ill fated fellows

Tuesday, February 2, 2010

അറിയാതെ ...

മൊഴികളില്‍ അലിയിച്ചു ഞാന്‍ പങ്കുവെയ്ച്ചതെല്ലാം
-എന്‍റെ പ്രണയം
മിഴികളില്‍
ആരുമറിയാതെ ഒളിപ്പിച്ചിരുന്നതും
-എന്‍റെ പ്രണയം
വാക്കുകളില്‍ ഇഴചെര്‍ത്തതും
-എന്‍റെ പ്രണയം
നിന്‍റെ
സാമീപ്യത്തില്‍ ഉന്മാദത്തില്‍ എത്തിയിരുന്നതും
-എന്‍റെ പ്രണയം
പറയാതെ
ഞാനീ പറയുന്നതും
-എന്‍റെ പ്രണയം
എങ്കിലുമിന്നും
അറിയാതെ പോകയോ
നീ
-എന്‍റെ
പ്രണയം
കാണാതെ പോകയോ
-എന്നിലെ പ്രണയിനീ ഭാവം
അറിഞ്ഞിട്ടും അറിയാതെ പോകരുതീ
- പ്രണയിനിയെ
ഒരിക്കലെങ്കിലും ഒരു പുഞ്ചിരി നല്‍കുക
-എന്നിലെ പ്രണയിനിക്കായി
നിന്‍റെ സൂര്യ നേത്രങ്ങളില്‍ എന്‍റെ പ്രണയം
ഞാനൊന്ന് വായിച്ചുകൊള്ളട്ടെ
ഒരു മാത്ര നേരമെങ്കിലും.......

10 comments:

dav said...

hey... Ur words have life.. they really speaks to us...

dav said...

hey.. which software r u using to convert eng to malayalam..

പഞ്ചാരക്കുട്ടന്‍.... said...

പറയാന്‍ നീ മറന്നതും ....
അറിയാന്‍ ഞാന്‍ മറന്നതും
പ്രണയം ...

നന്നായിരിക്കുന്നു ...
ആശംസകള്‍
ദിപ് ....

A young man said...

good lines.
best wishes.

ദൃശ്യ- INTIMATE STRANGER said...

DAVIS: thank u 4 reading..
disz google transliteration
deep:thanku
d man to walk vid: :P
young man..:thank u

രാജേഷ്‌ ചിത്തിര said...

-എന്‍റെ പ്രണയം
:)

Satheesan OP said...

നന്നായിട്ടുണ്ട് ഇഷ്ടായി .എല്ലാ ഭാവുകങ്ങളും

Vinayan Idea said...

എന്റെ കൂട്ടുകാരിക് എല്ലാവിദ നന്മകളും നേരുന്നു
സ്നേഹത്തോടെ വിനയന്‍

ഷാജി പരപ്പനാടൻ said...

പ്രണയം അറിയാതെ പോവുന്നത്, ഒരു കാര്‍മേഘം പെയ്യാതെ പോവുന്നത് പോലെയാണ്...ഹൃദ്യമായ ആശംസകള്‍..

ajith said...

too much pranayam