ill fated fellows

Wednesday, December 12, 2007

ജാനകി

ഞാന്‍ ജാനകി -
ഒരു ശ്രീരാമനും സ്വന്തമല്ലാത്ത ജാനകി,
ജനകപുത്രിയല്ലാത്ത ജാനകി,
മിഥിലക്ക് പരിചിതയല്ലാത്ത മൈഥിലി,
സിതയില്‍ പിറന്നവളല്ലാത്ത സീത,
അയോധ്യക്ക് ആഭരണമല്ലാത്ത  ജാനകി.
രാവണനോട് ആരാധനയാണ് ഈ ജാനകിക്ക്-
ഭക്തനാണയാള്‍‍ ,
മരണത്തെ മുഖാമുഖം കണ്ടപ്പോഴും -
പൊരുതി നിന്ന ആ ആസുരശക്തിയോട് ,
മരണത്തിലും, തോല്‍ക്കാന്‍ - തോറ്റുകൊടുക്കാന്‍
കൂട്ടാക്കാതിരുന്ന അയാളുടെ മനക്കരുത്തിനോട്,
ആരാധനയാണ് എന്നും ഈ ജാനകിക്ക് .
സേതുബന്ധനം നടത്തിയും ,
ലങ്ക ചുട്ടെരിച്ചും ,
രാവണനെ വധിച്ചും ,
എന്ത് നേടി നിങ്ങളുടെ ശ്രീരാമന്‍ ??
ജാനകിയെ അഗ്നിപരീക്ഷയിലേക്ക് തള്ളിയിടാനുള്ള വിശാല മനസ്സോ ??!!
യാഗശാലയില്‍ വാമഭാഗം അലങ്കരിക്കാന്‍,ഒരു സ്വര്‍ണ പ്രതിമയെയോ .??!!
പാഴ്വാക്ക് കേട്ട് വീണ്ടും വനത്തിലേക്ക് -
വലിച്ചെറിയാനാണോ അയോധ്യാപതിയും സംഘവും
ലങ്കാദഹനം  നടത്തിയത് ??
ലങ്ക ചുട്ടെരിച്ചിട്ടു വേണമായിരുന്നോ-
പത്നീസ്ഥാനത്തേക്ക് ഒരു കാഞ്ചന സീതയെ പ്രതിഷ്ഠിക്കാന്‍??!!
അശോകവനി തച്ചുടച്ച് -
രാവണനെ വധിച്ചില്ലായിരുന്നെങ്കിലും  ,
വാമഭാഗം അലങ്കരിക്കാനൊരു കാഞ്ചന സീതയെ -
പടുത്ത്‌ തരികില്ലായിരുന്നോ അനുജന്‍ ലക്ഷ്മണന്‍ ??!!
അല്ല.. ഈ ജാനകി ഒരു രഘുരാമാന്‍റെയും സ്വന്തമല്ല ,
അഗ്നിപരീക്ഷണങ്ങള്‍ക്ക് നിന്നുതരികയും ,
ഒടുവില്‍ ഇടനെഞ്ചു തകര്‍ന്നു അന്ധര്‍ധാനം-
ചെയ്യുകയും ചെയ്ത ജാനകി -
അവളിനിജീവിക്കും; കണ്ണീരില്‍ കുതിര്‍ന്നു മാഞ്ഞുതുടങ്ങിയ ,
ത്രേതായുഗത്തിന്‍റെ പഴങ്കഥകളില്‍ മാത്രം !!!
ഈ ജാനകി ഒരു രഘുരാമാന്‍റെയും സ്വന്തമല്ല.
രാമന്‍റെ പാത പിന്തുടരുവാനല്ലേ
അയാള്‍ക്കെന്നും ഇഷ്ടം - ലക്ഷ്മണന്..??
അതാവും.. ഉര്മിളയുടെ
തേങ്ങല്‍അയാളും അറിയാതെ പോവുന്നത് .!!
ഇനിയും ഈ ജാനകി എന്തിനു ശ്രീരാമനെ കാക്കണം..??
ഇനിയും അദ്ധേഹം എന്തിനു ഏകപത്നീവ്രതം നോക്കണം..??
ഒടിഞ്ഞുനുറുങ്ങിയ ശൈവചാപം - ത്രയംബകം ,
മിഥില യുടെ കുരുന്നുകള്‍ക്കിന്നു വെറുമൊരു കളിക്കോപ്പ് മാത്രം..!!
ചൂടാമണിയും, മുദ്രമോതിരവും
സരയൂവിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു !!

സീമന്തത്തിലിനി കുങ്കുമം അണിയില്ല ജാനകി !!
ഒരലങ്കാരമേന്നപോലെ ദശരഥപുത്രന്‍റെ
താലി എന്തിനീ ജാനകിക്ക് ??!!
രാമന്‍റെ താലിക്കും ഇനി
വിശ്രമിക്കാംസരയൂവിന്‍റെ കാണാക്കയങ്ങളില്‍...
ആ ബന്ധനവും പൊട്ടിചെറിഞ്ഞു ജാനകി !!
ഈ ജാനകിയിനി സ്വന്തമല്ല ..ഒരു ശ്രീരാമാന്‍റെയും ..!!!







3 comments:

Bipin said...

gud one..keep going on like this....

Anonymous said...

iruttil kaziyunna aayirangalkulla velli velichamanee Janaki..great One !!!

ajith said...

ഈ ജാനകിയെ തേടിയാണ് ഞാന്‍ ഇവിടെയെത്തിയത്. മാരീചനെപ്പോലെ മായം കാട്ടി മറയുകയല്ലേ അവള്‍...