ill fated fellows

Sunday, March 25, 2012

"ദി പാലക്കാട് ബസ്സ്‌ "

"ചിന്നൂ, നിനക്ക് ട്രെയിനില്‍ പോയാ പോരെ ? ബസ്സില്‍ ഇത്രേം ദൂരം ഒക്കെ...ക്ഷീണം ആരിക്കും ."
" ഒന്ന് പോ അമ്മാ, പാലക്കാട് വരെ അല്ലെ ഒള്ളു , പോരാത്തതിന് ഇന്ന് തിങ്കളാഴ്ചയും ട്രെയിനില്‍ ഒന്നും സൂചി കുത്താന്‍ ഇടം കാണില്ല. അല്ലേലും ഇപ്പൊ എന്നാ വിശ്വസിച്ചാ ട്രെയിനില്‍ ഒക്കെ പോണെ , എപ്പളാ പിടിച്ചു പീടിപ്പിക്കുന്നെന്നു പറയാന്‍ പറ്റൂല്ല , ടി .ടി .ആറുമാരാ ഇപ്പഴത്തെ വില്ലന്മാര് "
"ശെരിയാ ബസ്സ്‌ കണ്ടക്ടര്‍മാരൊക്കെ നിഷ്കളങ്കന്‍മാരാണെന്ന് തോന്നുന്നു അല്ലേ ചിന്നു ചേച്ചി ?"
" പോടീ അവിടുന്ന്. അമ്മാ ,7 മണിക്ക് ഹരിപ്പാടൂന്നു ഒരു ബസ്സ്‌ ഉണ്ട് ഞാന്‍ അതീ പോയിക്കോളാം, സ്റ്റാന്റിന്നു കേറിയാല്‍ തിരക്കും കാണില്ല."
"7 മണിക്കോ ദേ കൊച്ചു വെളുപ്പാന്‍കാലത്ത് എഴുന്നേറ്റു പോണെ ഒക്കെ കൊള്ളാം ഒച്ചേം ബഹളോം ഒണ്ടാക്കി എന്‍റെ ഉറക്കം എങ്ങാനം കളഞ്ഞാല്‍ ചേച്ചി ആണെന്നൊന്നും ഞാന്‍ നോക്കൂല പറഞ്ഞേക്കാം.യാത്ര പറയാന്‍ ഒന്നും നിക്കണ്ട വേഗം പോയിക്കോണം, ഹും"
( നിന്നെ ഞാന്‍ ഉറക്കാടി പിത്തകാടി : ആത്മഗതം)

* * * * *

"പോന്നൂ നീ എന്‍റെ ക്ലിപ്പ് എടുത്തോ ?"
" അവിടെങ്ങാനം കാണും പോയി നോക്ക് "
" പോന്നുവേ , എന്‍റെ ഷൂ എന്തിയെ?"
"ഞാന്‍ എടുത്തു പുഴുങ്ങിത്തിന്നു, ചേച്ചി ഒന്ന് പോന്നുണ്ടോ വെറുതെ മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്."
"പോന്നുവേ മതി ഉറങ്ങിയത് എഴുന്നേറ്റു വാ ഇവിടെ, ചിന്നു ദേ ഇറങ്ങാന്‍ പോവാ "
"വരുവാ അമ്മാ. ഞാന്‍ ഉറങ്ങുവൊന്നും അല്ല ചേച്ചി സെയിഫായിട്ടു അങ്ങെത്തണേന്നു പ്രാര്‍ത്ഥിക്കുവാരുന്നു!!"

ഹോ അവള്‍ടെ ഒരു പ്രാര്‍ത്ഥന ഈ പോണ പോക്കില്‍ ഞാന്‍ ഉടലോടെ അങ്ങ് പണ്ടാരം അടങ്ങണേന്നു ആരിക്കും , മത്തങ്ങാതലച്ചി. ഏതായാലും അവള്‍ടെ ഉറക്കം തൂങ്ങിയ മുഖം കാണാന്‍ നല്ല രസം ഒണ്ട് ..ഇഹു ഇഹു.

