ill fated fellows

Wednesday, October 26, 2011

"The BLACK Pack"





പനി പിടിച്ചു വീട്ടില്‍ ഇരുന്നപ്പോ ഒരു ചിത്രം വരച്ചു പരീക്ഷിച്ചു നോക്കിയതാ.



എന്‍റെ ചിത്രത്തിന് കിട്ടിയ ആദ്യ പ്രതികരണം..!!
( പൊന്നു വക)
"ഇവനേതാ? ഞാനിപ്പം അമ്മേ വിളിക്കും ."
"ബഹളം വെക്കാതെ ഭൂതമേ ,ഇത് കാര്‍ട്ടൂണാ"
"ആഹ, കാര്‍ട്ടൂണാരുന്നാ, വെറുതെ ചേച്ചിയെ സംശയിച്ചു"
"നെന്നെയൊക്കെ വിളിച്ചു കാണിച്ച എന്നെ പറഞ്ഞാ മതിയല്ലോ "
"ചിന്നു ചേച്ചീ, ഇവന്‍ പട്ടി പിടുത്തക്കാരന്‍ ആണാ?"
"എന്തോന്ന്?"
"അല്ല ,സൈഡിലൊരു പട്ടീടെ പടം? ആ പട്ടീനെ വരച്ചെ നന്നയിട്ടൊണ്ട്, നമ്മടെ ജൂഡിയെ പോലെ തന്നോണ്ട്‌"
"പോ കൊച്ചേ, അത് പട്ടീം പൂച്ചേം ഒന്നും അല്ല , വൂള്‍ഫാ .. വെയര്‍ വൂള്‍ഫ്."
" വൂള്‍ഫ് ? യൂ മീന്‍ 'ചെന്നായ്' ??!! അതിനെ ഇങ്ങനേം വരക്കാവാ??"
"ആ എന്‍റെ വൂള്‍ഫ് ഇപ്പ ഇങ്ങനാ. പോ , ഇനി ഒരു ചിത്രോം കാണിച്ചു തരത്തില്ല, മൂങ്ങാത്തലച്ചി!!"

[ പനി ആയതു കൊണ്ടാ അല്ലേല്‍ ഞാന്‍ നല്ലോണം വരച്ചേനെ , സത്യവായിട്ടും!!]

"The clouds I can handle, but I can't fight an Eclipse" -J.B









62 comments:

സീത* said...

ങ്ങേയ്,,,,, ങാഹ്...ഞാനപ്പോ നിൽക്കണോ പോണോ.. ( ഒരടി നടക്കുവോ )

ആമി said...

bhaagyam.......
randu thala ulla jeevi aanonnu chodichillallo........
(sorry chinnu chechi..enik angana thonneeth....) ;)

Vipin K Manatt (വേനൽപക്ഷി) said...

കൊല്ലാം ട്ടോ...സോറി കൊള്ളാം ട്ടോ.
പനി മാറിയിട്ട് ഒരു പുല്ലിപുളിയെ വരക്കണേ..കാണണമല്ലോ:)

Jasy kasiM said...

പനിചിത്രം കൊള്ളാം..എന്റെ വക ഒരു സർട്ടീക്കറ്റ് പിടിച്ചൊ.

Villagemaan/വില്ലേജ്മാന്‍ said...

ഇവിടിപ്പം ആര്‍ക്കാ പനി പിടിച്ചേ ?
I am the escape!

(എന്ന് വെച്ചാല്‍ ഞാന്‍ എസ്കേപ് ആയി !)

ഓര്‍മ്മകള്‍ said...

Nalla vara....

Manoraj said...

സത്യമായിട്ടും പൊന്നുവിനെ കുറ്റം പറയാന്‍ പറ്റില്ല. ചെന്നായയാണെന്ന് സ്ട്രേഞ്ചര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് മനസ്സിലാവില്ലായിരുന്നു :)

ajith said...

ചെന്നായാണത്രെ ചെന്നായ്....വല്ല ചെന്നായയും ഈ പടം കണ്ടിരുന്നെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തേനെ...(എന്നാലും വര കൊള്ളാട്ടോ)

ഒരു ദുബായിക്കാരന്‍ said...

