പ്രോമിത്യുസ് , എനിക്ക് നിങ്ങളുടെ വിധിയാണ്
ചോര വാര്‍ന്നൊഴുകുന്ന ഹൃദയം തുന്നി ചേര്‍ത്ത് ,
മരണ വേദന അറിഞ്ഞു ജീവിക്കാനുള്ള വിധി.
രാവിലെന്നും ഞാന്‍ കൊല്ലപ്പെടുന്നു ,
പുലരിയില്‍ എന്നും ഉയിര്ത്തെഴുന്നെല്ക്കുന്നു,
ഒരു നാളെങ്കിലും
മുറിവേല്ക്കാതെ ജീവിക്കണമെന്ന ഭ്രാന്തന് പ്രതീക്ഷയില്‍ .
എനിക്ക് കൊല്ലാന്‍ അറിയില്ല !!
എന്റെ ദൈവമേ ,
എന്റെ ജീവന് നിന്റെ കാല്ക്കല് വെയ്ക്കുന്നു
നീ തന്നെ തിരിച്ചെടുത്തു കൊള്‍ക.
മുറിവുകള്‍ തുന്നി കൂട്ടി കെട്ടിയ
എന്റെ ഹൃദയത്തിനു ശക്തി ചോര്‍ന്നു പോയിരിക്കുന്നു
ഞാന്‍ പ്രോമിത്യുസ് അല്ല ,
എന്റെ ജീവനെ തിരിച്ചെടുക്കുക ,
ഞാന്‍ തളര്‍ന്നു പോയിരിക്കുന്നു .
* * *
ഒരു പുനര്ജന്മത്തിലൂടെ എനിക്ക് മടങ്ങി എത്തണം
എന്റെ മരണവിധി എഴുതിയവര്‍ക്ക് ഒരു ഉത്തരമായി
തളര്‍ന്ന ഹൃദയത്തെ ഉടച്ചു ഉരുക്കാക്കി
പരാജയങ്ങളില്‍ നിന്ന് നേടി എടുത്ത ശക്തിയുമായി
ഒരു പക്ഷെ ജീവിച്ചിരിക്കെ തന്നെ ഒരു പുനര്‍ജ്ജന്മം
പ്രോമിത്യുസിനെക്കാള്‍ ഉറപ്പുള്ള ഒരു ഹൃദയവുമായി ..!!
25 comments:
ജീതെ രഹ്നെ കീ സസാ ദെ ..സിംന്ദഗീ എ സിംന്ദഗീ...അബ് തൊ മർനെ കീ ദുവാ ദേ
സിന്ദഗീ എ സിന്ദഗീ...(ജീവിതം കൊണ്ടെന്നെ ശിക്ഷിച്ചതു മതിയായില്ലെ, ഇനി മരണത്താലനുഗ്രഹിക്കൂ..)
ഏ അജ്നബീ, നിങ്ങളുടെ കവിതയിൽ പലപ്പോഴും ഒരു ഗസൽഗദ്ഗദമുണ്ട്....
എന്തും നേരിടാനുള്ള ശക്തി തരണേ . ഒരു പ്രതികാരം പ്രതീക്ഷിക്കാം
തീര്‍ച്ചയായും പ്രതീക്ഷിക്കുക ....ഒരു പുനര്ജന്മം.... പ്രോമിത്യൂസിനേക്കാള് ശക്തിയുള്ള ഹൃദയവുമായി...
ആശംസകള്‍
sona ji: ingane angu ezhuthi athrathanne :) hi hi...vaayichatil nanni
tharakan: ithavana gazalinte artham koodi paranjallo nanni..hindi enikathra vasham illa..
hamsa: pratheekshikkam..
raghunathan: nanniyund
താരകൻ പറഞ്ഞപോലെ എവിടെയോ ഒരു ഗസലിന്റെ മണം
ഉയിര്ത്തെഴുന്നേല്ക്കാന് കഴിയാത്തവരുടെ(?) വിലാപങ്ങള്‍....
ദൈവത്തെ കൈവെടിയുക. ജീവിതം കൈക്കലാകും.
ഒരു പക്ഷെ ജീവിച്ചിരിക്കെ തന്നെ ഒരു പുനര്‍ജ്ജന്മം
പ്രോമിത്യുസിനെക്കാള്‍ ഉറപ്പുള്ള ഒരു ഹൃദയവുമായി ..!!
അതെ! അതു തന്നെയാണ് വേണ്ടത്...
അതിനു കഴിയും!
ആശംസകൾ!!
ഈ ലോകത്ത് ആരും തനിച്ചല്ല; അതു തോന്നൽ മാത്രം.
പ്രോമിത്യുസിനെക്കാള്‍ ഉറപ്പുള്ള ഒരു ഹൃദയവുമായി ..!! all the best
erakkadan , murali,yaralava,jayan,de man to walk vid..
vaayichu comments ariyicha ellavarkkum nanni
എന്നാലും എന്തുപറ്റി ഈ ഹൃദയം പോര എന്നുണ്ടോ, ജീവിത ഭാരം താങ്ങുവാന്‍
വിലാപങ്ങളാണ് ജീവിച്ചിരിക്കുന്നവരുടെ സുവിശേഷം.
ozhakkan akhi..vaayichathinu nanni
A cup of very strong tea...
Touching..
visit :-
http://www.nsshsskaruvatta.co.cc u will get a great gift...
നല്ല എഴുത്ത്....തുടരൂ
suraj,gopikrishnan
thank u 4 reading
പരുത്തിചെടിയുടെ കറുത്ത വിത്തില്‍നിന്നു
നിനക്കൊരു വെളുത്ത വസ്ത്രം.
പാറയുടെ കരുത്തില്‍ നിന്ന്
നിനക്കൊരു സംരക്ഷണം
ചോരയുടെ ഈറനില്‍ നിന്ന്
നിനക്കൊരു മഞ്ചാടി മാല.
ഗ്രാമത്തിന്റെ പച്ചമനസ്സിന്റെ തിളക്കത്തില്‍ നിന്ന്
നിനക്കൊരു സ്നേഹം.
എരിയുന്ന അടുപ്പ് മറക്കുന്ന പെന്കുട്ടിയില്നിന്നു
നിനക്ക് കാരുണ്യം.
അമ്മയുടെ മനസ്സില്‍നിന്നു
നിനക്ക് സാന്ത്വനം.
ചുവന്ന കിഴക്കില്‍ നിന്ന്
നിനക്കൊരു സൂര്യന്.
(നിനക്ക്. -എ. അയ്യപ്പന്)
ആശംസകള്‍
പ്രോമിത്യുസ് , എനിക്ക് നിങ്ങളുടെ വിധിയാണ്
chumma vannappol kandathanu kalakkan....iniyum varam
തളര്‍ന്ന ഹൃദയത്തിന് ഇങ്ങനെയൊന്നെഴുതാനാവില്ല.തളരാതെ മുന്നേറുക. ആശംസ
ജീവിച്ചിരിക്കെ തന്നെ ഒരു പുനര്‍ജ്ജന്മം
പ്രോമിത്യുസിനെക്കാള്‍ ഉറപ്പുള്ള ഒരു ഹൃദയവുമായി ..!!
ഹ ഹാ കുത്തുകൾക്ക് മുകളിൽ കവിതയും താഴെ ജീവിതവും എന്നാണോ രണ്ടും ഗംഭീരം അഭിനന്ദനങ്ങൾ
എന്റെ ജീവനെ തിരിച്ചെടുക്കുക.................!!
പ്രോമി..സ്
Post a Comment