* * * * *

ബസ്സിനു നല്ല സ്പീടൊണ്ട്‌ ഇങ്ങനെ പോയാല്‍ ഉച്ചക്ക് മുന്നേ പാലക്കാട് എത്തും.ബുള്ളറ്റ് ട്രെയിന്‍ ഒക്കെ ഇനി എന്നാത്തിനാ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് മതി എന്നാ പോക്കാ ഈ പോണെ!!
ടമാര്‍..പടാര്‍.. പ്ലാഷ്..ടിഷ്യൂം..ടിഷ്യൂം..
മൂക്ക് സീറ്റിന്റെ കമ്പിയില്‍ ഇടിച്ചത് മാത്രം ഓര്‍മ്മയുണ്ട്!!
ഉന്നംതെറ്റിയ ബുള്ളറ്റ് കണക്കെ എന്‍റെ കെ.എസ്.ആര്‍.ടി.സി ബുള്ളറ്റ് ട്രെയിന്‍ പാളം തെറ്റി ഒരു മരത്തിന്‍റെ നെഞ്ചത്ത് ഇടിച്ചു നില്‍ക്കുന്നു!! ഈശ്വരാ ആക്സിഡന്‍റ്റ് ..എനിക്ക് വല്ലോം പറ്റിയോ... ഞാന്‍ എങ്ങാണം ഇനി മരിച്ചു കാണുവോ ദൈവമേ..മൂക്ക് കമ്പിയില്‍ ഇടിച്ചാരുന്നല്ലോ?!!
ഇല്ല, ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഞാനും ജീവനോടെ ഉണ്ട്, ഹോ . ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് പൊട്ടി അത്രേ ഒള്ളു. അല്ലേലും ഈ ലൈലാന്‍റ്റ് വണ്ടിക്കൊക്കെ നല്ല തൊലിക്കട്ടിയാ.എന്നാലും എന്‍റെ പാലക്കാട് ബസ്സ്‌!!
സ്വന്തം ഉടപ്പിറപ്പ് പെരുവഴിയില്‍ നൂലുപൊട്ടിയ പട്ടം കണക്കേ മരംചുറ്റി ത്രികോണേന്നു കിടക്കുന്നത് കണ്ടിട്ട് സങ്കടം സഹിക്കാഞ്ഞിട്ടാവും പുറകെ വന്ന കോഴിക്കോട് ഫാസ്റ്റ് അവിടെ നിര്‍ത്തി, അല്ലെങ്കില്‍ സ്റ്റോപ്പില്‍ പോലും നിര്‍ത്താത്തവന്മാരാ.
"മോള്‍ക്ക് എങ്ങോട്ട് പോകാനാ?"
"പാലക്കാട്"
"എന്നാ ഇതില്‍ കേറിക്കോ എറണാകുളത്തോ തൃശൂരോ ചെന്ന് മാറി കേറാം ഇവിടെ നിന്നാല്‍ ഇനി ബസ്സ്‌ ഒന്നും നിര്‍ത്തില്ല "
എന്ത് സ്നേഹം ഉള്ള ആന്‍റി, ആരാണോ എന്തോ?
ഹോ, നല്ല സുഖമുള്ള യാത്ര ,രണ്ടു ബസ്സിനകത്ത് കൊള്ളാന്‍ ഉള്ള ആളുകള്‍ ഒന്നില്‍!!
* * * * *
മാരാരിക്കുളം എത്തിയപ്പോ നല്ല ഒന്നാന്തരം ബ്ലോക്ക്‌. റോഡില്‍ മരം വീണെന്ന് ..ഈ മരത്തിനൊക്കെ വീഴാന്‍ കണ്ട സമയം, ഒന്നര മണിക്കൂര്‍ അവിടെ പോയി .
ദൈവാനുഗ്രഹം കൊണ്ട് വേറെ അനിഷ്ടങ്ങള്‍ ഒന്നും ഇല്ലാതെ അങ്ങനെ തൃശൂര്‍ എത്തി. ഇനി എവിടെ നിന്നാലാണാവോ ബസ്സ്‌ കിട്ടണേ.
"മോള് ദേ അപ്പുറത്തെ സൈഡിലോട്ടു നിന്നോ അവിടാ പാലക്കാട് ബസ്സ്‌ നിര്‍ത്തുന്നത്."
ഒരു ബസ്സ്‌ അവിടെ സ്റ്റാര്‍ട്ട് ചെയ്തു ഇട്ടെക്കുന്നു, ഏതാണോ എന്തോ, ബാക്കില്‍ ബോര്‍ഡു വെച്ചിട്ടുണ്ട്. ബോര്‍ഡു കുറച്ചു സൈഡിലോട്ടു നീങ്ങി ഇരിക്കുവാ നല്ല ബോള്‍ഡ് ലെറ്റേഴ്സില്‍ "പാ" യും "ല" യും കാണാം ഇനിയിപ്പോ ഫ്രെണ്ടില്‍ പോയി നോക്കാന്‍ ഒന്നും നേരം ഇല്ല "പാ" യും "ല"യും ഉണ്ടല്ലോ "കാട്" അപ്പുറത്ത് കാണും, ആ ബസ്സ്‌ പോണേനു മുന്നേ അതി കേറണം.

