മോഗ്ലിയും ഷേർഖാനും !! |
ഞാൻ വെറുതെ ഇരുന്നപ്പോ വെറുതെ വരച്ചതാ ..മോഗ്ലിയും ഷേർഖാനും !!
മനുഷ്യർക്കിടയിൽ മൂല്യച്ച്യുതി മുക്കുറ്റി ചെടി പോലെ തഴച്ചു വളർന്നു മണ്ണും മനസ്സും മൂടുമ്പോൾ കരുതി ഇരിക്കുക മാനവ രാശിയെ മൂടോടെ പിഴുതെറിയാൻ തക്കം പാർത്തിരുന്നവൻ നരവേട്ടാക്കായി ചെപ്പടി കുന്നിറങ്ങി വരും..ഷേർഖാൻ !!
കാർട്ടൂണ്‍ നെറ്റ് വർക്ക് ,പോഗോ, അനീമാക്സ് ,കൊച്ചു ടീ വി തുടങ്ങിയ അന്താരാഷ്ട്ര ഭീകര സങ്കടനകൾ പാല് കൊടുത്തു വളര്‍ത്തുന്ന ബെൻ 10 , ഡിജീ മോൻ , പൊക്കി മോൻ , ടിന്റു മോൻ ,ശിക്കാരി ശംഭു , സൂത്രൻ ,വിക്രമൻ ,മുത്തു തുടങ്ങിയ ഭീകരന്മാർ ഭൂമുഖത് ഇന്ന് ഭീകരത വിതറുമ്പോൾ തീവ്രവാദം ഭൂമിയെ നോർത്ത് പോളിൽ നിന്ന് കാര്‍ന്നു തിന്നു ഇങ്ങു ഇക്വേട്ടർ ക്രോസ് ചെയ്തു എത്തുന്നത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു നിക്കളോടിയനും ഡിസ്നിയും ഹംഗാമയും ഒക്കെ !!ഒരുകാലത്ത് മനുഷ്യ രാശിയെ നോക്കി കൊഞ്ഞണം കാട്ടിയ റിച്ചാർഡ് പാർക്കരും , ടിയാഗോയും ,സോട്ടോയും ,ഷേരുവും ഒക്കെ അവന്റെ വെറും നിഴലുകൾ മാത്രം ആയിരുന്നു .. ഈ അവതാര മൂര്തികളുടെ ഒക്കെയും ശക്തി തന്റെ വാലിൽ ആവാഹിച്ചു കൊണ്ടാവാൻ വീണ്ടും വരും..ഷേർ ഖാൻ !! ടട്ട ടട്ട ടട്ട ടാങ്ങ് ടട ടാട്ടട ടട ടട ടാങ്ങ് [ ഷേർഖാൻ വരുമ്പ ഒള്ള മൂസിക്ക് ]
നില നില്പ്പിനു വേണ്ടി ഉള്ള പോരാട്ടം വേഗം തുടങ്ങുക ..
നിങ്ങളുടെ രക്ഷ അവനിലാണ്
ജേക്കബ് ബ്ലാക്കിനും , സാമിനും , സെയ്ത്ത് ക്ലിയർവാട്ടറിനും ,സൂത്രനും മുൻപേ അവരുടെ വൂൾഫ് പാക്ക് ധർമ്മം കാത്തു രക്ഷിച്ചു പോന്നു അലക്സ്ആണ്ടരും , അക്ക്രു വും, അകേലയും ,സുരയും !!
പവർ പഫ് ഗേൾസ് സ്ത്രീകളെ തീവ്രവാദ സംഘടനകൾക്ക് വേണ്ടി റിക്രൂട്ട് ചെയ്തപ്പോൾ പ്രതികരിച്ചത് "ലാലാ" എന്നാ ബ്രേവ് വൂൾഫ് ലേഡി ആയിരുന്നു ..അന്ന് ലിയ ക്ലിയർവാട്ടർ ജനിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല ..കുങ്ഫു പാണ്ടകളെ യുദ്ധം പഠിപ്പിച്ചത് അവനായിരുന്നു "കിച്ചി " ദി ഗ്രേറ്റ് റെഡ് പാണ്ടാ ഓഫ് ജങ്ങിൽ ബുക്ക് ....എല്ലാവരും ഫെയിസ്ബുക്ക് ഉപേക്ഷിച്ചു ജംഗിൾബുക്കിലേക്ക് മടങ്ങുക .. പ്രകൃതിയോടു ഇണങ്ങി കഴിയുക.. നിങ്ങളുടെ രക്ഷ അവനിലാണ് ..വള്ളിയിൽ തൂങ്ങി കാട് പിളർന്നവൻ വരും ബൂമാറങ്ങും കൊണ്ട്.. !!.ജയ് മൗഗ്ലി !! മൗഗ്ലി ശരണം ഗച്ചാമി !!
[ ഒരു ഗ്ലൂക്കോസ് ഇട്ട നാരങ്ങാ വെള്ളം ]
"ജംഗിൾ ബുക്ക് " - മൌഗ്ലിയും , ബല്ലുവും ,ബഗീരയും ,കിച്ചിയും ,കാ യും,അക്രുവും സുരയും ശാന്തിയും ഷെർഖാനും പിന്നെ ആ കാടും.. പണ്ട് അത് ഒരു ലോകം ആരുന്നു!! ഇപ്പൊ അതിനെ കുറിച്ച് ഒര്ക്കുമ്പോഴും പറയുമ്പോഴും ഒക്കെ മനസ്സില്‍ ഉണ്ടാകുന്ന ആ പേര് അറിയാത്ത വികാരം ആയിരിക്കും നൊസ്റ്റാൽജിയ !! (?)ആര്‍ക്കറിയാം..
