സാരി എന്ന ഉത്തരം കിട്ടാത്ത ചോദ്യം പെരുമ്പാമ്പിനെ പോലെ അവിടങ്ങനെ നീണ്ടു കിടന്നു. ' ഇതിന്റെ ഏത് അറ്റതൂന്നാണാവോ ഉടുത്ത് തുടങ്ങണെ?' അക്കൌണ്ട്സ് പരീക്ഷക്ക് ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടയപോലൊരു ഫീല്‍ .. ഡെബിറ്റെതാ ക്രെഡിറ്റെതാ ??!!
" 10- 23 വയസ്സായി ഇതുവരെ ഒരു സാരി ഉടുക്കാന്‍ പടിച്ചില്ലന്നു പറഞ്ഞാല്‍..?! ഓരോ കൊച്ചു പിള്ളേര് വരെ ഉടുക്കും, ഇതിനെ എങ്ങനെ വല്ലോനും കെട്ടിച്ചു കൊടുക്കും ദൈവമേ..?!
"കല്യാണം കഴിക്കാന്‍ 18 വയസ്സ് തികഞ്ഞാല്‍ പോരെ, സാരി ഉടുക്കാന്‍ അറിയണോ ..സില്ലി അമ്മ , ഒന്നും അറിയത്തില്ല "
" ചിന്നു ചേച്ചി വിഷമിക്കണ്ട സാരി ഉടുക്കാന്‍ അറിഞ്ഞിട്ട് ഒന്നും അല്ലാലോ ക്വീന്‍ എലിസബത്ത് കല്യാണം കഴിച്ചത് ..ആസ് പേര് ഹിന്ദു മാരേജ് ആക്റ്റ് .."
"ആ മതി മതി മിണ്ടാതങ്ങോട്ടു നീങ്ങി നിക്ക് നിന്നെ സാരി ഉടുപ്പിചോണ്ട് ഇരുന്നാപ്പോര എനിക്ക് വേറെ പണിയുണ്ട്."
" അമ്മാ.., ഈ പെണ്ണുകാണാന്‍ വരുമ്പോ സാരി ഉടുക്കണം എന്ന് എന്നാ ഇത്ര നിര്‍ബന്ധം?? ചുരിദാര്‍ ഇട്ടാല്‍ എന്നാ ചെക്കന് കണ്ണ്പിടിക്കൂല്ലേ? "
"സാരി കേരളത്തിന്റെ ട്രെടിഷ്ണല്‍ ഡ്രസ്സ് അല്ലെ ചിന്നു ചേച്ചി, മലയാളി പെങ്കുട്ട്യോള്‍ടെ അടക്കത്തിനേം ഒതുക്കതിനേം റെപ്രസന്റ് ചെയ്യുന്ന വേഷം."
"എന്നാ പിന്നെ ഉണ്ണിയാര്‍ച്ച സ്റൈല്‍ മുണ്ടും ബ്ലൌസും ഇടാം, കയ്യില്‍ ഒരു ഉറുമീം കുറച്ചൂടെ ട്രെടിഷ്ണല്‍ ആയിക്കോട്ടെ ."
" ഗൂഡ് ഐഡിയ , അങ്കക്കലിപൂണ്ട് ഉറുമി ചുഴറ്റി ' ദൈര്യം ഉണ്ടേല്‍ എന്നെ അങ്കംവെട്ടി തോല്പ്പിക്കെടാ'ന്നു ഒരു ഡയലോഗും അടിച്ചോ ചിന്നു ചേച്ചീ..കുറച്ചു റിച് ആയിക്കോട്ടു "
"മിണ്ടാതിരുന്നോണം രണ്ടും അവിടെ ,എന്തിനാ ഉറുമി നിന്റെ ഒക്കെ നാക്ക് തന്നെ ധാരാളം..എന്തോന്നാ ചിന്നുവേ ഇത് നീ പാന്റിന്റെ പുറത്താണോ സാരി ഉടുക്കാന്‍ പോകുന്നെ??"
"ഇതൊരു സേഫ്റ്റിക്കാ അമ്മാ... എങ്ങാനം അഴിഞ്ഞു പോയാലോ??"
"ശെരിയാ, ഈ ചിന്നു ചേച്ചി ചായേം കൊണ്ട് പോകുമ്പോ എങ്ങാനം തട്ടി വീണാലോ?"
"ശെരിയാ, ഈ ചിന്നു ചേച്ചി ചായേം കൊണ്ട് പോകുമ്പോ എങ്ങാനം തട്ടി വീണാലോ?"
"എന്റെ കിങ്ങിണി [പട്ടി] പോകും ചായേം ആയിട്ട്. അതൊക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷനാ.ഇതും ഉടുത്തോണ്ട് മനുഷ്യന് ഇവിടെ ഒറ്റക്ക് നടക്കാന്‍ മേലാ അപ്പഴാ ഇനി ചായേം പിടിച്ചോണ്ട് ..ഹും"
"ആ മതി ഈ തുമ്പ് പിടിച്ചുകുത്തിയിട്ട് ഒന്ന് കറങ്ങിക്കെ."
"ആ മതി ഈ തുമ്പ് പിടിച്ചുകുത്തിയിട്ട് ഒന്ന് കറങ്ങിക്കെ."
"മ്"
"ഓ മതി, കറങ്ങാന്‍ പറഞ്ഞാല്‍ അങ്ങ് നിര്‍ത്താതെ കറങ്ങാന്‍ അല്ല" "പറഞ്ഞിട്ടല്ലിയോ ഞാന്‍ കറങ്ങിയെ ,ന്തായിതു കുക്കുംബര്‍ ടൌണോ?"
കുറെ പിന്നുകള്‍ കൊണ്ടൊരു തജ്മഹല്‍ പണിതുയര്‍ത്തിയ സംതൃപ്തിയോടെ അമ്മ ഒന്ന് നോക്കി.
"ദേ പട്ടു സാരിയാ ചുളുക്കല്ലും പറഞ്ഞേക്കാം"
"മ്"
ഹോ ..അങ്ങനെ ആ അങ്കം കഴിഞ്ഞു..ഇനി മയ്ക്കപ് ബാക്കിയാ..
"ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം ഇസ് സ്പോണ്‍സെഡ് ബൈ ഗൂഡ്വില്‍ കളക്ഷന്‍സ് ,ചിന്നു ചേച്ചി ഈ മാലേം വളേം ഒക്കെ ഒന്ന് ഇട്ടേ എന്റെ സിലക്ഷനാ"
തോളൊപ്പം നീണ്ടു കിടക്കുന്ന കമ്മല്‍ - ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരു പണ്ട് ഉപയോഗിച്ചിരുന്നത് ആയിരിക്കും; ചങ്ങല പോലുണ്ട് മാല - വല്ല ആനേടെയും കാലേന്നു അടിച്ചുമാറ്റിയാതാരിക്കും; ഒന്നര ഡസന്‍ വള സാരിയേലെ എല്ലാ നെറോം ഒണ്ട് - കൈകണ്ടാല്‍ പുട്ടുകുറ്റിക് പെയിന്റ് അടിച്ചപോലുണ്ട്. ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും.. അവള്ടെ ഒരു സിലക്ഷന്‍..ഒരു നെറ്റിപട്ടം കൂടെ മേടിക്കാരുന്നു.!! അനിയത്തി ആണത്രേ അനിയത്തി ..തടിച്ചി..ഹും !! എന്നാലും ഫെയ്സ് കൊള്ളാം..ഞാന്‍ പണ്ടേ സുന്ദരിയല്ലിയോ? ?!!
"ചിന്നു ചേച്ചി, കുറച്ചു മുല്ലപ്പൂകൂടെ വെക്കാരുന്നു."
"എന്നാപ്പിന്നെ ഇച്ചരെ ചൊവന്ന ലിപ്സ്ടിക്കും കൂടെ ഇട്ടു ഹരിപ്പാട് ബസ് സ്റ്റാന്റിലോട്ട് പോയി നിക്കാം, എന്തേയ്??"
"ഹി ഹി ആ ഡയലോഗ് കൊള്ളാം ഞാന്‍ "ലൈക്" അടിച്ചു" [ ആത്മഗതം: പിള്ളേരൊക്കെ ഇപ്പൊ സംസാരിക്കുന്നതും ഫെയ്സ്ബുക്ക് ഭാഷ !!]
"ചിന്നുവേ, അകത്തു കയറി ഇരിക്ക് അവര്‍ എത്താറായി."
" അല്ല അപ്പൊ അവര്‍ക്ക് എന്നെ കാണണ്ടായോ?"
"പറഞ്ഞതങ്ങു അനുസരിച്ചാമതി."
"ചിന്നു ചേച്ചി, ടെന്‍ഷന്‍ ഉണ്ടോ?"
"എന്തിനു? ഇവിടെ എന്നാ വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്നോ?"
" പെണ്ണുകാണാന്‍ വരുമ്പോ അറിഞ്ഞിരിക്കേണ്ടoru 10 ടിപ്സ് ഞാന്‍ വേണേല്‍
പറഞ്ഞുതരാം"
പറഞ്ഞുതരാം"
"ഇപ്പൊ അതോക്കെയാണോ സ്കൂളില്‍ പഠിപ്പിക്കുന്നെ?"
"വേണേല്‍ മതി , ലിസ്സണ്‍
1. അമ്മായിഅമ്മ കാന്റിഡേറ്റിനെ 'അമ്മേ' എന്ന് വിളിച്ചു സംസാരിക്കണം നോ "ആന്റി" വിളി
2. തല ഒരല്പം കുനിച്ചു നാണം അഭിനയിച്ചു നില്‍ക്കണം.
3. എന്ത് പറഞ്ഞാലും ചിരിച്ചോണം , ഇളി അല്ല ചിരി - ക്യൂട്ട് സ്മൈല്‍.
4. ടെന്‍ഷന്‍ ഉണ്ടെന്നു കാണിക്കാന്‍ കൈവിരല്‍ ഇടയ്ക്കു ഞൊടിക്കണം
5. സാധാരണയില്‍ അധികം സോഫ്റ്റ് ആയിട്ട് സംസാരിക്കണം 'വോയിസ് മോഡുലേഷന്' ശ്രദ്ധിക്കണം എന്നാലേ ഒരു പാവം ഇമേജ് കിട്ടൂ.
6. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം ഉത്തരം പറയുക, ആന്‍സര്‍ ടു ദ പോയിന്റ് ആയിരിക്കണം ,വള വളാന്ന് സംസാരിക്കാന്‍ പാടില്ല..
7. അങ്ങോട്ട് കയറി ഒന്നും ചോദിക്കരുത്.
8. ഇരിക്കുമ്പോള്‍ കാലുംമേല്‍കാല്‍കയറ്റി വെക്കരുത് .
9. ഇടയ്ക്കിടെ സാരി അഡ്ജസ്റ്റ് ചെയ്യുന്ന ആ ആക്ക്ഷന്‍ വേണ്ട അത് കണ്ടാലേ അറിയാം ജനിച്ചിട്ട് ഇന്നേവരെ സാരി ഉടുതിട്ടില്ലാന്നു.