* * * * *
"ടിക്കറ്റ്"
"പാലക്കാട്"
"പാല?"
"ങ്ഹാ കാട് "
" അതല്ല പാല ആണോ?"
" അല്ല കാടാ"
"പാലാക്കാണോ ടിക്കറ്റ്?"
"അല്ല പാലക്കടിനാ"
"ഇത് പാലക്കാട് പോവില്ല"
" അയ്യോ ,അതെന്നാ പോവാത്തെ?"
"ഇത് പാല ബസ്സാ"
"പാലായോ!! അപ്പൊ കാടോ ?? ബോര്‍ഡ് ഒണ്ടല്ലോ ബാക്കില്‍?"
"ആ ബോര്‍ഡോക്കെ ഒണ്ട്, അതിലെന്താ എഴുതിയേക്കുന്നെ എന്ന് വായിച്ചോ?"
"ങ്ഹാ, വായിച്ചു "പാ" "ലാ" ബോര്‍ഡ് സൈഡിലോട്ടു നീങ്ങി ഇരിക്കുവാരുന്നു" "ബോര്‍ഡോക്കെ നോക്കി വേണം ബസ്സില്‍ കേറാന്‍"
"അല്ല ചേട്ടാ ഈ "പാ"യും "ല"യും കണ്ടപ്പോ "കാട്" അപ്പുറത്ത് കാണുംന്ന് ഞാന്‍ വിചാരിച്ചു, അതാ.കാടില്ലാന്നു സത്യം ആയിട്ടും എനിക്ക് അറിഞ്ഞൂടാരുന്നു "
" കാടും മേടും ഒന്നും ഇല്ല , ഇവിടെ ഇറങ്ങിക്കോ."
ദൈവമേ, നടു റോഡു ഏതാ സ്ഥലം എന്ന് പോലും അറിഞ്ഞൂടാ അയാള്‍ എന്നെ ഇറക്കി വിട്ടു ,കണ്ണീച്ചോര ഇല്ലാത്ത മനുഷ്യന്‍. ഈ കണ്ടക്ടര്‍മാരൊക്കെ മഹാ ക്രൂരന്മാരാ. ട്രെയിനില്‍ ആരുന്നേല്‍ ഇങ്ങനെ പെരുവഴിയില്‍ ബെല്ലടിച്ചു ഇറക്കി വിടുവാരുന്നോ??!! പാവം ടി.ടി ആറുമാര്.
10-75 രൂപാ പോയാല്‍ എന്നാ ഓട്ടോക്കാര്‍ക്ക് കണ്ണീച്ചോരയുണ്ട്, എന്നെ സ്റ്റാന്റില്‍ കൊണ്ട് വിട്ടു തന്നു. ഇച്ചരെ താമസ്സിച്ചാണേലും സെയിഫായിട്ട് ഞാന്‍ പാലക്കാടെത്തി [ഹോ ഇനി മേലാ പോവൂല്ല ]
* * * * *

"ഹലോ അമ്മാ, ഞാന്‍ ഇങ്ങു എത്തിട്ടോ. പിന്നെ അവളവിടില്ലേ പൊന്ന് പോലത്തെ പൊന്നു, അവളോട്‌ പറഞ്ഞേക്ക് ഇനി മേലാല്‍ ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു പോകല്ലുംന്നു."