ഷേർഖാൻ - വില്ലൻ മാരുടെ കൂട്ടത്തിൽ എനിക്ക് ആദ്യം ഇഷ്ടം തോന്നിയ വില്ലൻ .. നല്ല തറവാടിത്തം ഒള്ള തലയെടുപ്പുള്ള വില്ലൻ . ഷേർഖാൻ വരുമ്പോ ഉള്ള ഒരു മ്യൂസിക്ക് ഒക്കെ ഉണ്ട് ..അത് കേള്ക്കുംബോഴേ ഒരു ആവേശം ആരുന്നു പണ്ടൊക്കെ !!
കാലം കുറെ കഴിഞ്ഞു ജംഗിൾ ബുക്കും മറന്നു ഷേർ ഖാനേം മറന്നു അങ്ങനെ ഇരിക്കുമ്പോഴാ
ജാങ്ങ്ഗോ അണ്ചെയിണ്ട്ലെ പാട്ട് കേട്ടത് [ the payback/untouchable tupac] അത് കേട്ടപ്പോ പെട്ടന്ന് ഓർമ്മവന്നത് ഹീറോയെ പോലെ സ്ലോ മോഷനിൽ കുന്നിൽ മുകളിലേക്ക് നടന്നു വരുന്ന ഷേർഖാനെയും , ആ തീം മ്യൂസിക്കുമാ .. അങ്ങനെ വീണ്ടും മൌഗ്ലിയും ഷേർഖാനും ഒക്കെ തിരിച്ചുവന്നു !!അതിപ്പോ ഇങ്ങനേം ആയി !!
ചില പ്രത്യേക അറിയിപ്പുകൾ :
- ഓർമ്മകൾ അയവിറക്കി കൊണ്ട് ഇരിക്കുന്നത് ജാപനീസ് മൌഗ്ലിയെ[Shōnen Mowgli] കുറിച്ച് ആണെങ്കിലും വരച്ചത് ഡിസ്നിടെ മൌഗ്ലിയെയാ .. നമ്മൾ ഒരിക്കലും ഡിസ്നിയെ മറക്കാൻ പാടില്ലല്ലോ !!
- ജാംഗോ യിലെ പാട്ടിന് ജംഗിൾ ബുക്ക് പാട്ടും ആയിട്ട് സാമ്യം ഉണ്ടെന്നു ഒന്നും ഞാൻ പറഞ്ഞില്ല ..എനിക്ക് ഇങ്ങനൊക്കെ വർണ്ണ്യത്തിൽ ആശങ്ക തോന്നുന്നത് പതിവാ .. ജാംഗോ അണ്ചെയിണ്ട് തീം സൊങ്ങ് [ ജാംഗോ ..ജാംഗോ ന്നുള്ള പാട്ട് ] കേള്‍ക്കുമ്പോ എനിക്ക് പഴയ ഓർമ്മതൻ വാസന്ത നന്ദന തോപ്പിലെ ഡേയ്സീ ...ഡേയ്സീന്നുള്ള വിളി ഒക്കെ ഓർമ്മവരും .!! വല്ല അസുഖോം ആരിക്കും .
ഈ ബ്ലോഗ് ഇങ്ങനെ ഉണങ്ങാൻ ഇട്ടെക്കുന്നതിലും നല്ലത് കത്തിക്കുന്നത് ആണെന്ന് പറഞ്ഞു ഇന്നലെ ഒരു കാപലികൻ എൻറെ മതവികാരം വ്രണപെടുത്തി .അത് കൊണ്ട് മാത്രം വെറുതെ ഇട്ട ഒരു പോസ്റ്റ് !!ഞാനും എന്റെ ബ്ലോഗും .. മരിച്ചിട്ടില്ല മരിച്ചിട്ടില്ല മരിച്ച ചരിത്രം കേട്ടിട്ടില്ല ...!!
7 comments:
തകർത്തു.. പടം കിടു...
അപ്പോ ഇതാണ് പരിപാടി അല്ലേ?
ബെര്‍തെ ഇരുന്ന് കാര്‍ട്ടൂണ്‍ കാണല്‍
വരച്ച് വരച്ച് വര രുചിയായി
നന്നായിട്ടുണ്ട്...
കൊള്ളാം.... നന്നായിട്ടുണ്ട് !
നന്നായിരിക്കുന്നു
മുക്കുറ്റിച്ചെടി എന്നുവേണ്ടായിരുന്നു. മുക്കുറ്റി ഇന്ന് അപൂര്‍വ്വമായി കാണുന്ന
ചെടിയായി മാറിയിരിക്കുന്നു!
ആശംസകള്‍
കാടിൻ കുഞ്ഞേ നീയെന്തേ കൂടും തേടി പോകുന്നു മാനോടൊപ്പം ചാടുന്നു
മീനോടൊപ്പം നീന്തുന്നു..
ഈ പാട്ട് കിട്ടാൻ വല്ലവഴിയും ഉണ്ടോ?
ദെവിട്യായിരുന്നു......
ചിത്രോം എഴുത്തും ഒക്കെ ഇഷ്ടപ്പെട്ടു.
ഇത്ര ഗ്യാപ്പില്ലാതെ എന്തെങ്കിലും ഒക്കെ വരക്കേം എഴ്തേം ചെയ്തൂടെ?
Post a Comment