ഇന്നലകളില്‍ ..
അവള് സീതയായിരുന്നു..
പക്ഷെ ..
അവന് ശ്രീരാമനായിരുന്നില്ല
ദ്വാപരയുഗത്തിന്റെ മുഘമായിരുന്നു അവന്
ഇന്നും ...
അവള് സീതയാണ്
ത്രേതാ യുഗത്തിന്റെ മുഘഛായ മങ്ങിയ സീത
അവന് ..
മറ്റേതോ യുഗത്തിലെ അപരിചിതനും
ഇനി ..
അവള് അഗ്നി ശുദ്ധയായി കലിയുഗത്തിലേക്ക്..
അവന് ...
ത്രേതാ യുഗത്തിനും മുന്‍പിലേക്ക് ഒരു മടക്കയാത്രയിലേക്കും ........
9 comments:
കുറച്ചു പഴയ ഒരു പാതകം ...
ഇനി അവള് കലിയുഗത്തെ പ്രതിനിധീകരിക്കട്ടെ ..അവനു പോലും ഉള്കൊള്ളാനാവാത്തതാവും കലിയുഗ സീതയുടെ മാറ്റം.
dated on - d darkness of a deep december 24th [2008,01.30 am]
മുഖങ്ങൾ എത്ര അവിചാരിതമായ കാഴ്ച, എത്ര വലിയ അപ്രിയ സത്യങ്ങൾ.
ഒരു സ്ത്രീപക്ഷ വാദമുണ്ടോ ഇ കവിതയിൽ?
എനിക്ക് തോന്നിയതായിരിക്കുമോ?
ശ്രീ രാമനിലൂടെ മാത്രംപുരുഷവർഗ്ഗത്തെ നോക്കി കാണുന്നത് ശരിയാണോ?
ആശയം നന്ന്, ഘടന ഒന്ന് കൂടെ നന്നാക്കാമായിരുന്നു,
മറക്കുന്ന,മറയ്ക്കപ്പെടുന്ന മുഖങ്ങള്‍
ആശയം ഇന്നും പ്രസക്തം.
ത്രേതായുഗത്തിലെ ‘യാഡ് സ്റ്റിക്ക്’ തന്നെ സ്ത്രീയ്ക്ക് ഇന്നും.
(മുഖം, മുഖച്ഛായ എന്നൊക്കെ തിരുത്തിയാൽ കൊള്ളാമായിരുന്നു)
ജയന് പറഞ്ഞ പോലെ മുഘം എന്നത് മുഖം എന്നും മുഘഛായ എന്നത് മുഖഛായ എന്നും തിരുത്തുമല്ലൊ.സ്ത്രീയുടെ അവസ്ഥകളെ വ്യാഖ്യാനിക്കാന്‍ പൌരാണിക മിത്തുകളെ ആശ്രയിക്കുന്നത് കുറച്ചു പഴയ രീതിയാണ്. എന്നു കരുതി അത് ഉപയോഗിക്കാന്‍ പാടില എന്നൊന്നുമില്ല. പിന്നെ രാമനും സീതയുമൊക്കെ മറ്റെന്തിന്റെയൊക്കെയോ സിംബലുകളായല്ലോ. അര്‍ദ്ധോക്തിയില്‍ നിര്‍ത്താതെ കാര്യങ്ങള്‍ വ്യക്തമാക്കൂ. സച്ചിദാനന്ദന് പറഞ്ഞ പ്പോലെ കാലം വല്ലാത്തതാണ്. പരുപരുത്ത വാക്കുകള്‍ നാം നിര്‍ത്തി നിര്‍ത്തി ഉച്ചരിക്കെണ്ടിയിരിക്കുന്നു. തുടരുക.....
ഒരു പക്ഷപാതിത്വത്തിന്റെ ധ്വനി നിറച്ച കവിത പോലെ തോന്നി. തോന്നലായിരിക്കാം.
സുരേഷ് പറഞ്ഞതുപോലെ ആശയം വ്യക്തതയില്ലാതെ
മുഴച്ചു നിന്ന ഫീല്‍.
ഇവരെയൊന്നും ഞാന്‍ കണ്ടിട്ടുപോലുമില്ല. പിന്നെയെങ്ങിനെ അഭിപ്രായമെഴുതും!!
Post a Comment