10. ഫൈനലി ഇങ്ങനെ ചാടി തുള്ളി നടക്കാതെ കാലുനിലത്തുറപ്പിച്ച് സ്ലോ ആയിട്ട് , പെയ്സ് അഡ്ജസ്റ്റ്ചെയ്തു സൌണ്ട് കേള്‍പ്പിക്കാതെ നടക്കണം ഇങ്ങനാ തറവാട്ടില്‍ പിറന്ന പെങ്കുട്ടിയോള്."
"ഞാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലാ പിറന്നെ"
"ഇത്രേം ഒക്കെ ആകുമ്പോള്‍ ചിന്നു ചേച്ചി ഒരു പാവം ആണെന്ന് അവര്‍ തെറ്റി ധരിച്ചോളും"
വിളിക്കുന്നതുവരെ അടുക്കളെന്നു പുറത്തിറങ്ങരുതെന്ന് ഇന്സ്ട്രക്ഷന് കിട്ടിയിട്ടുണ്ട്.പക്ഷെ അകത്തിരിക്കാന്‍ പറഞ്ഞാല്‍ പുറത്തെന്താ നടക്കുന്നതെന്ന് എന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റി നാച്യുരല്ലി വരുവല്ലോ ..മനുഷ്യസഹജം.!!അപ്പൊ ഒളിഞ്ഞു നോക്കാന്‍ ഉള്ള ടെന്‍ടന്‍സിയും കൂടും.ഏതായാലും അതിനൊന്നും ഇടവരുത്താതെ അപ്പുറതൂന്നു വിളിവന്നു.
" ചിന്നൂ , മോളെ അവിടെ നിക്കാതെ ഇങ്ങോട്ട് വാ."
അതുകൊള്ളാം ഇപ്പൊ ഇവിടെ നിന്നതായോ കുറ്റം.
ഒരു മുറി നിറയെ ആളുകള്‍.നാട്ടുകാരേം കൂട്ടിയാണോ ഇവര്‍ പെണ്ണുകാണാന്‍ വന്നേക്കുന്നത്?! എല്ലാവരും സംസാരിക്കുണ്ട് ഇടക്ക് എന്നോടും ഉണ്ട് ചോദ്യങ്ങള്‍.മണവാളന് കുഞ്ഞിരാമന് ഒരു കപ്പ് ചായേം പിടിച്ചോണ്ട് കുനിഞ്ഞിരുപ്പുണ്ട്. പുതിയ ഷര്‍ട്ട് ആണെന്ന് തോന്നുന്നു ,ഫുള്‍ സ്ലീവ് ,ടക്ക് ഇന്‍ ചെയ്തിട്ടുണ്ട് ,ഒരു ടൈയ്യും കൂടെ ഉണ്ടായിരുന്നേല്‍ സ്കൂളില്‍ കൊണ്ട് ഇരുതാരുന്നു.
'ദൈവമേ പെയ്സ്ട്രി 6 എണ്ണമേ ഉള്ളു അതുമാത്രം കഴിക്കാന്‍ അവര്‍ക്ക് തോന്നരുതേ ..'
'ദൈവമേ പെയ്സ്ട്രി 6 എണ്ണമേ ഉള്ളു അതുമാത്രം കഴിക്കാന്‍ അവര്‍ക്ക് തോന്നരുതേ ..'
പഠിപ്പിച്ചു വിട്ട ടിപ്സ് എന്തോ തെറ്റിച്ചത് പോലെ സൈഡില്‍ നിന്ന് 2ഉണ്ടകണ്ണുകള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ..ഓ സാരിയില്‍ പിടിക്കാന്‍ പാടില്ലല്ലോ ..!!
ദേ വരുന്നു അടുത്ത പ്രഖ്യാപനം "നിങ്ങള്‍ക്ക് വല്ലോം സംസാരിക്കാന്‍ ഉണ്ടെങ്കില്‍ അങ്ങോട്ട് മാറി ഇരുന്നോളു".
അമ്മയുടെ മുഖത്ത് ദയനീയം ആയോന്ന് നോക്കിയിട്ട് അങ്കത്തട്ടിലേക്ക് തള്ളിയിടപ്പെട്ടവനെപ്പോലെ പാവം കുഞ്ഞിരാമന് ഒരു കസേരനീകിയിട്ടു ഇരുന്നു. ഇനി ഞാന്‍ പോയി അയാള്ടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കൊടുക്കണമല്ലോ..പടച്ചോനേ ഞമ്മളെ കാതോളീ...!! അങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് 2 മിനിറ്റ് ആയിക്കാണും കുഞ്ഞിരാമന് മിണ്ടണില്ല.ചായക്കപ്പ് കയ്യില്‍ പിടിച്ചു കറക്കുനുണ്ട്..ഇടയ്ക്കിടെ അമ്മ ഇരിക്കണ ഡയറക്ഷനിലേക്ക് നോക്കും.പിന്നെ പതുക്കെ കണ്പോള ഉയര്‍ത്തി എന്നെ ഒന്ന് നോക്കും പെട്ടന്ന് തന്നെ നോട്ടം താഴോട്ടാകും..പഴേ കുമാരസംഭവം സിനിമയില്‍ പരമശിവനെ കാണുമ്പോഴുള്ള സതി ദേവിയുടെ എക്സ്പ്രഷന്‍ ..അതേ നാണം.ശെടാ, ഞങ്ങളില്‍ ആരാ പെണ്ണ്??ഞാന്‍ ഇനി ഇവനെ പെണ്ണുകാണാന്‍ വന്നെ ആണോ?
തനി സ്വഭാവം പുറത്തെടുക്കാന്‍ ടൈം ആയി ..ഇനി ലവള്ടെ 10 ടിപ്സും പിടിചോണ്ടിരുന്നിട്ടു ഒരു കാര്യോം ഇല്ല ..ബ്രെയ്ക്ക് ദ റൂള്‍സ്..!!
സാരി ഒന്നും അഡ്ജസ്റ്റ് ചെയ്തു കാലുംമേല്‍ കാലും കേറ്റി വെച്ച് 1-2 റൂള്‍സ് ഒരുമിച്ചങ്ങു തെറ്റിച്ചു കോണ്‍വര്‍സേഷന്‍ ഞാന്‍ തന്നങ്ങു തുടങ്ങി :
" ചായ കുടിക്കു"
"മ് , കുടിക്കാം "
പിന്നേം അമ്മയെ നോക്കുന്നു. ഇടക്ക് എന്റെ മുഖത്തേക്ക് നോക്കിയിട്ട് നമ്രമുഖനായി ഇരിക്കുന്നു.കയ്യിലെ ചായക്കപ്പ് നിര്‍ത്താതെ തിരിയുന്നുണ്ട്. ഒരക്ഷരം മിണ്ടണ ലക്ഷണം ഇല്ല.ഈ ഇന്റര്‍വ്യൂ ഞാന്‍ തന്നെ എടുക്കേണ്ടി വരും.
"എവിടെയാ വര്‍ക്ക് ചെയ്യുന്നത്?"
"എവിടെയാ വര്‍ക്ക് ചെയ്യുന്നത്?"
"കാക്കനാട്"
"സെസില്‍ ആണോ?"
"അതേ"
" ഓകെ ഫൈന്‍, ചായ കുടിക്കൂ"
" മ് , കുടിക്കാം "
പിന്നേം ആ ഗ്ലാസ് കയ്യില്‍ പിടിച്ചു തിരിക്കുന്നുണ്ട് .ലെവള് ഇനി കിട്ടിയ സമയത്ത് ഈ കുഞ്ഞിരാമാനേം 10ടിപ്സ് പഠിപ്പിച്ചു കാണുവോ? നാണിച്ച മുഖം ,നോ വള വളാ സംസാരം, ചോദിക്കുന്നതിനു മാത്രം ഉത്തരം, ഇങ്ങോട്ട് ഒന്നും ചോദിക്കുന്നും ഇല്ല, വിരല്‍ ഞൊടിക്കുന്നതിനു പകരം കപ്പ് തിരിക്കുന്നും ഉണ്ട്..
" സെസില്‍ ഏത് കമ്പനിയിലാ?"
"കെ. മേനോന് & കോ ടെക്സ്ടയില്‍ എക്സ്പോര്‍ട്സ് "
"കെ. മേനോന് & കോ ടെക്സ്ടയില്‍ എക്സ്പോര്‍ട്സ് "
"എന്താ ചായ കുടിക്കാത്തെ? ചൂടാണോ?"
[ ആത്മഗതം : ഇനി എന്നെ കണ്ടു പേടിച്ചിട്ടാരിക്കുവോ..ഹും ലവള്ടെ ഒരു മയ്ക്കപ്പ് ]
" ഏയ് അല്ല " പിന്നേം അമ്മേ നോക്കുനുണ്ട്..ഭാഗ്യം ചായ കുടിച്ചു തുടങ്ങി.
" എന്നോടൊന്നും ചോദിക്കാനില്ലേ?"
വീണ്ടും ചായക്കപ്പ് തിരയാന്‍ തുടങ്ങി ഏതായാലും ആ ടെക്കനിക്ക് ഏറ്റു കുഞ്ഞിരാമന് വാതുറന്നു.
" വര്‍ക്ക് ചെയ്യുന്നുണ്ട് അല്ലെ? ഡീട്ടെയ്ല്‍സ് ഒക്കെ അമ്മ പറഞ്ഞിരുന്നു." പിന്നേം അമ്മേടെ നേര്‍ക്ക് നോട്ടം നീളുന്നു. കുഞ്ഞിരാമന്റെ ചാര്‍ജ് തീര്‍ന്നെന്നാ തോന്നുന്നേ. ആ കപ്പ് കറക്കി കറക്കി നിലത്തിടും ചിലപ്പോ.ഇനിയും ഞാന്‍ ആ കുഞ്ഞിരാമനെ ചോദ്യംചെയ്തു ബുദ്ധിമുട്ടിച്ചാല്‍ ഞങ്ങള്‍ വല്ല സേതുരാമയ്യര്‍ ഫാമിലിയിലും പെട്ടവര്‍ ആണെന്ന് തെറ്റിദ്ധരിക്കും
മക്കളുടെ നൊമ്പരങ്ങള്‍ ആദ്യം അറിയുന്നത് അമ്മമാര്‍ ആയിരിക്കും എന്നാ കോണ്‍സെപ്റ്റ് ശെരി വെച്ചുകൊണ്ട് ദേ അമ്മായിഅമ്മ ക്യാരക്ടര്‍ രംഗപ്രവേശം ചെയ്തു. ചായക്കപ്പിന്റെ കറക്കം നിര്‍ത്തി കുഞ്ഞിരാമന് ചായ കുടിച്ചു.അപ്പോഴേക്കും കാലൊക്കെ താഴെവെച്ചു മുഖം കുനിച്ചു 10 ടിപ്സ് ഞാന്‍ പുറത്തെടുത്തു.