ഒരു തകര്‍പ്പന്‍ ചിരിപ്പോസ്റ്റ് പ്രതീക്ഷിച്ചു വന്നതാ...എന്തായാലും ചിത്രം കൊള്ളാം ....

കലി said...

oru versatile genius anallo... kozhappam illatha vara... congrats

പഥികൻ said...

ചെന്നായെയും നായയെം കണ്ടാൽ തിരിച്ചറിയാൻ എത്ര പേർക്കു പറ്റും എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു....
സസ്നേഹം,
പഥികൻ

SHANAVAS said...

പനിയില്‍ ഇങ്ങനെ വരയ്ക്കാംഎങ്കില്‍ പനി കുറച്ചു കൂടി ആയിക്കോട്ടെ അല്ലെ???പനി മാറിയാല്‍ വര നില്‍ക്കുമോ??

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പനി വല്ലാതെ കൂടിപ്പോയാരുന്നൊ? പിച്ചും പേയും പറയുന്നതു കണ്ടിട്ടും കേട്ടിട്ടും ഉണ്ട്‌ പക്ഷെ പടം വരയ്ക്കുന്നത്‌ കാണുന്നത്‌ ആദ്യ ഹ ഹ ഹ :)

പടം കൊള്ളാം കേട്ടൊ
അവന്‍ ആരാ?

amar_adoor said...

Pani..aanelum adangi erikkaruthe.....

Lipi Ranju said...

ഈ പനി കൊള്ളാല്ലോ ! ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പനിച്ചാല്‍ കൊള്ളാം ! :) വരച്ചത് എനിക്കിഷ്ടായിട്ടോ...
( ഈ ഫിലിം അടുത്ത മാസം അല്ലെ റിലീസ് ?)

Arun Kumar Pillai said...

"ഇവനേതാ? ഞാനിപ്പം അമ്മേ വിളിക്കും ."

പൊന്നൂന്റെ സംശയം എനിക്കും ഇല്ലാതില്ലാതില്ലാാതില്ലല്ല..ല്ലല്ല.. പുല്ല്!!
ഇല്ലാതില്ല..

Echmukutty said...

ഇത്രേം പനിച്ചിട്ടും ആശുപത്രീലാക്കിയില്ലേ?

വര കൊള്ളാം കേട്ടൊ. അഭിനന്ദനങ്ങൾ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ചുമ്മാ പടം കാണിച്ച് പേടിപ്പിക്കാന്‍ നോക്കുന്നോ

ദൃശ്യ- INTIMATE STRANGER said...

സീത: ഓടിക്കോ..
ആമി: ചിത്രത്തില്‍ 2 തലയുണ്ട് .രണ്ടും 2ജീവികള്‍.പക്ഷെ അവര് രണ്ടുപേരും ഒന്നാ...ഒരു ജീവിയുടെ രണ്ടു മുഖം .. ഒന്നായ jacob black നെ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടയോരിണ്ടലാ..പോട്ടെ ആമി സാരമില്ലാ..ഇപ്പൊ എല്ലാം മനസിലായാ..
വേനല്പക്ഷി : ഒരു ware wolfനെ വരച്ചതിന്റെ ക്ഷീണം മാറിയിട്ട് വരക്കാം..ഹി ഹി
ജാസി:thankx a ton..
വില്ലജ്: പേടിക്കണ്ട ...ഓടിക്കോ..
ഓര്‍മ്മകള്‍:thanks a lot
മനോരാജ്: ഗര്‍ര്‍..ചെന്നായെ കാണാന്‍ പട്ടിയെ പോലാ..ചെറിയ ചില diffe ഉള്ളു.. ..ഇതേ കാര്ട്ടൂണ..ഹി ഹി..
അജിത്‌: :(
കലി:thanks a lot
പഥികന്‍: അങ്ങനെ ചോദിക്ക്.
ഷാനവാസ്‌: പനി കൂടിയപ്പോ ..അറിയാതെ ചെയ്തു പോയതാ..
ഇന്ത്യ: jacob black [taylor lautner] താഴെ ഫോട്ടോ കണ്ടില്ലേ..
അമര്‍: നോ നെവര്‍ ...ഹി ഹി..
ലിപി ചേച്ചി: അതെ ചേച്ചി നവംബര്‍ 18th നു..

kARNOr(കാര്‍ന്നോര്) said...