52 comments:

ajith said...

ന്റെ ഇന്റിമേറ്റ് സ്ട്രേഞ്ചറെ, ഒരു പാലക്കാട് യാത്രയൊക്കെ ഇത്ര രസമായിട്ടെഴുതാനെങ്ങിനെ കഴിയുന്നു? എന്നിട്ട് തൊലിക്കട്ടിയുള്ള ലേലന്‍ഡ് ബസ് ആക്സിഡന്റില്‍ പെട്ട് മൂക്കിന്റെ പാലം കുഴപ്പമില്ലാതെ തന്നെയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

SPARK - the meaningful friendship said...

ഹ ഹ .....ഒരു KSRTC യാത്രെയുടെ ഓര്‍മക്ക്.....
ഞാനും എഴുതുന്നുണ്ട് ഒരു കഥ ....
എന്റെ പ്രിയ സുഹൃത്തിനു വേണ്ടി.......
എട്ടു കാലിക്കൊക്കെ ഇത്രെയും ശക്തിയുണ്ടാവുമെന്നു എനിക്ക് അറിയില്ലായിരുന്നു....
ഞാനും എഴുതട്ടെ ?????

anywayz gud, nice....keep on writing....

ഒരു ദുബായിക്കാരന്‍ said...

'ദി പാലക്കാട് ബസ്സ്‌' യാത്ര ഇഷ്ടായി...രാവിലെ തന്നെ കുറെ ചിരിച്ചുട്ടോ ..ആസ് ആള്വയ്സ് പോന്നു റോക്ക്സ് :-)

ഷാരോണ്‍ said...

നന്നായി...

ദിത് പോലെ ഒരു പാലക്കാട് യാത്ര ഇവിടെയും ഉണ്ട്...ഒന്ന് കേറിയേച്ചും പോ... :)

ഒരു യാത്രയുടെ സുഭാഷിതങ്ങള്‍

http://urakke.blogspot.in/2011/07/blog-post.html

Anonymous said...

:) :) nannayittundu......
pinnee eattukaliiiiiiiiide sakthiye pattiulla kadhaum pratheksikkunnuutooo

Naushu said...

എന്തായാലും പാലക്കാട് എത്തിയല്ലോ....
നന്നായി.... :)

keraladasanunni said...

ദൂരയാതയ്ക്ക് ട്രെയിന്‍ തന്നെയാണ് നല്ലത്.

khaadu.. said...

""ദി പാലക്കാട് ബസ്സ്‌ "" .....
നല്ല പേരും...

ആശംസകള്‍..

- സോണി - said...

അപ്പോള്‍ പാതി വായിച്ച് പോയാല്‍ പാതിവഴിയ്ക്ക് ഇറങ്ങേണ്ടിവരുമല്ലേ?ഇപ്പോള്‍ മനസ്സിലായി ഈ ട്രെയിനിലൊക്കെ ബോര്‍ഡ്‌ സൈഡില്‍ വച്ചിരിക്കുന്നത് എന്തിനാന്ന്. എല്ലാ ബസ്സിലും സൈഡില്‍ക്കൂടി ബോര്‍ഡ്‌ വയ്ക്കാന്‍ നിയമം വരണം. പോസ്റ്റ്‌ രസകരം ആയീട്ടോ, പതിവുപോലെ.

majeed alloor said...

അല്ലേലും എല്ലാം തല തിരിഞ്ഞ ഇക്കാലത്ത് ബോഡ് നോക്കി കേറാന്‍ പറ്റില്ല കേട്ടോ.. ചോദിച്ച് ചോദിച്ച് പോണം ..!

Njanentelokam said...

പ്രാര്‍ത്ഥന ചുരുക്കി ചൊല്ലിയപ്പോള്‍ പാര ആയിപ്പോയതാകും.മന:പൂര്‍വ്വമാകില്ല.പാല കണ്ടാല്‍ പാലക്കാട് ഊഹിച്ചത് പോലെ ഒരു കയ്യബദ്ധം.(അല്ല കരുതിക്കൂട്ടിയുള്ള അബദ്ധം)
നല്ല അവതരണം

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ബസ്സ് യാത്രയുടെ ബെസ്റ്റോറി...!