അങ്ങനെ വളരെ സമാധാന പരമായി ആ പെണ്ണുകാണല്‍ അവിടെ അവസ്സാനിപിച്ച് അവര്‍ ഇറങ്ങുവാണെന്നു കേട്ടപ്പോതന്നെ ആ ഫാന്‍സി ഡ്രസ്സ് അവസാനിപ്പിക്കാന്‍ ഉള്ള ആന്തരികവും ഉത്കടവുമായ വ്യഗ്രതയില്‍ കാതില്‍ കിടന്ന കുണ്ടലങ്ങളൊക്കെ ഊരി കയ്യില്‍ പിടിച്ചു ഉണ്ട കണ്ണുകളുടെ രൂക്ഷനോട്ടത്തെ അവഗണിച്ചു അവരെ ഗെയ്റ്റില്‍ ചെന്ന് യാത്രയാക്കി.
ഹൊ സമാദാനം ഇനി ഈ സാരിക്കകത്തൂന്നു ഒന്ന് ഇറങ്ങി കിട്ടണം ..പണ്ടാരം ചൊറിയണ്. രാവിലെ ഒരു മണിക്കൂറിന്റെ അദ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ സാരി തജ്മഹല്‍ വെറും നിമിഷങ്ങള്‍ കൊണ്ട് നിലംപരിശാകി..ഉച്ചവരെ നീണ്ടു നിന്ന സാരി പീഡനത്തില്‍ നിന്നുള്ള വേഷപകര്‍ച്ച..ആഹ എന്തൊരാശ്വാസം.
" അപ്പോഴേക്കും ഡ്രസ്സ് മാറ്റിയോ ,നീ സാരി ഉടുത്ത ഒരു ഫോട്ടോ എടുക്കണംന്നു വിചാരിച്ചതാരുന്നു ."
"ചിന്നു ചേച്ചീ ചെക്കനെ കുറിച്ചുള്ള അഭിപ്രായം??"
"ലജ്ജാവഹം"
"എന്താ ആ പയ്യനൊരു കുഴപ്പം കണ്ടാലേ അറിയാം പാവമാണെന്ന്"
"എന്നാലേ അമ്മ കല്യാണം കഴിച്ചോ .നിങ്ങള്‍ നല്ല മാച്ചാ, അച്ഛനോട് ഞാന്‍ പറഞ്ഞോളാം."
"അച്ഛനും പയ്യനെ ഇഷ്ടപ്പെട്ടു"
"ഓഹോ അപ്പൊ കാര്യങ്ങള്‍ എളുപ്പായി."
"ഒറ്റക്കിരുന്നു സംസാരിച്ചപ്പോ ചിന്നു ചേച്ചിക്ക് പെടിയുണ്ടാരുന്നോ?"
" ആ പെയ്സ്ട്രി അവര്‍ കഴിച്ചു തീര്‍ക്കുവോന്നു പേടി ഉണ്ടാരുന്നു "
അങ്ങനെ ആ മണവാളന് കുഞ്ഞിരാമന്റെ SWOT അനാലിസിസ് നടത്തികൊണ്ടിരുന്നപ്പോ ഒരു കോളിംഗ് ബെല്ല്. ഇതിനി ആരാണാവോ.
"ചിന്നു, നീ അവിടെ ഇരുന്നാമതി ഞാന്‍ നോക്കാം"
"അതെന്നാ ഞാന്‍ നോക്കിയാല്‍,അമ്മ ആ പെയ്സ്ട്രി ഒക്കെ എടുത്തു അകത്തു വെക്ക്, ആരേലും വന്നാല്‍ കൊടുക്കാന്‍ മാത്രം ഇല്ല."
എന്റെ ഈശോ ഗുരുവായൂരപ്പാ കതകുതുറന്നപ്പോ ദേ നിക്കുന്നു കുഞ്ഞിരാമനും അമ്മാവന്മാരും അടക്കം ഒരു ടവേര നിറയെ ആളുകള്‍.ഇവരെയല്ലേ ദൈവമേ ഞാന്‍ കുറച്ചു മുന്‍പ് ടാറ്റ കൊടുത്തു യാത്രയാക്കിയത്.ഇവര്‍ പോയില്ലാരുന്നോ ??!!വാക്സ് മ്യൂസിയത്തിലെ പ്രതിമകണക്കെ നില്ക്കുന്ന എന്നെ അവരൊക്കെ അടിമുടി നോക്കുന്നുണ്ടോ എന്നൊരു സംശയം.10ടിപ്സ്...?? തല കുനിക്കണോ?! കൈ വിരല്‍ ഞൊടിക്കണോ? ചിരിക്കണോ? അങ്ങോട്ട് വല്ലോം ചോദിക്കണോ? എന്താപ്പാ ചെയ്കാ? എന്താണാവോ ഈ രണ്ടാം വരവിന്റെ ഉദേശം? ഇന്നുതന്നെ എന്നെ കല്യാണം കഴിച്ചോണ്ട് പോകാന്‍ ആരിക്കുവോ? എല്ലാവരുടെയും നോട്ടം എന്റെ കോസ്റ്റ്യൂമിലേക്ക് തന്നെ സംശയം ഇല്ല. ഒരു കുടുംബത്തിന്റെ മുഴുവന്‍ മുഖഭാവവും "പുച്ഛരസത്തിലോട്ടു" വഴിമാറുന്നുണ്ടോ?
"മോളെ ശൈലജെടെ [ കുഞ്ഞിരാമന്റെ അമ്മ ] ഹാന്‍ഡ് ബാഗ് ഇവിടെ വെച്ച് മറന്നു, കുറച്ചു ചെന്നപ്പോഴാ ഓര്‍ത്തെ അതെടുക്കാന്‍ വന്നതാ."
ബാഗ് ഒക്കെ എടുത്തു കൊടുത്ത് അവരെ വീണ്ടും യാത്രയാകി .സന്തോഷം. "ശേ അവര്‍ എന്ത് വിചാരിച്ചുകാണും, നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ചിന്നു ഇമ്മാതിരി നിക്കറും ഇട്ടോണ്ട് ഇവിടെങ്ങും നടക്കരുതെന്നു"
" നിക്കറോ , വോട്ടിസ് ദിസ് അമ്മ ,ഇത് ത്രീ ഫോര്‍ത്താ"
" എന്ത് ഫോര്‍തായാലും കൊള്ളാം ഇനി മേലാല്‍ ഇമ്മാതിരി വേഷംകെട്ടല് കണ്ടുപോകല്ലും ."
അതിനു ഇവരിങ്ങനെ ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് ഞാന്‍ അറിഞ്ഞോ?"
അതിനു ഇവരിങ്ങനെ ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് ഞാന്‍ അറിഞ്ഞോ?"
" ചിന്നു ചേച്ചീ, 11th ടിപ്പ് ത്രീ ഫോര്‍ത്ത് ഇട്ടാല്‍ കല്യാണം മുടങ്ങും"
"അവള്ടെ ഒരു ടിപ്പ് മിണ്ടാതിരുന്നോണം അവിടെ തടിച്ചി."
"എന്തുവാണേലും ചിന്നു ചേച്ചീ ഡ്രസ്സ് നന്നായിട്ടുണ്ട് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ 'മ്ലേച്ചം..' !!"
141 comments:
my comment :-))
https://plus.google.com/113713421837162689629/posts/a6FQySHeNya#113713421837162689629/posts/a6FQySHeNya
അവര്‍ തിരിച്ചു വന്നപ്പോ ടേബിളില്‍ കയറിയിരുന്നു പേസ്ട്രി തിന്നുന്നതല്ലേ സത്യത്തില്‍ അവര്‍ കണ്ടത് ...
:)
'ദൈവമേ പെയ്സ്ട്രി 6 എണ്ണമേ ഉള്ളു അതുമാത്രം കഴിക്കാന്‍ അവര്‍ക്ക് തോന്നരുതേ ..'
ഹ ഹ ഹ ഹ ഹ ഹ ഹ
അവര്‍ തിരിച്ചു വന്നപ്പോ ടേബിളില്‍ കയറിയിരുന്നു പേസ്ട്രി തിന്നുന്നതല്ലേ സത്യത്തില്‍ അവര്‍ കണ്ടത് ...
എന്റെ ബലമായ സംശയം, ആ ചായയില്‍ പഞ്ചസാര ഇട്ടില്ല എന്ന് ആണ്. അല്ലേല്‍ ഞങ്ങ ആണുങ്ങള് ഇതേ പോലെ കപ്പ് വട്ടം കറക്കില്ല. ഈ പിശുക്കി ഇട്ട ഒന്നോ രണ്ടോ തരി താഴെ ഉണ്ടേല്‍, അത് ഒന്ന് അലിയട്ടെ എന്ന് കരുതി മാത്രമാണ് കപ്പ് വട്ടം കറക്കിയത്.
പി എസ് : അടുത്ത തവണ ഞാന്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയാതെ വരാം, ട്ടാ.
നല്ല പോസ്റ്റ്
ha ha
:))
പോസ്റ്റ് കൊള്ളാം
"ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും."
ഇത് കലക്കി
ഏറണാകുള ത്തെ(ഗുഡ് വില്‍ ) ആഭരണങ്ങള്‍ അണിയിച്ച ആലപ്പുഴ ടച്ച് ഉള്ള നര്‍മം ,,ശ്ശി ഇഷ്ടായിരിക്ക--ണു..ഹൈ എന്താ യി പ്പോ പറയ്യാ ..? കേമായിരിക്ക-ണു ..വഷളി..:
പഞ്ചസാര ഇടാതെ ചായ കൊടുത്താല്‍ ആ പാവം വട്ടം കറങ്ങി ല്ല്യെ ?
തറവാട്ടില്‍ അല്ല മെഡിക്കല്‍ കോളേജില്‍ ആണത്രേ പിറന്നത് ! ചുമ്മാ ഒരൂട്ടം പറയ്ക ..ന്നിട്ടങ്ങ്ട് ചിരിപ്പിക്യ ..ഹൈ ..ഹൈ ..:)
നര്‍മ സാഹിത്യത്തില്‍ ഭാവീണ്ട് ..അങ്ങട് മുന്നോട്ടു പോവ്വാ ...അതന്നേ ..:)
തക തകർപ്പൻ പോസ്റ്റ്!
(അപ്പോ, നമ്മൾ അയലത്തുകാരാന്നു മനസ്സിലായി. ഇനി കള്ളം പറയല്ലും! എന്തുവാ...??)
തോളൊപ്പം നീണ്ടു കിടക്കുന്ന കമ്മല്‍ - ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരു പണ്ട് ഉപയോഗിച്ചിരുന്നത് ആയിരിക്കും; ചങ്ങല പോലുണ്ട് മാല - വല്ല ആനേടെയും കാലേന്നു അടിച്ചുമാറ്റിയാതാരിക്കും; ഒന്നര ഡസന്‍ വള സാരിയേലെ എല്ലാ നെറോം ഒണ്ട് - കൈകണ്ടാല്‍ പുട്ടുകുറ്റിക് പെയിന്റ് അടിച്ചപോലുണ്ട്. ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും.. അവള്ടെ ഒരു സിലക്ഷന്‍..ഒരു നെറ്റിപട്ടം കൂടെ മേടിക്കാരുന്നു.!! അനിയത്തി ആണത്രേ അനിയത്തി ..:))
ചെറുക്കൻ കാണൽ നന്നായിരിക്കുന്നു...