ഇനിയും പനിപിടിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു :)

Unknown said...

ഇനിയും ഇനിയും എപ്പോളും ഇയാള്‍ക്ക് പണി പിടിക്കട്ടെ ......

Anonymous said...

ശ്ശെടാ പനി പിടിച്ചാ ചിത്രം വരക്കാനും പറ്റും അല്ലേ..? വെറുതേ ആര്‍ട്സ് സ്കൂളില്‍ പഠിച്ച് നേരം കളഞ്ഞു ..(സലീം കുമാര്‍ ഇന്‍ തിളക്കം)

ചിത്രം നന്നായി ചിന്നുവേ .....

Arjun Bhaskaran said...

kollaalo...nannaayittundtto..

മൻസൂർ അബ്ദു ചെറുവാടി said...

:-)
കൊള്ളാം

Sandeepkalapurakkal said...

NICE....

ഷാജു അത്താണിക്കല്‍ said...

രണ്ട് തലയന്‍

ദൃശ്യ- INTIMATE STRANGER said...

കണ്ണന്‍ srank : ഇവന്‍ ലെവന്‍ ..നമ്മടെ ലെവന്‍ ..aara??
എച്ചുമു : ഹി ഹി..medicine te side effect aa
പഞ്ചാര: പേടിക്കണ്ട ട്ടോ..
കാര്‍ന്നോര്‍: ഹി ഹി..
സുബൈര്‍ : അയ്യോ..
മുഹമ്മദ്‌: അതെ..twinkle twinkle lil star..
മാഡ്,ചെറുവാടി,സന്ദീപ്‌ ,ഷാജു:thankx a lot...

ചന്തു നായർ said...

ഇനിയും വല്ലപ്പോഴും പനി പിടീക്കട്ടേ... സകലാവല്ലഭയാണല്ലോ? ഭാവുകങ്ങൾ.........

രമേശ്‌ അരൂര്‍ said...

പൊന്നുവിനോട് പറഞ്ഞത് കൊണ്ട് എനിക്കും മനസിലായി ,,ഞാന്‍ കരുതി ....അല്ലെ വേണ്ടാ ,,ഞാന്‍ ഒന്നും കരുതിയില്ല ..പോരെ ? :)

Anonymous said...

ഈ പണിയും തുടങ്ങിയോ?? കര്‍ത്താവേ നമ്മള് ഫീല്‍ഡ് വിടേണ്ടി വരോ??

Jokes apart, try drawing realistic sketches than 2-D outlines!!! u'll start loving it once u begin the process!!!

Best wishes!!

ആസാദ്‌ said...

പൊന്നുവിനൊരു നന്ദി.. അങ്ങിനെ ചോദിച്ചതോണ്ടാനല്ലോ, ഇന്നത് ഇന്നയാലാണ് എന്ന് പറഞ്ഞത്..?

വേര്‍വൂള്‍ഫ് (മനുഷ്യ ചെന്നായ). ശരിക്കും ഇപ്പോള്‍ ഈ ലോകത്തുള്ള അധികം മനുഷ്യരും ചെന്നായയുടെ ഹൃദയം കൊണ്ട് നടക്കുന്നവര്‍ ആണ്. അപ്പോള്‍ പിന്നെ അവരെ വേര്‍വൂള്‍ഫ് എന്ന് വിളിക്കാവോ?

ചിത്രത്തില്‍ കാണുമ്പോള്‍ പോന്നു പോലെ ജൂഡിയെ പോലെ തോനിപ്പിക്കുന്നു..:)

ഇലഞ്ഞിപൂക്കള്‍ said...

പടം നന്നായിട്ടുണ്ട്.. ആനയാണൊ പൂച്ചയാണൊ എന്നൊന്നും മനസ്സിലായില്ലെങ്കിലും.. )

Unknown said...

