ill fated fellows

Wednesday, November 25, 2009

നമ്മള്‍

പെയ്തൊഴിയാത്ത കാര്‍മേഘം പോലെ
വര്‍ഷത്തിലെ മൂടല്‍ വീണ ആകാശം പോലെ
- നിന്‍റെ മുഖം
മഴയായ്‌ പൊഴിയുന്ന കണ്ണിരില്‍ നിന്‍റെ
ദുഃഖങ്ങള്‍ അലിഞ്ഞില്ലതാവുമെങ്കില്‍
നിനക്ക് കരയാം..... മതിയാവോളം
തളരുമ്പോള്‍ തലചായ്ക്കാന്‍ എന്‍റെ തോളുകളുണ്ട്
ചേര്‍ത്ത് പിടിക്കാന്‍ എന്‍റെ കരങ്ങളുണ്ട്
മുഖമമര്‍ത്തി വിതുമ്പാന്‍ എന്‍റെ മാറിടമുണ്ട്
കണ്ണീരൊപ്പാന്‍ എന്‍റെ വിരല്‍ തുമ്പുണ്ട്
ആശ്വാസത്തിന്റെ ചുംബനങ്ങള്‍ നല്‍കുവാന്‍
- എന്‍റെ അധരങ്ങളുണ്ട്
നിന്‍റെ നോവിനെ പകുത്തെടുക്കാന്‍
- എന്‍റെ ഹൃദയമുണ്ട്
നിനക്ക് ഞാനുണ്ട് ...........
നിനക്കു കരയാം , മതിയാവോളം
നോവുകലളിഞ്ഞില്ലാതെയാവട്ടെ
നിനക്കു ഞാനുണ്ട് ......
നിനക്കു കരയാം മതിവരുവോളം -
ഒരു കാറ്റിലാമുഘത്തെ കാര്‍മേഘങ്ങളും അകലുമെങ്കില്‍ .

ഇവിടെ ഇനി നീയും ഞാനുമില്ല
ഇനി നമ്മള്‍ മാത്രം ...
തമ്മിലലിഞ്ഞു ചേര്‍ന്ന നമ്മള്‍ മാത്രം

6 comments:

ഷൈജു കോട്ടാത്തല said...

മുഖം എന്ന് വേണ്ടിടത്തൊക്കെ
മേഘത്തിന്റെ 'ഘ' കേറി ഞെളിയുന്നു
ആ കല്ല്‌കടികള്‍ ഒഴിവാക്കൂ ദയവായി.

the man to walk with said...

angineyalle nammal undaavunnath ...ishtaayi..

ഭൂതത്താന്‍ said...

ഇവിടെ ഇനി നീയും ഞാനുമില്ല
ഇനി നമ്മള്‍ മാത്രം ...
തമ്മിലലിഞ്ഞു ചേര്‍ന്ന നമ്മള്‍ മാത്രം

വരികള്‍ നന്നായി

ഓ.ടോ:അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ സ്ട്രൈന്‍ ഉണ്ട് ..ആ ബാക്ക്ഗ്രൌണ്ട് പിന്നെ ലെറ്റര്‍ കളര്‍ ഒക്കെ ഒന്ന് മാറ്റിയാല്‍ നന്നായിരുന്നു

ദൃശ്യ- INTIMATE STRANGER said...

shyju: kallukadikal ozhivakkam..ellam googlinte oro leelavilasangal..pinne ende shradhakuravum..thettukal orupaadund..choondi kanikkanam..nanniyund
man to walk vid: engane okkeyo nammal nammal aavunnu,,thanku
bhoothathane: oru paadu nanniyund too
sona g...priyapetta alappuzhakaara..enikum santhosham aayi

akhi said...

നിന്‍റെ നോവിനെ പകുത്തെടുക്കാന്‍
- എന്‍റെ ഹൃദയമുണ്ട്

വേദനയാണ്
എവിടെയും മനുഷനെ ഒന്നിപ്പിക്കുന്നത്.

ajith said...

A shoulder to sob