ചെക്കൻ അമ്മേടെ അണ്ടർലാ...!
സ്വന്തമായി അഭിപ്രായം ഇല്ലാത്തോൻ ആയിരിക്കും..
സൂക്ഷിക്കണം..
ആശംസകൾ...
INTIMATE STRANGER ഇതാരാപ്പാ ഈ സ്ട്രേന്ജറ്. കൊള്ളാം കേട്ടോ..നര്‍മ്മം. സ്വന്തം അനുഭവമാണോ...എന്താണേലും കലക്കി കേട്ടോ.നുമ്മക്ക് എല്ലാ ഭാസേം വയങ്ങും യെന്യപ്പീ..നാടോടുമ്പം നടുവേയോടണം..ചേരെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നണം...
@കൊച്ചു ത്രേസിയാ കൊച്ചേ :inna pidicho 2:)ഉം, 4:D ഉം, 3:P ഉം
@ the man to walk with and mathaayi: സത്യം പറ ആ വന്നവരുടെ കൂട്ടത്തില്‍ എങ്ങാനം ഉണ്ടാരുന്നോ?
@captain: പഞ്ചസാര പാകത്തിന് ആരുന്നു ..ഇങ്ങനേം ഉണ്ട് ആണുങ്ങള് ..അടുത്തതവണ പെണ്ണുകാണാന്‍ പോകുമ്പോള്‍ ടി- ഷര്‍ട്ട് ഇട്ടു കുറച്ചു ഫ്രീക് ആയി യോ യോ അടിച്ചു പോയിക്കോ..
@കാര്‍വര്‍ണ്ണം: bhu ha ha ha ha
ഹ ഹ ഹാ കലക്കി
@ശ്രീ : നന്ദി
@രമേശേട്ടന് : ഗുഡ് വില്‍ തൃശ്ശൂരും ഒണ്ട് ട്ടോ?ഹി ഹി ..
@ജയന് ഏവൂര്‍ : ഹി ഹി അപ്പോഴേക്കും കണ്ടു പിടിച്ചു കളഞ്ഞു ഗൊച്ചുഗള്ളന്‍ അടി..എന്തുവാ ?
@ചേച്ചി പെണ്ണ് : ചേച്ചി വേണോ? അതൊക്കെ ഇപ്പൊ ഉപയോഗം ഇല്ലാതെ വീട്ടില്‍ ഇരുപ്പുണ്ട്.
@വീ കെ : നന്ദി
@കുസുമം : നുമ്മ ഇവിടൊക്കെ തന്നെ ഉള്ളതാരുന്നു കേട്ടാ..ഹി ഹി
@areekkodan: thanks
ചിരിച്ച് ചത്ത് :)) ആ ചെറുക്കൻ ഈ ബ്ലോഗ് വായിക്കുന്നുണ്ടാ എന്തോ :)
യെന്തിനാ ഈ സാരി ഇത്ര കഷ്ടപ്പെട്ടുടുക്കുന്നേ. യെന്റെ നല്ലപാതിയെ പെണ്ണുകാണാൻ പോയപ്പ ലവളൊരു ചുരിദാറും ഇട്ടോണ്ടാരുന്ന് വന്നത്.. അതും നല്ല തനി നാട്ടിൻപുറത്ത്..[ഞാൻ പേസ്ട്രി തിന്നരുത് എന്നു പ്രാർത്ഥിച്ചോ എന്ന് വിളിച്ച് ചോദിക്കട്ട് :) ]
കല്യാണം കലങ്ങീ..ന്നു മനസ്സിലായി.. സാരി ഉടുതിട്ടു വിരണ്ടു പോയ കുഞ്ഞിരാമന് ,ത്രീ ഫോര്‍ത്ത് ഒക്കെ ഇട്ടു കണ്ടാല്‍ പിന്നെ പോയ വഴിക്ക് പുല്ലു മുളക്കുമോ..
മുകളില്‍ ഗുഡ് വില്‍ കട സ്വതമാക്കാന്‍ ശ്രമിച്ചവരോട് ഒരു വാക്ക്..ഈ ദ്രോഹികള്‍ കോട്ടയത്തും ഉണ്ട്...മനസമാധാനമായി ജീവിക്കുന്ന ഭര്‍ത്താക്കന്മാര്‍ക് അനാവശ്യമായി ഹൃദ്രോഗം വരാനുള്ള സാധ്യത ഉണ്ടാക്കി കൊടുക്കുന്നതില്‍ , സാലൂക്കാസ് , ഭീ ..സീമാ , വരലക്ഷ്മി , സീതാട്ടി ഈന്നീ കടകള്‍ സംഭാവന ചെയ്യുന്നപോലെ അല്ലെങ്കിലും , ഒട്ടും മോശമാക്കാറില്ല .
പോസ്റ്റ് തകര്‍ത്തു കേട്ടോ എല്ലാ അനുമോദനങ്ങളും.
ഈ വഴിക്കു ഞാനിത് നടാടെയാ, ധാരാളം ചിരിച്ചു...
കൊ. ത്രെ. ക്കൊരു പിന്‍ഗാമി വന്നപോലുണ്ട്!
ഹരിപ്പാട്ടാണ് അല്ലെ?
എഴുത്തേതായാലും കലക്കി.
ആ പതിനൊന്നാമത്തെ അടവ് അറിയാതെ സംഭവിക്കുന്നതല്ല പഴയ ബുദ്ധിയാ
:)
@കുഞ്ഞന്‍സ് : ആ ചെക്കന് കാണ്വോ? ഏയ് ഇല്ലാരിക്കും. "ലെവള്" പറഞ്ഞപോലെ അടക്കോം ഒതുക്കോം തോന്നിക്കാന്‍ ആരിക്കും സാരി ഉടുപ്പിച്ചേ.
@വില്ലേജ് മാന്‍ : കലങ്ങി അല്ല കലക്കി..ഹി ഹി ഗുഡ് വില്‍ ഒരു വില്ലന്‍ ആണ് അല്ലെ?
@സഹയാത്രികന്: കോ .ത്രെ ആരാ? കൊച്ചു ത്രേസിയാ കൊച്ചാണോ ?
@ ഹെരിറ്റേജ്: അതേ അതാണ് രാജ്യം
എന്താ ഇത് ന്റമ്മോ ഇങ്ങനെയും ഉണ്ടോ ഒരു പെണ്ണ് കാണല്‍ .. അടിപൊളിയായി .. അവതരിപ്പിച്ചു .. ഇനി ഇപ്പൊ അന്ന് വന്ന നമ്മുടെ കുഞ്ഞിരാമന് ചേട്ടന് പെണ്ണിനെ ഇഷ്ട്ടായില്ലെന്കില് ഈ പോസ്റ്റു കാണിച്ചു കൊടുത്താല്‍ മതി അപ്പൊ തന്നെ കെട്ടി കൊണ്ട് പോകും... വളരെ ഇഷ്ട്ടായി ..നര്‍മ്മം കലക്കി !!!!!!! അവര്‍ ബേഗു എടുക്കാന്‍ വന്നപ്പോഴേക്കും ആ ബാഗ് തപ്പി നോക്കഞ്ഞത് ഭാഗ്യം ... വളരെ ഇഷ്ട്ടപ്പെട്ടു ... ഇനിയും പോസ്ടിടുമ്പോള്‍ അറിയിക്കണേ... ആശംസകള്‍ .. ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോ അന്നെ ഞാനങ്ങു കെട്ടിയാലോ എന്ന് തോന്നി പോയി......
"എന്തുവാണേലും ചിന്നു ചേച്ചീ ഡ്രസ്സ് നന്നായിട്ടുണ്ട് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ 'മ്ലേച്ചം..' !!"
HA HA HA
നല്ല രസമുണ്ട്
വെറും അഞ്ചര മീറ്റര്‍ തുണി നന്നായി 'ചുറ്റാന്‍'അറിയാത്ത നിങ്ങളൊക്കെ 'നവാര്‍ സാരി'യൊക്കെ ഉടുക്കുന്നവരെ കണ്ടാല്‍ എന്ത് പറയും?
ചായക്കൊപ്പ തിരിച്ചു കൊണ്ടിരുന്നത് അങ്ങേര ഒരു ഡ്രൈവര്‍ ആയതിനാല്‍ ആയിരിക്കാം
വായന രസകരം ആയി ..
(രചനകളില്‍ പരമാവധി മലയാള പദങ്ങള്‍ തന്നെ ഉപയോഗിച്ചാല്‍ നന്ന്)
ആശംസകള്‍
തകർത്തടുക്കി... ഡ്രാ കൊച്ചേ ചിരിച്ച് ചിരിച്ച് ഒരു പരുവമായി..... :-D :-D :-D
ഈ പോസ്റ്റ് നമുക്ക് സെഞ്ചുറി അടിപ്പിക്കണം.. ലവൻ കൂടെ വന്നോട്ടെ..
പിന്നേ ഫോണ്ടൊക്കെ ഒന്നു വൃത്തിക്കാക്ക്...
എന്തായാലും പെണ്ണ് കാണാന്‍ പോകുന്നവര്‍ക്കൊക്കെ ഇതൊരു പാഠം ആവും... സാരിയുടുത്തുവന്ന പെണ്ണിന്റെ തനിനിറം കാണാന്‍ അവിടെ ഒരു ചെറിയ ബാഗോ, മൊബൈലോ മറന്നു വയ്ക്കുക, പത്തിരുപതു മിനിറ്റ് കഴിഞ്ഞു തിരികെ വരിക... അപ്പോള്‍ അറിയാം തനിനിറം. അവര്‍ മനപൂര്‍വം വന്നതാണോ എന്നെങ്ങനെ അറിയാം?
നല്ല പൊക്കമുള്ള എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. ഉയരമുള്ള കുട്ടിയെ കിട്ടാതെ വിഷമിച്ച് ഒടുവില്‍ ആശാന് ഒരു പണി ചെയ്തു. ബസ്സില്‍ കയറി അഞ്ചുരൂപ ടിക്കറ്റെടുത്ത് സ്റ്റോപ്പെത്തുമ്പോള്‍ അവിടെയിറങ്ങി, ആദ്യം കാണുന്ന കടയില്‍ കയറി ആ നാട്ടില്‍ കല്യാണപ്രായമായ ഉയരമുള്ള പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന് തിരക്കും. ആ വീട്ടിലേയ്ക്ക് നേരെ കയറി ചെല്ലും. അടുത്ത ദിവസം അഞ്ചര രൂപ ടിക്കറ്റ് എടുക്കും. അങ്ങനെ ഒരു വീടിനു മുന്നില്‍ എത്തിയപ്പോള്‍ ഉച്ചത്തില്‍ വെസ്റ്റേണ്‍ മ്യൂസിക് വച്ച് ഒരു കുട്ടി വീടിനുള്ളില്‍ ഡാന്‍സ് ചെയ്യുന്നു. മുറ്റത്തുനിന്ന് ജനലിലൂടെ അല്പനേരം നോക്കിയ ആശാന് ഒന്നും മിണ്ടാതെ തിരികെവന്ന് പിറ്റേന്ന് അച്ഛനെയും അമ്മയെയും സഹോദരിയെയും പറഞ്ഞുവിട്ട് കല്യാണം ഉറപ്പിച്ചു. പെണ്ണ് ചെറുക്കനെ കാണുന്നത് പിന്നെയാണ്.