Cv Thankappan said...

ഞ്ഞി സൂക്ഷിച്ച്യന്ന്യെ കേറ്യോളും?
ഒര് പാഠം!
ആശംസകള്‍

കലി said...

രസം രസകരമീ യാത്ര... ഒത്തിരി ഇഷ്ട്ടായി ... ഭാവുകങ്ങള്‍

പട്ടേപ്പാടം റാംജി said...

കാട്ടിലേക്കുള്ള യാത്ര പോലായി അല്ലെ.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇഷ്ടപ്പെട്ടു

Arun Kumar Pillai said...

ഓട്രീ കൊച്ചേ..
:(
ഞാം പിന്നെങ്ങാനും ചിരിച്ചോളാം...

Arun Kumar Pillai said...
This comment has been removed by the author.
Arun Kumar Pillai said...
This comment has been removed by the author.
Anonymous said...

കഥ കലക്കി!! പാലക്കാട് ആണോ പഠിക്കുന്നെ?? എന്‍‌എസ്‌എസ് എന്‍ജിനിയറിങ് കോളേജില്‍ ആണെന്ന് പറയരുത്(നാല് കൊല്ലം ഞാനും അവിടെ കറങ്ങി നടന്നതാ)..പിന്നെ ഞാനും ഒരു ബസ് (കദന)കഥ എഴുതിയിരുന്നു.. അതിന്റെ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്!!!

http://nikhilroystories.wordpress.com

keep writing!!

ശ്രീ said...

സംഭവം രസകരമായി വിവരിച്ചു.

പൊന്നൂന്റെ പ്രാര്‍ത്ഥന പാഴായില്ലല്ലേ? ;)

പൊട്ടന്‍ said...

രസകരമായി എഴുതി

അനില്‍കുമാര്‍ . സി. പി. said...

രസമായി എഴുതി.

Rishad said...

സംഗതി കലക്കി ..! സുഗമുള്ള വായന സമ്മാനിച്ചു .. ആശംസകള്‍

വീകെ said...

‘അങ്ങാടീൽ തോറ്റതിനു അമ്മേടെ നെ...’ എന്നു പറഞ്ഞതു പോലെ പാവം ചിന്നൂന്റെ മേലോട്ട് എന്തിനാ കയറിയത്...!?

യാത്ര രസ്സായി പറഞ്ഞൂട്ടൊ..
ആശംസകൾ...

Thooval.. said...

"ഞാന്‍ എടുത്തു പുഴുങ്ങിത്തിന്നു, ചേച്ചി ഒന്ന് പോന്നുണ്ടോ വെറുതെ മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്." ha ..

Kalavallabhan said...

ശ്രദ്ധ തീരെയില്ല, ആവേശം കുറച്ച്‌ വീട്ടിലുള്ളവർ പറയുന്നത്‌ കേട്ട്‌ ജീവിക്കണം
പാവം പൊന്നു, അതിന്റെ കഷ്ടപ്പാട്‌, എന്തെല്ലാം പറഞ്ഞു തരണം.

ചന്തു നായർ said...

അല്ലേലും ഈ ലൈലാന്‍റ്റ് വണ്ടിക്കൊക്കെ നല്ല തൊലിക്കട്ടിയാ.എന്നാലും എന്‍റെ പാലക്കാട് ബസ്സ്‌!നന്നായി കുഞ്ഞേ ഇപ്പോൾ ബ്ലോഗിൽ ഹാസ്യത്തിനാ വായനക്കാർ ഉള്ളത്..ഞാൻ എന്റെ മെയിൽ ബോക്സ് തുറന്നിട്ട് ഇന്ന് അഞ്ച് ദിവസമാകുന്നൂ..ആദ്യത്തെ വായന രസകരമായി എല്ലാ ഭാവുകങ്ങളും ഇനിയും എഴുതുക...

Anoop Pattat said...

ആ ഇഹു ഇഹു ചിരി കോപ്പി രിറെട്ദ്‌ ആണ് ...

