൂമര്‍ സെന്‍സ് കണ്ടാ ,എന്നെ സമ്മതിക്കണം " എന്നൊക്കെ പറഞ്ഞു സ്വന്തം പേജില്‍ ഇട്ടു പേജ് മുതലാളിമാരു പിച്ച പാത്രോം കൊണ്ട് ഇറങ്ങുന്നത് ഇപ്പൊ ഒരു സ്ഥിരം കാഴ്ച്ചയാ . ഇഷ്ട പെട്ട പോസ്റ്റുകള്‍ കോപ്പി ചെയ്തു സ്വന്തം വോളില്‍ പതിക്കുന്നത് ഒരു തെറ്റല്ല.. 'കടപ്പാട്' വെച്ചില്ലെങ്കിലും പോട്ടെ.. അതിന്റെ അടിയില്‍ സ്വന്തം പേര് എഴുതി വെക്കുന്നതും അങ്ങ് സഹിക്കാം , എന്നിട്ടും പോരാതെ ആ കളവു മുതലിന്‍റെ അടിയില്‍ അതിന്റെ ജനനത്തിനു പിന്നിലെ വേദനയെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി ഒന്ന് ചോദിച്ചാല്‍ കൊള്ളാം .." നിനക്കൊന്നും ഇച്ചരെ പോലും നാണോം മാനോം ഇല്ലിയോടെ " എന്ന് ..!!

രഹസ്യം : ഞാനും കോപ്പി ചെയ്യും ഞാനും പെയിസ്റ്റ് ചെയ്യും ഫൂത കണ്ണാടിയും ആയിട്ട് ആരും എന്‍റെ പുറകേ വരണ്ടാ . എന്‍റെ ഏറ്റോം പുത്യേ സ്റ്റെയിട്ടസ് ഒരു തമിഴ് സില്‍മാ പാട്ടാ  ..ഞാന്‍ കടപ്പാട് വെച്ചിട്ടില്ല .വെക്കതും ഇല്ല . ജി ഹ ഹ ഹ..

അപ്പൊ സത്യത്തില്‍ ഈ കട്ടോണ്ട് പോയി പെയിസ്റ്റ് ചെയ്യുന്നതിനെ ആന്നോ ഈ "കട്ട് ആന്‍ഡ്‌ പെയിസ്റ്റ്" എന്ന് പറയുന്നേ ??!!