എല്ലാ പെന്കുടിയോലും ഇങ്ങനെ ന്നെ ആണേ ഹൂ..
എന്താ വാചകം ! അസ്സലായി.
“പുതിയ ഷര്‍ട്ട് ആണെന്ന് തോന്നുന്നു ,ഫുള്‍ സ്ലീവ് ,ടക്ക് ഇന്‍ ചെയ്തിട്ടുണ്ട് ,ഒരു ടൈയ്യും കൂടെ ഉണ്ടായിരുന്നേല്‍ സ്കൂളില്‍ കൊണ്ട് ഇരുതാരുന്നു.“
ബാക്കിയെല്ലം ഓരോരുത്തരായി പറഞ്ഞു. എവിടെയൊക്കെ മാർക്കിടണമെന്നറിയില്ല.അങ്കലാപ്പ് !!! :)
(ആലപ്പുഴക്കാരിയാണല്ലേ..:) കുഞ്ഞിരാമൻ ചേട്ടൻ സെസ്സിലും..രണ്ടുമിപ്പോൾ എനിക്ക് സ്വന്തം നാടാണ്...ഒന്നുതിരക്കിയാലോ? സത്യാവസ്ഥ അറിയാമായിരുന്നു :) )
ഇഷ്ട്ടപെട്ടു !
തരക്കേടില്ലല്ലോ!
ഹി ഹി കലക്കി
കൊള്ളാമല്ലോ ആ പത്തു കല്പനകള് .. എന്തായാലും ആലോചന കലക്കിയല്ലോ.. അത് മതി.. ഹ ഹ ഹ
അമ്മ എ പേസ്ട്രി എടുത്തു അകത്തു വച്ചേ, ആരെങ്കിലും വന്നാല്‍ എടുത്തു കൊടുക്കാന്‍ മാത്രം ഇല്ല അത്.
പേസ്ട്രി ആണ് ഇതിലെ കഥാപാത്രം. പെണ്ണ് കാണല്‍ ചടങ്ങില്‍ ഒട്ടും താല്പര്യം ഇല്ല എന്നു നമുക് മനസിലാക്കി തരുന്നത് അവള്‍ക്കു പേസ്ട്രിയില്‍ ഉള്ള താല്പര്യം ആണ്
കലക്കി, ചിരിച്ചു മരിക്കാന്‍ ഒരു പോസ്റ്റ്
ഈ പോസ്റ്റ് കാണാനൊത്തതില്‍ വലിയ സന്തോഷം.
ഇത്രേം രസകരമായൊരു പെണ്ണ് കാണല്‍ സ്റ്റോറി വായിച്ചിട്ടൂല്യ ,കേട്ടിട്ടൂല്യ..
അത്രേം നന്നായിരിക്കുന്നു.
പല വരികളും പൊട്ടിച്ചിരി ഉയര്‍ത്തി..
well done!
രാവിലെ തന്നെ ചിരിച്ച് ഒരു പരുവത്തില്‍ ആയി.. പോസ്റ്റ് ഗംഭീരം...
വരാനുള്ളത് പെണ്ണ് കാണലിന്റെ രൂപത്തിലും എത്തും.
രമേഷ് അരൂര്‍ ആണ് ഈ കിടിലന്‍ ബ്ലോഗ് പരിചയപ്പെടുത്തിയത്
ആശംസകള്‍
@ഉമ്മു അമ്മാര്‍ : ആ ബാഗ് അവിടെ ഇരുന്നത് കണ്ടില്ലായിരുന്നു.
@സുന്ദര വിഡ്ഢി: ഹാ മ്ലേച്ചം .
@പ്രദീപ്: thank you
@തണല്‍: ഹോ സമ്മതിക്കണം അവരെ. കൊളോക്കിയല്‍ ആയങ്ങു പറഞ്ഞതാ കൊളവായ?
@കണ്ണന് സ്രാങ്ക്: ലെവന് എന്ന് വെച്ചാല്‍ ലവന് ആണോ, അരുണ്‍ മോന് [@%$^&*] jeevichu pokkootte sraanke ?? ഫോണ്ടോ എന്നാ ഫോണ്ട് ഇതൊന്നു ടൈപ്പാന്‍ പെട്ട പാട് ഹോ..ജീവിതം മടുത്തു ഗുരോ ...വായിക്കാന്‍ പ്രശ്നം ഉണ്ടോ ? ഈ മലയാളം ഫോണ്ട് എങ്ങനാ മാറ്റനെന്നു പറഞ്ഞുതന്നാല്‍ മാറ്റാം ഹി ഹി..
@സോണി: ഓഹോ അപ്പൊ ഇനി വെസ്ട്ടെനും ഒന്ന് ട്രൈ ചെയ്തു നോക്കാം .
@ആചാര്യന് : ഹോ സമാദാനായി.
@ശ്രീ : ആലപ്പുഴയാ ...അയ്യോ വേണ്ട അന്വേഷിക്കണ്ട ...മാനനഷ്ടത്തിന് കേസ് കൊടുക്കും കുഞ്ഞുരാമന്.
@രമണിക , ശങ്കരനാരായണന് , മാഡ് അര്ജുന്, സന്ദീപ്,:thank you..
@സിവില്‍ എന്ജിനീര് : പേസ്ട്രി ഇല്ലാതെ നമുക്കെന്ത് ആഘോഷം. പെണ്ണുകാണാന്‍ ആള് വരും പോകും. പേസ്ട്രി അവിടെ വെച്ചിരുന്നാല്‍ മുഴുവനും ലെവള് അകത്താക്കും ..തടിച്ചി.
@മെയ്ഫ്ലവര്‍ :thanks
@ശ്രീജിത്ത് : thanks
@കെ.എം റഷീദ് : thanks
@രമേശ് ചേട്ടന് : നമ്മളില്‍ ലിങ്ക് പോസ്റ്റ് ചെയ്തിരുന്നു എന്ന് കേട്ട് .ഫേസ് ബുക്ക് പ്രൊഫൈല്‍ ഡിലീറ്റ് ആയതു കൊണ്ട് കണ്ടില്ല.നമ്മളില്‍ ഞാനും അത്യാവിശം ആക്റ്റീവ് [anti social activites ] ആയി ഉണ്ടായിരുന്നത.thanks a lot ramesheetta.
ഓരോ വരിയിലും നല്ല ടൈമിങ്ങ് ഉള്ള പന്ജുകള്‍ നല്ലോണം ചിരിക്കാനുള്ള വക നല്കി
കൊള്ളാം
ഒനി ഞങ്ങളെ പോലുള്ള ബാച്ചികള്‍ക്ക് ഇതൊക്കെ ശ്രദ്ധികാലോ അല്ലേ
പെണ്ണ് കാണൽ ചടങ്ങ് ഇല്ലാതിരുന്നത് കൊണ്ട് അറിയാൻ മേല.. ഇങ്ങനെയൊക്കെ ആണോ?? സംഗതി ഗംഭീരം..
ആ ചെറുക്കന് ഒരു പാവ മായത്കൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ പത്തു ടിപ്സും പൊളിച്ചു കയ്യില്‍ തന്നേനെ.
ഹ ഹ ഹ
എഴുത്ത് നന്നായിട്ടുണ്ട്.
ആശംസകള്‍.
Nalla post...innathe 95% penkuttikalum ingane okke allee..:)
Good :)
salt aayirunno chaayayil ittathu ?
OT :(sorry for writing in manglish )
എഴുത്തുമുടക്കിയ വിശാലന്റെയും കൊച്ചുത്രേസ്യേടേം കുറവു നികത്താന്‍ ബൂലോകത്ത് ഇനി ആകെയുള്ള പ്രതീക്ഷ ഈ ‘ചിരഅപരിചിത’ :) നന്നായിണ്ട്. ദീര്‍ഘ ബ്ലോഗിഷ്മയീ ഭവ:
വളരെ വ്യത്യസ്ഥമായ ഒരു പോസ്റ്റ്. മുഴുവനും വായിക്കാനായില്ല.
ഹ്ഹ്..
ന്താ പറയാ, ചിരിച്ച് പണ്ടാരായി.
ചില വഷളന്‍ ഫലിത എഴുത്തുകാരെ കുത്തബ് മിനാര്‍ പോലെ പൊക്കിക്കോണ്ടിരിക്കാ ബ്ലോഗ് പുലികള്‍(കഴുതപ്പുലി എന്ന് ചോദിക്കല്ല്).
ഈ കുത്തബ് അല്ലെ എങ്ങാണ്ടെങ്ങാനം ചെരിയണതേയ്, എന്ന് അവരറിയണില്ലാ!!
ഹ ഹാ ശെരിക്കുമൊരു രസികൻ പോസ്റ്റ് .ഇതെവടാരുന്നു .പെണ്ണു കാണാൻ പോകുവാണെ ഞാനിനി പേസ്റ്റ്രീലോട്ട് നോക്കണ്ടാ തീരുമാനിച്ചു ചായ വല്ല സ്റ്റ്രോയിട്ടു കുടിക്കാം ഓരോരോ മാരണം
@കൊമ്പന് :thanks kombaa
@ഷാജു : സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
@ആയിരം: ഓഹോ അപ്പൊ അങ്ങനാണ് കാര്യങ്ങള്‍ ..ഫാഗ്യവാന്.
@അഷറഫ്: അതാണ് ..!!
@സുമ :thanks dear
@ബഷീര്‍ : നോ പേപ്പര്‍ ..
@കാരണോര് : നന്ട്രി കാര്നോരെ നന്ട്രി
@ജെ .പി : ഓഹോ അത് കലക്കി .
@നിശസുരഭി: പീസ ഗോപുരം അല്ലെ ചരിയുന്നത് ? ഇനി കുത്തബ് ഉം ചരിഞ്ഞു തുടങ്ങിയോ?
@വിനൂസ്: അതാ നല്ലത്.
thank u all...........
നമിച്ചുട്ടോ ... ഏതു ഡയലോഗ് കോപ്പി പേസ്റ്റ് ചെയ്തു ലൈക് കൊടുക്കണം എന്ന് നോക്കിയിട്ട് അകെ കണ്ഫ്യൂഷന് ആയി , മൊത്തം പോസ്റ്റും ലൈക്കി :)
[ 'ഗൂഡ്വില്‍' കളക്ഷന്‍സില്‍ നിന്നും സെലക്ട് ചെയ്ത അനിയത്തിയെ കുറ്റം പറഞ്ഞതില്‍ മാത്രം വിയോജിപ്പ്. ഒന്നാമത്തെ കാരണം അതെന്റെ ഇഷ്ടപ്പെട്ട കടയാ :) രണ്ടാമത്തെ കാരണം ചേച്ചി വേഗം കെട്ടി
പോവാന്‍ അനിയത്തി ഇത്രേം കഷ്ടപ്പെട്ടിട്ടും വല്ല നന്ദിയും ഉണ്ടോന്നു നോക്കിയേ ! :D ]
kalakki...2011 le adhyathe post alle...nnalum oru samshayam.ee chiinnuchechi aa room no 16th le laval allennu....ano Stranger???
excellent drish.. your writing style and humour sense is commendable... really really superlike... pinne Mr. small raman seems to be a amma priyan... kettathe irikunthatha budhi...
