ill fated fellows

Sunday, April 14, 2013

ഓര്‍മ്മയിലെ വിഷുക്കണി


അന്നോരാ മേടപ്പുലരിയില്‍ -
അരിയും പഴങ്ങളും കോടിമുണ്ടും,
കണിക്കൊന്നയും  പൊന്നും പണവും,
ചേലില്‍ നിരത്തിയോരാത്താലവും,
 ഴുതിരികൊളുത്തിയ  നിലവിളക്കും,
ഏഴഴകുള്ള മയില്‍പീലി ചൂടിയെന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍റെ  തിരുവുടലും ,
കണികണ്ടു ഞാന്‍ ഉണരുന്നതും,
എന്നച്ഛന്‍ നല്‍കുന്ന കൈനീട്ടമത്രയും-
ഇരുകൈക്കുടന്നയില്‍ വാങ്ങി വണങ്ങുമ്പോള്‍,
തൊഴുകൈയ്യുമായെന്‍റെ   കണ്ണന്‍റെ  മുന്നിലായ്‌
നന്മായ് ,ശ്രീയായ് ,ലക്ഷ്മിയായ് -
പൊന്‍കസവുടുത്തോരമ്മതന്‍ മുഖവും ,
 തൂശനിലയില്‍ വിളമ്പും വിഷുസദ്യയും,
എന്നുമെന്‍ ഓര്‍മ്മതന്‍ പീലിത്തടങ്ങളില്‍
നിറകണിയായ് നിറഞ്ഞീടവേ ..
ഇന്നിതാ ഒരു വിഷു കൂടി...!!
അങ്ങകലെയെന്‍ ഓര്‍മ്മകള്‍ പൂക്കുന്ന നാട്ടില്‍ ....
 ഇന്നവിടെ വിഷു പുലരുമ്പോള്‍,
കണിക്കൊന്നകള്‍ പൂക്കുമ്പോള്‍ ,
ഇവിടെയീ   മീനം മാഞ്ഞുപോകുന്നതും -
മേടം അണഞ്ഞതും അറിയാതെ -
കൊന്നപൂക്കുന്നതും  കണിഒരുങ്ങുന്നതും
കണ്ടീടാതെ ,
വിഷുപക്ഷിപാടിയതും,
വിഷുപുലരി വന്നു വിളിച്ചതും
കേട്ടീടാതെ -
കാലങ്ങള്‍ക്കിപ്പുറം കാതങ്ങള്‍ക്കപ്പുറം
ഈ ഞാനും ....!
എവിടെ വളര്‍ന്നാലും എവിടെ ഉണര്‍ന്നാലും
ഏതു നാട്ടിലാകിലും;
എന്നും പുലരട്ടെ നന്മ തന്‍ വിഷു ....
എങ്ങും കേള്‍ക്കട്ടെ വിഷുപക്ഷിതന്‍
സ്നേഹ ഗീതം...         22 comments:

ദൃശ്യ- INTIMATE STRANGER said...

"പരമ്പര" എന്ന മാഗസിന്റെ വിഷുപതിപ്പിന് വേണ്ടി എഴുതിയത് [ എഴുതിപ്പിച്ചത് ]
നന്ദി : നിരന്ജനും അഗ്നിശർമ്മൻ നമ്പൂതിരിക്കും

praveen mash (abiprayam.com) said...

നന്നായി ... വളരെ നന്നായി .. ആ മാഗസിനില്‍ എന്‍റെ ഒരു വിഷു കവിതയും ഉണ്ട് ...

Unknown said...

ഈശ്വരാ നിനക്കെന്റെ ഫയങ്കരന്‍ നന്ദി .. അദ്യമായ ഒരാള്‍ എന്നോട് നന്ദി പറയുന്നേ .. സാധാരണ ഒലക്കക്ക് മണ്ടക്കടിയും തെറിയും ആണ് :)

സൗഗന്ധികം said...

എന്നും പുലരട്ടെ നന്മ തൻ വിഷു...

നല്ല കവിത

ശുഭാശംസകൾ...

ajith said...

ഏതുവിദേശത്ത് പോന്നുവസിച്ചാലും
ഏകാംബാപുത്രരാം കേരളീയര്‍..

എവിടെയാണെങ്കിലും വിഷുവും ഓണവുമൊക്കെ സുഖദമായ ഓര്‍മ്മകളും.

വിഷുപ്പാട്ട് നന്നായിരിയ്ക്കുന്നു

ശ്രീ said...

ലോകത്തെവിടെയായാലും മലയാളികള്‍ക്ക് മറക്കാനാകുമോ ഓണവും വിഷുവുമൊക്കെ... അല്ലേ?

നല്ല ഗൃഹാതുരത തുളുമ്പുന്ന വരികള്‍...

Kalavallabhan said...

ആശംസകള്‍

ഭാനു കളരിക്കല്‍ said...

Nice one.

drpmalankot said...

കവിത നന്നായിരിക്കുന്നു.
വീണ്ടും എഴുതുക.
ഭാവുകങ്ങൾ.

Arun Kumar Pillai said...

നന്നായിട്ടുണ്ട്

പട്ടേപ്പാടം റാംജി said...

എവിടെയായിരുന്നാലും ലളിതമായ ഈ വരികളിലെ ഓര്‍മ്മകള്‍ മായുന്നില്ല

ഷാജു അത്താണിക്കല്‍ said...

ഇനിയും പൂകട്ടെ ആ ഇലകൾ മഞ്ഞ പൂവുകൾ

Unknown said...

Nostalgic

All the Best

Philip Verghese 'Ariel' said...

മനോഹരമായൊരു വിഷുപ്പുലരിയുടെ
ഓർമ്മകൾ അവശേഷിപ്പിക്കുന്നു ഈ
കുറികൾ. നന്നായി കോറിയിട്ടു
ബ്ലോഗിൽ വന്നതിൽ സന്തോഷം
വീണ്ടും കാണാം
നന്ദി നമസ്കാരം

OxterClub Ad Network said...

An opportunity for you bloggers.

Now double your blog traffic with out any cost at all.
Become an advertiser cum publisher.

Want to Know more,Pls visit
http://oxterclub.com/adnetwork

100% free to Join..

Join us at

OxterClub Ad Network


Regards.

പ്രവീണ്‍ ശേഖര്‍ said...

വിഷു കഴിഞ്ഞപ്പോഴാ ഈ പോസ്റ്റ് കാണുന്നതു .. ഇനിപ്പോ ന്താ പറയ്വാ ..

പകലോൻ said...


നല്ല കവിത

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ നന്നായി ..:)

SHAMSUDEEN THOPPIL said...

ഇമ്മിണി ബല്യ വിഷു ആശംസകൾ
www.hrdyam.blogspot.com

shanpcc said...

k7 total security crack
dvdfab crack
outbyte driver updater crack
movavi video converter crack
vsdc video editor crack
remo recover crack

Zaki Saanvi said...

Great post. I am very impressed by the hard work that you do on this article. Keep it up and keep sharing this type of article with us.
mount & blade warband serial key
mixcraft registration code
zmodeler crack
recover my files license key
netlimiter torrent

Unknown said...

Hey There Admins I like Your Blog And Appriciate your hard work keep it up guys..
Ultraviewer Crack
Vidjuice Crack
Tuxler Crack
Mathtype Crack
WinRAR Crack
Teamviewer Crack