പനികൊണ്ട് ഇങ്ങനെയും...?
കൊള്ളാം..
പനിയില്ലാത്തപ്പോ എങ്ങനെ.?
വരക്കുമോ..?

Arunlal Mathew || ലുട്ടുമോന്‍ said...

സംഗതി twilight ആണല്ലേ... പറഞ്ഞത് നന്നായി... അല്ലങ്കി ഞാന്‍ ആ ചെക്കന്‍ നമ്മടെ ജങ്കിള്‍ ബുക്കിലെ മൌഗ്ലിയാന്നു ഓര്‍ത്തേനെ...

INTIMATE STRANGER said...

dubaikkaran: ente wolfine kandu chirikkanjathinu 1000thankx..
chandu sir: 
rameshettan: athu mathi..he he
Nikhil: thanks a lot.
Azad: athey.pakshe aa chithrathil ulla ware wolf paavama..jacob black
Ilanjipookkal: he he
Ex pravasini: varakkano iniyum? He he?? Ithu thanne pore….

കൊമ്പന്‍ said...

പൊന്നു വിനെ സമ്മതിക്കണം അല്ലെ എന്തൊരു ശ്രദ്ധയാ ചേച്ചിയെ
ചെറുപ്പം മുതല്‍ കാണുന്നതല്ലേ

Mizhiyoram said...

ഒരു പനിയുടെ ആഗാതവും ഞങ്ങള്‍ക്ക് ഷയര്‍ ചെയ്യുന്നത് കഷ്ടമാണ് ട്ടോ.
പൊന്നു അങ്ങിനെ ചോദിച്ചത് നന്നായി. അല്ലെങ്കില്‍, കണ്ണാടിയില്‍ നോക്കിയും ചിത്രം വരക്കാന്‍ പഠിച്ചുവല്ലേ എന്ന് ആരെങ്കിലും ചോദിച്ചു പോയാലോ !!!!!!!!!!!!!!!!!!!!!!!!!!!

ഹംസ said...

വര നന്നായിട്ടുണ്ട് :)

Muralee Mukundan , ബിലാത്തിപട്ടണം said...

സമ്മതിച്ചുതന്നിരിക്കുന്നൂ..
വരയിലും വരിയിലും കേമി തന്നെ..!

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

പൊന്നുവിനെ എങ്ങിനെ കുറ്റപ്പെടുത്തും , ചേച്ചിടെ ചിത്രത്തിനു തൊട്ടടുത്ത്‌ ഒരു പയ്യന്റെ ചിത്രം കണ്ടാല്‍ ഉത്തരവാദിത്വം ഉള്ള അനിയത്തി വീട്ടുകാരെ അറിയിക്കില്ലേ ???

കുസുമം ആര്‍ പുന്നപ്ര said...

അപ്പൊ പനി വന്നാലെ വര വരുകയുള്ളോ???

പട്ടേപ്പാടം റാംജി said...

നോക്കിവര വളരെ നന്നായി എന്നാണ് ഞാന്‍ കണ്ടത്‌.

സ്മിത said...

enna oru padam! ee pani mathiyakkenda ketto....

Ismail Chemmad said...

രസായി ട്ടോ...
ചിത്രവും, താഴെയുള്ള കുറിപ്പും..
( അല്ല. പനി മാറിയോ ? ഇനിയും നന്നായിട്ട് വരപ്പിക്കാനാ)

ദൃശ്യ- INTIMATE STRANGER said...

thank u all..:)

Naushu said...

നിനക്കിനി ഒരുകാലത്തും പനി വരാതിരിക്കട്ടെ...... :)

Sandeep.A.K said...