അടി പൊളി
അതന്നേ.....:)
ഹമ്മോ. ചിരിച്ചു ഒരു വഴിക്കായല്ലോ ചേച്ചീ.
പണ്ടായിരുന്നു മോളേ! കുഞ്ഞിരാമന്മാരുടെ പാവത്തം. ഇപ്പോള്‍ കമ്പ്യൂട്ടര്‍ തലച്ചോറുകളാണ് ഇവന്മാര്ക്കെന്ന് 12-നമ്പര്‍ ടിപ്സായി കൂട്ടിക്കോളിന്‍
>>>തോളൊപ്പം നീണ്ടു കിടക്കുന്ന കമ്മല്‍ - ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരു പണ്ട് ഉപയോഗിച്ചിരുന്നത് ആയിരിക്കും; ചങ്ങല പോലുണ്ട് മാല - വല്ല ആനേടെയും കാലേന്നു അടിച്ചുമാറ്റിയാതാരിക്കും; ഒന്നര ഡസന്‍ വള സാരിയേലെ എല്ലാ നെറോം ഒണ്ട് - കൈകണ്ടാല്‍ പുട്ടുകുറ്റിക് പെയിന്റ് അടിച്ചപോലുണ്ട്. ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും<<<
ഒരു കല്യാണ വിരുന്നില്‍ ക്രിസ്റ്റോം ബിഷപ്പ് തിരുമേനി പറഞ്ഞ തമാശ ഓര്മ വരുന്നു.ശരിക്കും മേക്കപ്പ് ചെയ്ത പെണ്‍കുട്ടിയെ ചൂണ്ടി പയ്യനോട് തിരുമേനി പറഞ്ഞുവത്രേ! “നീ ഇതു കണ്ടൊന്നും നിരാശപ്പെടേണ്ട, നല്ല സൌന്ദര്യമുള്ള പെണ്‍കുട്ടിയാണിവള്‍, മേക്കപ്പ്കാരെല്ലാം കൂടി ഇങ്ങിനെ ആക്കിയതാ...
പോസ്റ്റിന് അഭിനന്ദനങ്ങള്‍....
@ലിപി : ഗുഡ് വില്‍ നല്ല കടയൊക്കെ തന്നെയാ ..പോക്കറ്റ് സൂക്ഷിച്ചാല്‍ മതി .കെട്ടിക്കാന്‍ അല്ല മുടക്കാന്‍ ആണ് ലെവള് നോക്കുന്നത്..ഹി ഹി juz kidding..thanks chechi
@സിത്തു: ലെക്ഷ്മി യെ ആണോ നീ ഉദേശിച്ചത് ?? അതൊരു പാവം കോച്ച നമ്മളെ പോലെ അല്ല.. നീയും അതെ റൂമില്‍ അല്ലാരുന്നോ? ഏതായാലും ഞാന്‍ അല്ല..room no 16 നെ തൊട്ടു കളിക്കാതെ മോള് പോയെ..
@ജി : അപ്പുച്ചേട്ടാ thankx
@മൊട്ട , മൈ ഡ്രീംസ് , കൊലുസ്, ഷെരീഫ്:
thank u for reading
കുഞ്ഞിരാമനെ വായിച്ചപ്പോള്‍ കോട്ടയം കുഞ്ഞച്ചനില്‍ പെണ്ണ് കാണാന്‍ വരുന്ന കുഞ്ചന്റെ മുഖം ഓര്‍മ്മ വരുന്നു.
hai,
valare nannaai ,kollam ennellaam parayunnu ,sari ennaal
hahaha kalakki athu...
ആഹാ..
ഇത് കൊള്ളാല്ലോ....
കലക്കന്‍ നര്‍മം
നന്നായി.... നല്ല ശൈലി...
ചിന്നു ചേച്ചി വിഷമിക്കണ്ട സാരി ഉടുക്കാന്‍ അറിഞ്ഞിട്ട് ഒന്നും അല്ലാലോ ക്വീന്‍ എലിസബത്ത് കല്യാണം കഴിച്ചത് ..ആസ് പേര് ഹിന്ദു മാരേജ് ആക്റ്റ് .."
ഈ ഒറ്റ വരി മതി "ഉണ്ണിയെ അറിയാന്‍"
നേരത്തെ വായിച്ചതാ.കമന്റാന്‍ പറ്റീല
അനിയത്തിയാണ് താരം അല്ലെ.
കേമം തന്നെ തമാശകളെല്ലാം. വീണ്ടും വരട്ടെ
ഓരോ വരിയിലും ചിരിക്കാനുള്ള വകയുണ്ട്.
ഹം...
ആണു പെണായി അല്ലേ?
ആകെ മൊത്തം സൂപ്പര്‍ കോമഡി.
എനിക്ക് മനസ്സിലായി, ഇത് സ്വന്തം അനുഭവം തന്നെയല്ലേ...
അനിയത്തിയുടെ പത്തു ടിപ്സുകള്‍ കലക്കീട്ടോ..
പോസ്റ്റ് നന്നായിരിക്കുന്നു.ഒരു പാട് ചിരിപ്പിച്ചു...
രാം ഇതു വായിച്ചു. ഈ പ്രപ്പോസൽ വേണ്ടെന്നു വച്ചെന്നു മാത്രമല്ല, ഇനി പെണ്ണുകാണാൻ പോകുന്നില്ലെന്നും തീരുമാനിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുക്കുന്നെന്നോ മറ്റോ പറയുന്നതും കേട്ടു.
ഇഷ്ടമില്ലെങ്കിൽ സൂക്ഷിക്കണം.
അല്ലെങ്കിൽ സംഗതി ഓക്കെ...
ആദ്യായിട്ടാ ഈ വഴിക്ക്....
പോസ്റ്റ് കലക്കീ.... നല്ല അവതരണം...
ഇടക്കൊക്കെ വരാം... :)
@സങ്കല്‍പ്പങ്ങള്‍ : അപ്പൊ ശെരി , എല്ലാം പറഞ്ഞപോലെ .
@രാകേഷ് , ഇസ്മയേല്‍ ,പി.കെ.ആര്: thank you for reading
@റഷീദ് : അവള് "താരം" അല്ല "അവതാരം" ആണ്.
@പ്രവാസിനി , ജുവൈരിയ,yes i am:thanks a lot
@കലാവല്ലഭന്‍:ഹി ഹി .. ചിന്നു ന്നു പേര് കേട്ടാല്‍ ഇനി കുഞ്ഞിരാമന് ചെവിപോത്തും അപ്പോഴ ക്വോട്ടേഷന്‍ ... മ്ലേച്ചം!!
@naushu: varanam,
'നര്‍മ്മം' നര്‍മ്മമായി തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു, ഇഷ്ടമായി.
Superb ...പോസ്റ്റ് മൊത്തം ലൈക്കി :)
കൊള്ളാമല്ലോ കലക്കി
പോസ്റ്റ് തകര്‍ത്തു എല്ലാ അനുമോദനങ്ങളും.
നന്നായിട്ടുണ്ട് കേട്ടോ. ആശംസകള്‍
http://help-infos.blogspot.com എന്ന ബ്ലോഗ് ഒരാള്‍ക്ക് ബ്ലോഗ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് .
ഓര്‍മ്മപ്പെടുത്തിയതിന് നന്ദി ... അത് ഡിലീറ്റി , ദാ ഇയാള്‍ക്കാ അത് പഠിപ്പിച്ചത് http://twitter.com/#!/akashmenon18/status/76637570695561216
എന്നെ തെറ്റിധരിക്കരുത് ... ഈ മെയില്‍ കിട്ടാത്തോണ്ട് ... കമന്റായി പോസ്റ്റുന്നു ... വായിച്ച് കഴിഞ്ഞാല്‍ ഈ കമന്റ് ഡിലീറ്റുക
നല്ല പെണ്ണ് കാണല്‍ ചടങ്ങ്..സരസമായി എഴുതി. വായിക്കുമ്പോള്‍ ശരിക്കും ഒരു പെണ്ണ് കാണല്‍ ചടങ്ങിന്റെ അനുഭൂതി ഉണ്ടായിരുന്നു വായിക്കുമ്പോള്‍...അഭിനന്ദനങ്ങള്‍...
www.ettavattam.blogspot.com
പ്രിയപ്പെട്ട അപരിചിത,
മനോഹരമായ നര്‍മം വാരിവിതറിയ ഒരു പോസ്റ്റ്!അഭിനന്ദനങ്ങള്‍!
പാവം കുഞ്ഞിരമാണ് ഒരു അനിയത്തി ഉണ്ടായിരുന്നെങ്കില്‍ ഒരു പത്തു ടിപ്സ് പുള്ളിക്കും കിട്ടിയേനെ!
അപ്പോള്‍ തൃശൂര്‍ ഗുഡ് വില്‍ അറിയാം അല്ലെ?ഒരു പരിചയം കിട്ടിയല്ലോ...ഇനിയങ്ങു തകര്‍ക്കണം!അടുത്ത പെണ്ണ് കാണലിനു,പയ്സ്ട്രി വെക്കേണ്ട,ട്ടോ!
സസ്നേഹം,
അനു
കൊള്ളാം.കഥ ഇഷ്ട്ടപ്പെട്ടു. നല്ല ഹ്യൂമർ സെൻസുണ്ട്. വനിതയിലൊക്കെ (വനിത, ഗ്രഹലക്ഷ്മി...) ഒന്നു ട്രൈ ചെയ്തുകൂടേ.....
ഹഹഹഹഹ....അതൊരു വല്ലാത്ത പറ്റായി പോയല്ലോ? "പിന്നെ പതുക്കെ കണ്പോള ഉയര്‍ത്തി എന്നെ ഒന്ന് നോക്കും പെട്ടന്ന് തന്നെ നോട്ടം താഴോട്ടാകും..പഴേ കുമാരസംഭവം സിനിമയില്‍ പരമശിവനെ കാണുമ്പോഴുള്ള സതി ദേവിയുടെ എക്സ്പ്രഷന്‍ ..അതേ നാണം.ശെടാ, ഞങ്ങളില്‍ ആരാ പെണ്ണ്??ഞാന്‍ ഇനി ഇവനെ പെണ്ണുകാണാന്‍ വന്നെ ആണോ?" ഇത് തകര്‍ത്തു! :-) പക്ഷെ, ഒരു സംശയമുള്ളത് മറന്നുവച്ച ഹാന്‍ഡ് ബാഗ് എടുക്കാന്‍ വണ്ടിയില്‍ നിന്ന് എല്ലാരും ഇറങ്ങി പൂമുഖത്ത് വരുമോ? :-) കഥയില്‍ എന്തു ചോദ്യം അല്ലേ? അഭിനന്ദനങ്ങള്‍!! എനിയും എഴുതണം. :-)
ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും...