Manu said...

ഈ യാത്ര ഇഷ്ടായീ കേട്ടോ..രസായിട്ട് എഴുതി..
ഇനിയും വരാം...
മനു..

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

കൊള്ളാം വളരെ നന്നായിട്ടുണ്ട് ..രസകരമായ എഴുത്ത് ..ഞാന്‍ കാണാന്‍ വൈകീ

Anonymous said...

Nice..Drish.. After a long time..enjoyed in thoroughly..

Anonymous said...

Nice.. After a long time.. Enjoyed reading it..Keep it coming..

Sandeep.A.K said...

നിനക്കൊന്നും പറ്റിയില്ല ല്ലോ അരുമയാം അജ്ഞാതേ..... ഫാഗ്യം'

സുനില്‍ ആലുവ said...

:-) പണികിട്ടിയല്ലേ..
സന്തോഷമായി "പോന്നൂ" സന്തോഷമായി!

കൊച്ചുമുതലാളി said...

നല്ല ഹ്യൂമര്‍ സെന്‍സ്..
ഇഷ്ടമായി!

kochumol(കുങ്കുമം) said...

കൊള്ളാല്ലോ "ദി പാലക്കാട് ബസ്സ്‌ " ....:)

റിയാസ് തളിക്കുളം said...

രസകരമായി എഴുതി

Ismail Chemmad said...

ഹ ഹ ..
ദ പാലക്കാട് ബസ്സു

Echmukutty said...

ഇങ്ങനെ വേണം പാലക്കാട് പോവാൻ.....മിടുക്കി.

നന്നായി എഴുതി കേട്ടോ. അഭിനന്ദനങ്ങൾ.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പാലയും പാലക്കാടും തിരിച്ചറിയാതെ മേലാൽ ബസിൽ കയറരുത്.. ഇനിയും പണികിട്ടും..!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചില നക്ഷത്രക്കാര്‍ക്ക്‌ അങ്ങനെയാ
തിക്കിതെരക്കി പോകാനായിരിക്കും വിധി. ഈയുള്ളവന്‍ പണ്ട്‌ തെരക്കു ഭയന്ന് ബസ്സില്‍ ടികറ്റ്‌ ബുക്ക്‌ ചെയ്യും അന്ന് സുഖമായി ഇരിക്കുമ്പോഴായിരിക്കും ആ ബസ്‌ വലിയ താമസം ഇല്ലാതെ വഴിയില്‍ കിടക്കുന്നതും പിന്നാലെ വരുന്ന ഒരെണ്ണത്തില്‍ ഇടിച്ചു കയറി കമ്പിയില്‍ തൂങ്ങിയുള്ള യാത്ര.

പിന്നെ പതിവായപ്പോള്‍ ബുക്കിംഗ്‌ അങ്ങു നിര്‍ത്തി എന്തിനാ വെറുതെ ആശിക്കുന്നത്‌? അല്ലെ?

praveen mash (abiprayam.com) said...

പാലക്കാട് എന്ന് എഴുതിയ വണ്ടി ചാലക്കുടി എന്ന് കരുതി കയറി ഇരുന്നിട്ടുണ്ട് ഞാന്‍ ...

ajith said...

സ്ട്രേഞ്ചറെ...എവിടെയാണിപ്പോ?

Bakercapx said...

ചില നക്ഷത്രക്കാര്‍ക്ക്‌ അങ്ങനെയാ തിക്കിതെരക്കി പോകാനായിരിക്കും വിധി. ഈയുള്ളവന്‍ പണ്ട്‌ തെരക്കു ഭയന്ന് ബസ്സില്‍ ടികറ്റ്‌ ബുക്ക്‌ ചെയ്യും അന്ന് സുഖമായി ഇരിക്കുമ്പോഴായിരിക്കും ആ ബസ്‌ വലിയ താമസം ഇല്ലാതെ വഴിയില്‍ കിടക്കുന്നതും പിന്നാലെ വരുന്ന ഒരെണ്ണത്തില്‍ ഇടിച്ചു കയറി കമ്പിയില്‍ തൂങ്ങിയുള്ള യാത്ര. പിന്നെ പതിവായപ്പോള്‍ ബുക്കിംഗ്‌ അങ്ങു നിര്‍ത്തി എന്തിനാ വെറുതെ ആശിക്കുന്നത്‌? അല്ലെ?