ചിത്രം നന്നായിട്ടുണ്ട് അരുമയാം അജ്ഞാതേ....
പനി മാറിയാലും സാരൂല്ല്യാ.. :) ഇനിയും വരയ്ക്കണം ട്ടോ.. twilight series വായിച്ചിട്ടില്ല.. വായിച്ചൊരു കൂട്ടുകാരി പറഞ്ഞത് ആദ്യത്തേത് രസമായിരുന്നു.. പിന്നീട് വെറും ആവര്‍ത്തന വിരസം എന്ന് തോന്നിയെന്ന്.. ഞാന്‍ ആദ്യഭാഗത്തിന്റെ സിനിമ പതിപ്പ് കണ്ടിട്ടുണ്ട്.. പല ഭാഗങ്ങളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.. പ്രത്യേകിച്ചും അവരുടെ romance sequences..
" I'm dying already. Every second I get closer, older. "
ഓര്‍ക്കുന്നുണ്ടോ ഈ സംഭാഷണം... ആ night party dance.. ആ സമയത്ത് പറയുന്നതാണ്.. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പനിച്ചപ്പം പണി കിട്ടി!
വര ഇഷ്ടമായില്ല
വരി ഇഷ്ടമായി.

Njanentelokam said...

കുറച്ചു വെള്ളം തലവഴിയെ ഒഴിക്കു.എന്നിട്ട് ഒന്ന് കൂടി വരച്ചു നോക്കൂ.

കാര്‍ത്ത്യായനി said...

good one stranger ...ponnu cnt b blamed tho ..:) get well soon :)

പടാര്‍ബ്ലോഗ്‌, റിജോ said...

വരച്ച ചിത്രമാണോ. കൊള്ളാം. സൂപ്പർ!!
(നമ്മളും കുഞ്ഞൊരു ആർട്ടിസ്റ്റാണേ...)

ഇന്റിമേറ്റ് സ്ട്രെയ്ഞ്ചറുടെ ഏറ്റവും വല്യ ഗുണമെന്താണെന്ന് ഞാൻ പറയട്ടെ. സാധാരണയായി ബ്ലോഗിണിമാരിൽ അപൂരവമായി മാത്രം കാണുന്ന ഹ്യൂമർസെൻസ്. keep it up
:)

praveen mash (abiprayam.com) said...

best wishes....

Kalavallabhan said...

ഈ ചെന്നായെ ഒന്നും കാണുമ്പോൾ പനിപിടിപ്പിക്കരുതേ, ആട്ടിൻ തോലിട്ടതിനേ തിരിച്ചറിയണം.
ഒരു 98 99 വരെയൊക്കെയാവാം, അതിൽകൂടുതൽ പനിച്ചാൽ പിന്നെ പണിയാ.
ആശംസകൾ

Manoj vengola said...

bhayankaram.

Echmukutty said...

എവിടെയാണ്? വരിയും വരയുമൊന്നും ഇല്ലാതെ എവിടെ പോയി ?

വേണുഗോപാല്‍ said...

എത്താന്‍ വൈകി ...
പത്നിക്ക്‌ സുഖം ഇല്ല്യാരുന്നെ ... ഒരു മാസം ആശൂത്രി നെരക്കാരുന്നു..

ട്രാഫിക്‌ ബ്ലോക്ക്‌ കഴിഞ്ഞു കുറച്ചു സമയം എടുത്തത്‌ കൊണ്ട് നല്ല ഒരു വായന പ്രതീക്ഷിചിട്ടാ വന്നത് ..

പക്ഷെ ചെന്നായ കൊണ്ട് തൃപ്തിപെടെണ്ടി വന്നു

ഇനിയും വരാം ടോ ....

Unknown said...

ഹ ഹ ഹ!!

ഡോ.മല്ലു ഭായ് said...

കൊള്ളാം ഷൂപേര്‍ ആയിട്ടുണ്ട്‌ കേട്ടോ

Jikkumon - Thattukadablog.com said...

;)

anupama said...

പ്രിയപ്പെട്ട കൂട്ടുകാരി,
വരകള്‍ വഴങ്ങുന്നുണ്ട്; വരികളെ പോലെ....!
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

Arun Kappur said...

"ഇവനേതാ? ഞാനിപ്പം അമ്മേ വിളിക്കും ." ഹ ഹ ഹ ഹ..... ആദ്യം മനസ്സിലായില്ല കേട്ടോ!!

Jacqueline said...

അപ്പൊ പനി വന്നാലെ വര വരുകയുള്ളോ???