വല്ലാതെ ചിരിപ്പിച്ചു.... നല്ല പോസ്റ്റ്...
ആഹാ !! അടിപൊളി പോസ്റ്റ്.
സാരമില്ല ചിന്നൂ.. അടുത്ത തവണ ഏതെങ്കിലും "ആണൊരുത്തന് " പെണ്ണ് കാണാന്‍ വരും ന്നെ...
വായിയ്ക്കാൻ വൈകി എന്ന ഒരു സങ്കടം മാത്രം. ചിരിച്ചു മതിയായി. അഭിനന്ദനങ്ങൾ.
ഹി..ഹി..പോസ്റ്റ് കൊള്ളാട്ടോ..ഞാനും ഈ പണ്ടാരോം ഒത്തു പോവില്ല...സാരി ഐ മീനേ!
"ഞാനാരാ മോന് ഇപ്പൊഴത്തേ പെണ്പിള്ളാരെ കുറിച്ചു നല്ല ഐഡിയ ഉള്ളവനാ ഞാന്‍ .ഈ പെണ്ണുകാണല്‍ തുടിങ്ങിയിട്ടു കാലം കുറെ യായില്ലേ ..
താന്‍ ഏതായാലും ഇല്ല ..പ്രോത്സാഹനസമ്മാനമായി അനിയത്തി കുട്ട്യേ തരുമോ എന്നറിയാനാ ഞാനന്നു മടങ്ങിയത് ...
എന്ന് നിന്നെ പെണ്ണ്കാണാന്‍ വന്ന ഗ്ലാമര്‍ കുഞ്ഞിരാമേട്ടന് ..
thank you all .................
aashamsakal...........
truth is stranger than fiction....
nallezhutthukal...abhinandanam...
വളരെ രസകരം
സേതുരാമയ്യര്‍ സി ബി ഐ തറവാട്ടിലെ ആയിരുന്നോ കുഞ്ഞിരാമന്? അല്ലാ.... ഒടുക്കത്തെ വരവില്‍ ആ ഒരു സ്മെല്ലടിക്കണു.
ചിരിക്കാനൊത്തിരി വകയുള്ള പോസ്റ്റ് തന്നെ. എനിക്കും കണ്ഫ്യൂഷന് ഏത് ഡയകോലെടുത്ത് ലൈക്കണം ന്ന്. ന്നാലും “ഓഹോ ഇപ്പ് ഇവ്ടെ നിന്നതായോ കുഴപ്പം” എന്ന വരിവായിച്ചപ്പൊ ഒരു പ്രത്യേക നിഷ്കളങ്കമായൊരു കോമഡിടച്ച് തോന്നി. സംഭവം ശ്ശി ഷ്ടപെട്ട് :)
ആശംസോള്ട്ടാ
@jayaraj,@nasir,@james: thank you for reading
@cheruthu: angane oru samsayam enikkum thonni..hi hi thanx for reading
adipoliyanallo
വായിപ്പിക്കുന്ന ശൈലി. ഓര്‍ത്തു ചിരിപ്പിക്കുന്ന നര്‍മം. നന്നായി
ente ponnoo sambhavangalu thanne!!!!e ethiri pokkatthil ethavide erikkunnu ee humor.kanda parayatthilla chakkare.pinne aa KRaman ariyanda.daa ethu sarikkum kalakki.
അക്കൌണ്ട്സ് പരീക്ഷക്ക് ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടയപോലൊരു ഫീല്‍ .. ഡെബിറ്റെതാ ക്രെഡിറ്റെതാ ??!! " ഹ ഹ ..എനിക്ക് ഇതാണ് കൂടുതല്‍ ഇഷ്ടായത്..വേറെ ഒന്നും കൊണ്ടല്ല എന്റെ അക്കൌണ്ട്സ് പഠിത്തവും ഏതാണ്ട് ഇതുപോലെ ആയിരുന്നു..
പാവം കുഞ്ഞിരാമേട്ടന്..പുള്ളി പിന്നെ വേറെ പെണ്ണ് കെട്ടിയോ ആവോ? പെണ്ണ് കാണല്‍ സോറി ആണ് കാണല്‍ വിശേഷം വായിച്ചു ചിരിച്ചു മണ്ണ് കപ്പി..നര്‍മത്തില്‍ നല്ല ഭാവിയുണ്ട്..ആശംസകള്‍.
കമന്റിലേത് ഞാന്‍ പിസാന്നാക്കി, ഹ്ഹ്ഹ് :)
തനി സ്വഭാവം പുറത്തെടുക്കാന്‍ ടൈം ആയി ..ഇനി ലവള്ടെ 10 ടിപ്സും പിടിചോണ്ടിരുന്നിട്ടു ഒരു കാര്യോം ഇല്ല ..ബ്രെയ്ക്ക് ദ റൂള്‍സ്..!!
സാരി ഒന്നും അഡ്ജസ്റ്റ് ചെയ്തു കാലുംമേല്‍ കാലും കേറ്റി വെച്ച് 1-2 റൂള്‍സ് ഒരുമിച്ചങ്ങു തെറ്റിച്ചു കോണ്‍വര്‍സേഷന്‍ ഞാന്‍ തന്നങ്ങു തുടങ്ങി :
ഇത്രേമൊക്കയേ എനിക്ക് ബാക്കി കിട്ടീള്ളു.. പോസ്റ്റ് സൂപ്പര്‍
കൊത്രെയുടെ പോസ്റ്റ് വായിക്കുന്ന പോലെ തോന്നി. :-)
@political dino & salam: thank you for reading
@anonny: ന്നാലും ഇതാരാപ്പാ ഈ അനോണി ..പേര് പറയാഞ്ഞത് കഷ്ടായി ..ഏതായാലും ഒന്നുരപ്പാ എന്നെ നേരിട്ട് അറിയുന്ന ആരോ ആണെന്ന് ..അത് കൊണ്ട് പറേവാ.. ഹൈറ്റില്‍ തൊട്ടുള്ള കളി വേണ്ട ട്ടാ..ഗര്‍ര്‍ര്‍ ...ഹും
@ദുബായ് കാരന് : ഡെബിറ്റ് വോട്ട് കംസ് ഇന്‍ ക്രെഡിറ്റ് വോട്ട് ഗോസ് ഔട്ട് ..ഇതാണ് അക്കൌണ്ട്സ് .വേറെ ഒന്നും ചോദിക്കല്ലേ ...ചോദിച്ചിട്ട് കാര്യം ഇല്ല
.@ നിശാസുരഭി : ഹി ഹി..dominos pizza..lol
@സുഗന്ധി: thanks for reading
@ ബാബു : ഈ ആദ്യം കമന്റ് ഇട്ട കൊച്ചു ത്രേസിയ ആണോ കോ ത്രെ ?? അല്ലെങ്കില്‍ എനിക്ക് ആ ലിങ്ക് ആരെങ്കിലും ഒന്നും തരുമോ ?? thanks for reading
കാക്കനാട് സെസില്‍ കെ. മോഹന്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന ആ ഹതഭാഗ്യവാനായ പയ്യന് ആരാണാവോ. പോസ്റ്റ് ചിരിപ്പിച്ചു.
മനോഹരമായ ആഖ്യായന ശൈലി...ലളിതമായ സമകാലീന ഭാഷ...എല്ലാ ആശംസകളും
ഇതാ ലിങ്ക്.
http://www.malabar-express.blogspot.com/
പഴയ താരം ആയിരന്നു..ഇപ്പൊ പല്ല് കൊഴിഞ്ഞ സിംഹിണിയാണ്. സ്റോക്ക് ഒന്നും ഇല്ല, എഴുതാന്‍.
(കമന്റ്സ്, കോ ത്രേ ഫോളൊ ചെയുന്നു എന്ന പ്രതീക്ഷയില്‍, ഇല്ലേല് ഞാന്‍ മെയില്‍ ചെയ്തോല്ലാം)
ഇനി അപ്പോള്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ അരുടെങ്കിലും ബേഗോ മറ്റോ അവ്വ്വിടെ മറന്നു വെക്കണം എന്നാല്‍ പെണ്ണിന്റെ യഥാര്‍ത്ഥ രൂപം കാണാന്‍ പറ്റും
സംഭവം കലക്കീട്ടോ ....
സൂപ്പർ നർമ്മം, ഇതാണ് പറയുന്നത് ‘പകൽ നേരത്ത് പരിസരം നോക്കി പറയണം’ എന്ന്, രാത്രിയാണെങ്കിൽ പതുക്കെ പറയണം.
... തകര്‍പ്പന്‍ പോസ്റ്റ്
... തകര്‍പ്പന്‍ പോസ്റ്റ്
ഒന്നും
പറയാനില്ലാ....
ഓരോ വരിയും,
ഓരോ ചിന്തയും,
ഓരോ നര്‍മ്മവും
അറിഞ്ഞു ...
ആസ്വദിച്ചു...
ഇനിയുമേറെ
മേഖലകളില്‍
താങ്കളുടെ തൂലിക
ഇങ്ങിനെ ചലിക്കട്ടെ
എന്നാശംസിക്കുന്നു...
സൂപ്പർ ഹിറ്റ് പോസ്റ്റ്. ഇഷ്ടപ്പെട്ടു. (ഏത് ഫോണ്ട് ആണ് ഇത്? അതിന്റെ ചില പ്രോബ്ലങ്ങൾ വായിക്കുമ്പോൾ കാണുന്നുണ്ട്.)
ഒരു കാര്യം പറയാന്‍ വിട്ടിരുന്നു. സാരി കേരളീയ വേഷമല്ല. ഉത്തരേന്ത്യന്‍ വേഷമാണ്. 'സാഡി'എന്ന ഹിന്ദി വാക്കില്‍ നിന്നാണ് 'സാരി'ഉണ്ടായത്. ഒരു നൂറ്റാണ്ടു മുമ്പത്തെ പാരമ്പര്യം വച്ചു പറയുകയാണെങ്കില്‍ കേരളീയരുടെ വേഷം അല്പ വസ്ത്രമാണ്.
സൂപ്പര്‍
ചിരിച്ചു മരിച്ചു ചേച്ചീ.
കൊള്ളാലോ അമ്മിണി തന്റെ ഗത.
ഫേസ്ബുക് ഫാഷയിൽ ലൈക്കി :)
രാമേശ് അരൂർ വഴി ഇവിടെ എത്തി...ശുദ്ധഹാസ്യത്തിന്റെ ചമത്കാരം...നല്ല എഴുത്ത്..നല്ല ഭാവി കാണുന്നൂ.. അക്ഷരത്തെറ്റുകൾ ഒഴിവാക്കി ഇനിയും എഴുതുക...എല്ലാ ഭാവുകങ്ങളും
@മനോരാജ് : അയ്യോ ചതിക്കല്ലേ ..ഇത് മോഹന്‍ അല്ല മേനോന് ആ..ഹി ഹി [ സെസില്‍ ആണോ ജോലി ചെയ്യുന്നത്...]