നിരഞ്ജന്‍ തംബുരു said...

പാപി ചെല്ലുന്നിടം പാതാളം ന്നു കേട്ടിട്ടുണ്ടോ .. ദേ തതാ ലെവിടെ സംഭവിച്ചത് ... ഇവക്കു അംഗനെ തന്നെ വേണം
ആശംസകള്‍ കൊച്ചെ

Unknown said...

Koolam IS -- valare nannaayittunu..
kure naalukal koodiyaanu vannathu..
snehapurvam Santhosh Nair

ajith said...

ന്റെ ഇന്റിമേറ്റ് സ്ട്രേഞ്ചറെ,
ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ കേട്ടോ.

ഇവിടെയെങ്ങും കാണണില്യല്ലോ എന്ന് പലവട്ടം ഓര്‍ത്തിരുന്നു, ഇപ്പോ മനോജിന്റെ ബ്ലോഗ് പോസ്റ്റിലെ ഒരു കമന്റ് കണ്ട് ഓടിവന്നൊരു ആശംസാസ് പറയാമല്ലോ എന്ന് വച്ച് വന്നതാണ്.

ക്ഷേമമല്ലേ എല്ലാവര്‍ക്കും?

വീകെ said...

എനിക്ക് മുന്നേ ആരാ എന്റെ പേരില്‍ കമന്റിട്ടതെന്ന് ആലോചിച്ചിരിക്കുമ്പൊഴാ ഇതൊരു പഴയ പോസ്റ്റാണെന്ന് മനസ്സിലാകുന്നത്...! ഹാ.. ഹാ...!
എന്തായാലും കയറിയില്ലെ ,ഒന്നു മുണ്ടീം പറഞ്ഞുമൊക്കെ നമുക്ക് പോകാം...

Mahesh Ananthakrishnan said...

ഹഹ നര്‍മ്മം ഫലിച്ചു..... മൂക്കിന്‍റെ പാലം അവിടെ തന്നെ ഉണ്ടല്ലോ അല്ലേ ??

sarath said...

Rasakaramaaya post

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


August 5, 2012 at 2:12 AM
Anonymous Bakercapx said...

ചില നക്ഷത്രക്കാര്‍ക്ക്‌ അങ്ങനെയാ തിക്കിതെരക്കി പോകാനായിരിക്കും വിധി. ഈയുള്ളവന്‍ പണ്ട്‌ തെരക്കു ഭയന്ന് ബസ്സില്‍ ടികറ്റ്‌ ബുക്ക്‌ ചെയ്യും അന്ന് സുഖമായി ഇരിക്കുമ്പോഴായിരിക്കും ആ ബസ്‌ വലിയ താമസം ഇല്ലാതെ വഴിയില്‍ കിടക്കുന്നതും പിന്നാലെ വരുന്ന ഒരെണ്ണത്തില്‍ ഇടിച്ചു കയറി കമ്പിയില്‍ തൂങ്ങിയുള്ള യാത്ര. പിന്നെ പതിവായപ്പോള്‍ ബുക്കിംഗ്‌ അങ്ങു നിര്‍ത്തി എന്തിനാ വെറുതെ ആശിക്കുന്നത്‌? അല്ലെ?

October 30, 2012 at 5:20 PM"


ശ്ശെടാ ഇപ്പൊ കോപ്പി പേസ്റ്റ് വായിച്ചതെ ഉള്ളു ദാ ഞാൻ എഴുതിയ കമന്റ് അതുപ്പൊലെ കിടക്കുന്നു ബേക്കർ ന്റെ പേരിൽ ഹൊ ഇതു വരെ ഞാൻ എഴുതുന്നതൊന്നും ആരും കോപ്പി അടീക്കുന്നില്ലല്ലൊ എന്നു വിഷമ ആയിരുന്നു. ഇപ്പോൽ എനിക്കും സന്തോഷമയി ഹ ഹ ഹ :)