@മന്‍സൂര്‍ ,മിനി ചേച്ചി , അഭി , നൌഷാദ്,അനോണി ,ബൂലോക പുലി : എല്ലാവര്ക്കും നന്ദി
@ക്യാപ്റ്റന്‍ : റൊമ്പ നന്ദ്രി ..കോ ത്രെ ടെ പോസ്റ്റുകള്‍ വായിച്ചു തുടങ്ങി ..
@അമീര്‍ : അമീറെ മോനെ നിനക്ക് പെണ്ണുകാണല്‍ ഒക്കെ വേണ്ടി വേരുവോ ?? പ്രണയ മാനസോം കൊണ്ട് ഉള്ള നടപ്പ് കണ്ടിട്ട എനിക്ക് തോന്നുനില്ല.. പ്രേം ഖാന് .
@കുമാരന് : ഫോണ്ട് ഏതാ എന്തുവാ എന്നൊന്നും എന്നോട് ചോദിക്കല്ലേ..ഗൂഗിള്‍ ട്രാന്‍സ്ലിട്ടരേഷന്‍ ആണ്..
@ജി വി : ഹി ഹി താങ്ക്സ് ഫോര്‍ ദി ല്യ്ക് ...ലോള് ..:പ
നാട്ടുകാരി കുട്ടി
അടിപൊളി...
കലക്കന്‍....
കിടു....
വെടികെട്ടു....
വെടി ചില്ല് .....
സൊയമ്പന്‍ .....
www.haripadan.wordpress.com
ugran. Mattoru kochuthressya.
ഹ ഹ ഹ ഹ ഹ.....
ചിരിച്ചു പണ്ടാരമടങ്ങി.കിടിലം പോസ്റ്റ്. ആഡഡ് ഇന്‍ മൈ ഫേവ്രൈറ്റ്സ്. :)
ഡയലോഗ്സ് ഒക്കെ കിടിലം. ഇത്ര നന്നായി തിരക്കഥ ബ്ലോഗില്‍ വായിച്ചിട്ടില്ല.
നര്‍മ്മം എന്നൊക്കെ പറഞ്ഞ് ഞാനൊക്കെ എഴുതുന്ന പോസ്റ്റ് ഓര്‍ക്കുമ്പോള്‍ ...ഒരു ചായ കപ്പു കിട്ടിയിരുന്നെങ്കില്‍ തിരിക്കാമായിരുന്നെന്നു തോന്നുന്നു. :)
ഫാമിലി മൊത്തത്തില്‍ ലൈക്കഡ്.[ഫേസ്ബുക്ക് സ്റ്റൈലില്‍ :) ]
@INTIMATE STRANGER said...
@മനോരാജ് : അയ്യോ ചതിക്കല്ലേ ..ഇത് മോഹന്‍ അല്ല മേനോന് ആ..ഹി ഹി [ സെസില്‍ ആണോ ജോലി ചെയ്യുന്നത്...]
------------------------------------
ഹി..ഹി.. സെസില്‍ തന്നെ. ആ പരിസരത്ത് വെച്ച് കണ്ടാല്‍ കാണാതെ പോകാനല്ലേ.. ഹി..ഹി.
@INTIMATE STRANGER said...
@മനോരാജ് : അയ്യോ ചതിക്കല്ലേ ..ഇത് മോഹന്‍ അല്ല മേനോന് ആ..ഹി ഹി [ സെസില്‍ ആണോ ജോലി ചെയ്യുന്നത്...]
------------------------------------
ഹി..ഹി.. സെസില്‍ തന്നെ. ആ പരിസരത്ത് വെച്ച് കണ്ടാല്‍ കാണാതെ പോകാനല്ലേ.. ഹി..ഹി.
thank you all.....
@manoraj: njan csez il alla ttoo..athu kandittupolum illa..pakshe kunjiraamane avide anweshikkanda..hi hi addressum fon no: yum veettilekkulla vazhi adakkam kunjiraamanu ariyam..hi hi kadhayilum alpam karyam illathilla..
മതി മതി ചിരിച്ചതും ചിരിപ്പിച്ചതും ..കമന്റു ബോക്സ് അടച്ചോ ..ഇല്ലെങ്കില്‍ ഞാന്‍ അസൂയ എന്ന പകര്‍ച്ച വ്യാധി വന്നു ചാകും ..:)
:)
ചിരി കല്ല്യാണം .
രസികന്‍ പോസ്റ്റ്.
രമേഷേട്ടാ....... ഇതിനു താഴെ ഉള്ള പോസ്റ്റ് എല്ലാം കണ്ണീരും കയ്യും [ പയ്ങ്കിളീസ് ] ആ.. "ഇനി മേലാ അമ്മാതിരി "സില്സിലേം" കൊണ്ട് ഈ ലോക്കാലിട്ടീല് കണ്ടു പോകരുത് എന്ന് ചില ആഗോളവല്കരണ സാമ്രാജ്യത്വ സ്ഥിതിസമത്വ വാദികളുടെ ഫീഷണി നില്നില്ക്കുനതിനാലും ... ആ ഫീഷണി മുഴക്കിയ തീവ്രവാദികള്‍ക്ക് എന്റെ മെയില്‍ ഐ ഡി , ഫോണ്‍ നമ്പര്‍ [ ലാന്‍ഡ് ലൈന്‍ , അച്ഛന്റെയും അമ്മയുടെം മൊബൈല്‍ അടക്കം] ,വീട്ടിലേക്കുള്ള വഴി , കറണ്ട് ലൊക്കേഷന്‍ എന്നിവ എന്നെക്കാള്‍ കൃത്യം ആയി അറിയാവുന്നത് കൊണ്ടും ..തല്കാലം അമ്മാതിരി സില്‍സില ഡ്രാഫ്റ്റില്‍ മാത്രം ഇട്ടു ഇങ്ങനെ ഒരു "കൃഷ്ണനും രാധയും " ആയി ഞാന്‍ ഇറങ്ങിയത് ....ഞാന്‍ വീണ്ടും അമ്മാതിരി കണ്ണീരും കയ്യും ആയിട്ട് ഇറങ്ങും അറിയതെങ്ങാനും അത് വായിച്ചാല്‍ രമേശേട്ടന് ബ്ലോഗ് പോസ്റ്റില്‍ തലതല്ലി ചാവേണ്ട അവസ്ഥ വരികേം ചെയ്യും ...അത് veeno??
hi hi juzz kidding rameshettaa..thank you for that introduction in yor blogpost..
@cheruvadi: thankx dear
.മനസ്സ് തുറന്നു ജീവിക്കാന്‍ 24 മണിക്കൂര്‍ തികയാതെ കഷ്ടപെടുന്ന ഒരു പാവം [ ഒരു വിശ്വാസം] പെണ്‍കുട്ടി .
ഇത് കൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത് ..ഞാന്‍ ഈ പോസ്റ്റ് നേരത്തെ വായിച്ചാരുന്നല്ലോ! സൈറ്റില്‍ ജോയിന്‍ ചെയ്തു കമ്മന്റും ഇട്ടു പോയെന്നാണ് ഓര്‍മ്മ , ചിലപ്പോ മറന്നതാവും എന്തായാലും കിടക്കട്ടെ ഒന്നൂടെ ഹല്ല പിന്നെ!
കറങ്ങി തിരിഞ്ഞു വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു.....പുന്നകാടൻ
ഇഷ്ടപ്പെട്ടു.... കൊള്ളാം......
കൂടുതൽ പാശ്ചാത്യവായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇതിന്റെ ലിങ്ക് ഈയാഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ’ വരാന്ത്യത്തിൽ ഞങ്ങൾ കൊടുത്തിട്ടുണ്ട് കേട്ടൊ ഗെഡിച്ചി...
നന്ദി.
ദേ...ഇവിടെ https://sites.google.com/site/bilathi/vaarandhyam
സൂക്ഷിക്കുക..!
ഇനി ചിലപ്പോൾ പെണ്ണുകാണാൻ കുഞ്ഞിരാമന്മാരല്ലാത്ത ചിലർ ഇവിടെ നിന്നും വരാൻ സാധ്യതയുണ്ട് കേട്ടൊ
ഇനി ഞാന്‍ എന്താ കമെന്റുക.. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു...
നന്നായി... ഈ ടിപ്സ് കുറെ നാള് (വ്യാഴ വട്ടങ്ങള്‍) മുന്‍പ് കിട്ടിയിരുന്നേല്‍ എനിക്കും ചില കൌണ്ടര്‍ അടിക്കാമായിരുന്നു.... സാരമില്ല ഇനി എന്റെ ആണ് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം
ഈ രഹസ്യങ്ങള്‍ .... വായിക്കാന്‍ താമസിച്ചു പോയി
പോസ്റ്റ് വളരെ ഇഷ്ടമായി. നര്‍മം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. എനിക്ക് ഒരു " മീനുക്കുട്ടി " ടച്ച് തോന്നി എഴുത്തില്‍.
ആശംസകള്‍! തുടര്‍ന്നും എഴുതുക (നര്‍മത്തിന് കൂടുതല്‍ preference)!!!
നര്‍മ്മം നന്നായി വഴങ്ങുന്നു. ഹാസ്യസാഹിത്യം സാധാരണ പുരുഷന്മാര് ആണ് അധികവും കൈകാര്യം ചെയ്ത് തിളങ്ങുക. ( എന്നെ നോക്കി കണ്ണുരുട്ടുകയൊന്നും വേണ്ട. അങ്ങിനെയാണ് കണ്ടുവരുന്നത്) എന്നാല്‍ ആ ധാരണയെല്ലാം പൊട്ടിത്തകര്‍ന്നുപോയി ഈ കുഞ്ഞിരാമവിവരണത്തില്. വളരെ വളരെ ഇഷ്ടമായി.
സീദ്ധിക്ക: പിന്നേം നന്ദി .ഹി ഹി .
പുന്നക്കാടന്, ഓര്‍മ്മകള്‍,: നന്ദി
ബിലാത്തി : thanks a lot..feel lyk im honored :P :))....ഇയ്യോ, ഇനിം പെണ്ണുകാണലോ.??!!
കലി, നിഖില്‍,അജിത് : വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി
പെണ്ണുകാണല്‍ ചടങ്ങ് കലക്കി.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കിടിലന്‍.....
രസകരമായ പോസ്റ്റ്....
ആശംസകൾ....
:)!!!
"ഇത്രേം ഒക്കെ ആകുമ്പോള്‍ ചിന്നു ചേച്ചി ഒരു പാവം ആണെന്ന് അവര്‍ തെറ്റി ധരിച്ചോളും" - enthaayaalum super aayittundu.
Pinne photo kollaam, evideyo kandittunodooooonnoru samshayam.
ആദ്യായിട്ടാ ഇതു വഴി.കൊള്ളാം.
Good one ...!
"ലെവള് ഇനി കിട്ടിയ സമയത്ത് ഈ കുഞ്ഞിരാമാനേം 10ടിപ്സ് പഠിപ്പിച്ചു കാണുവോ?" liked.
thank you all...Happy Onam
this one is my fav
all the best
mmm nice ..
appreciate ur liquid flow writing..
though simple......a rare stuff
Post a Comment