ill fated fellows

Monday, April 6, 2009

" എന്‍റെ സീത "


ഇന്നലകളില്‍ ..
അവള്‍ സീതയായിരുന്നു..
പക്ഷെ ..
അവന്‍ ശ്രീരാമനായിരുന്നില്ല
ദ്വാപരയുഗത്തിന്‍റെ മുഘമായിരുന്നു അവന്
ഇന്നും ...
അവള്‍ സീതയാണ്
ത്രേതാ യുഗത്തിന്‍റെ മുഘഛായ മങ്ങിയ സീത
അവന്‍ ..
മറ്റേതോ യുഗത്തിലെ അപരിചിതനും
ഇനി ..
അവള്‍ അഗ്നി ശുദ്ധയായി കലിയുഗത്തിലേക്ക്..
അവന്‍ ...
ത്രേതാ യുഗത്തിനും മുന്‍പിലേക്ക് ഒരു മടക്കയാത്രയിലേക്കും ........

Monday, February 9, 2009

ഒരു മഞ്ഞു തുള്ളിയുടെ പ്രണയം

മഞ്ഞുതുള്ളിക്ക് പൂവിനെ മോഹിക്കാനെ കഴിയൂസ്വന്തമാക്കാനയില്ലെന്നു വരാം വെയിലുധിക്കുമ്പോള്‍ അവളുടെ പ്രണയത്തിന്‍റെ - പൂവിന്‍റെമാറില്‍ ഉരുകിചെര്‍നില്ലതെയാകും മഞ്ഞുതുള്ളിയും അവളുടെ -പ്രണയവും , പിന്നെ ഒരുപിടി നനുത്ത സ്വപ്നങ്ങളും..സ്നേഹിക്കാന്‍ വണ്ടും ശലഭങ്ങളും കൂട്ടിനെത്തുമ്പോള്‍ സ്നേഹവും സ്വപ്നവും കണ്ണീരും പിന്നെ ജീവനും പൂവിനു നല്‍കി ഇല്ലണ്ടാകുന്ന മഞ്ഞുതുള്ളിയെ പൂവ് അറിയാതെ പോകും അവളുടെ വേദന കണ്ടു കൊണ്ട് കാണാതെ പോം ..വാസന്തത്തിന്റെ പകലുകള്‍ ഇനി പുതിയ മുഘങ്ങള്‍ക്ക്...
**********************************************************
ആഘോഷത്തിന്‍റെ ഒരു പകല്‍.. പിന്നീട് രാവില്‍ തനിച്ചാവുമ്പോള്‍ ഓര്‍മ്മ വരും പൂവിന്ഉരുകിപ്പോയ ഒരു നനുത്ത സ്നേഹത്തെ ..അപ്പോഴേക്കും കടുത്ത വേനലെതിയിട്ടുണ്ടാകും ഇതെന്റെ പ്രണയം..നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...

" വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപിക്കേം അരുത് ..."

Sunday, February 8, 2009

കാത്തിരുപ്പ്..

കാത്തിരിക്കയാണ്‌ ഞാന്‍ ..മഞ്ഞു മൂടിയ ഈ താഴ്വരയില്‍ കൈലാസ നാഥന്റെ , എന്‍റെ മഹേശ്വരന്റെ മടങ്ങിവരവും കാത്ത് ...

Thursday, January 1, 2009

പറയാതെ പറയുന്നു ഞാന്‍... [AN ASIDE..]




ഒരേറ്റുപറച്ചിലിന്നു ഒരുങ്ങുന്നു..
അതൊരുപക്ഷെ ഒരാത്മാവിന്റെ അന്ത്യമാവാം...
അല്ലെങ്കില്‍..,
ഒരു നിശ്ശബ്ദനിദ്രയുടെ ആഴങ്ങള്‍ തേടിയുള്ള യാത്രയും
നി ഏന്തേ നിന്‍റെ നോവിനെപറ്റി മാത്രം ചിന്തിക്കുന്നു...
ഹൃദയത്തോട് ചേര്‍ത്തുപിടിച്ചതിനെ
അടര്‍ത്തി എടുത്തു പോയപ്പോള്‍...
അവള്‍ക്കു വേദനിച്ചുകാണില്ലേ, മരണം പോലെ...??!!
അവളുടെ കണ്ണുനീര് വെറും ജലകണങ്ങള്‍ മാത്രമായിരുന്നോ...??!!
ഇന്നു നിന്നെ അവള്‍ നിഷേധിക്കുന്നു..
നിനക്കു നോവുന്നുണ്ടോ..?? മരണം പോലെ??!!
എന്നാല്‍ നീ അറിയാതെ പോവില്ലായിരുന്നു..
നിന്നെ നിഷേധിക്കുമ്പോള്‍ ,
അവള്‍ ,
പ്രണയത്തെയും മരണത്തെയും, ഈ നിന്നെ തന്നെയും,
അവളുടെ ഹൃദയത്തോട് കൊരുക്കുകയാണെന്ന്..
നിഷേധത്തിന്റെ ചരട് കൊണ്ടു ആ കെട്ട് മുറുക്കുകയാണെന്നു ...
കഴുത്തില്‍ ആ കയറിന്റെ ഒരറ്റം ബന്ധിച്ചു-
വീണ്ടും വീണ്ടും ആ കുരുക്കവള്‍ മുറുക്കുകയാണെന്നു ...
നിന്നെ ,
ആത്മാവിനോട്.. ജീവനോട്‌.. ,നിഷേധിച്ചു കൊണ്ടു
ചേര്‍ത്തു വെയ്ക്കുകയാണെന്നു ..
നിന്നെയവള്‍ സ്നേഹിക്കുകയാണെന്നു ...
dated on d last moments of 2008... [bw 11.30 n 11.45pm]
--------------------------------------------------------------------------------------
AN EPITAPH ON THE VERY FACE OF 2008
N NOW LEMME SAY "I HATE U 2008 N' AT D SAME TYM I LOVE U BEYOND WORDS....."

Sunday, December 28, 2008

യുഗങ്ങളുടെ പ്രണയം




യുഗങ്ങളുടെ പ്രണയം
ത്രേതാ യുഗത്തില്‍ ഒന്ന്
ദ്വാപര യുഗത്തില്‍ മറ്റൊന്ന്
എന്നിട്ട്
ആരെന്തു നേടി
ഒരുവള്‍ക്ക്‌ വനവാസവും പിന്നെ അഗ്നിപ്രവേശവും
മറ്റൊരുവള്‍ക്ക് വിരഹവും പിന്നെ കണ്ണിരും
മൂകസാക്ഷികളാക്കപ്പെട്ടു
സരയൂവും കാളിന്ദിയും.....




സ്വാതന്ത്രിയം ..


അവന്‍റെ മുന്‍പില്‍ അവള്‍ ഒരു പെണ്ണായി പോകുന്നു ...പലപ്പോഴും ഒരു വെറും പെണ്ണ്..!!! ' സ്വാതന്ത്രിയം' എന്ന് പറയുമ്പോഴും അവന്‍റെ ഹൃദയത്തിന്‍റെ നാലുച്ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങനായിരുന്നു ഉള്ളുകൊണ്ടവള്‍ ആശിച്ചത് ..!! 'സ്വതന്ത്ര ' എന്ന് നടിക്കുമ്പോഴും അവന്‍റെ അടിമയാകാന്‍ അവള്‍ കൊതിച്ചിരുന്നു ....!! അവളെ മനസിലാക്കാന്‍ ആകുനില്ല പലപ്പോഴും അവള്‍ക്കു തന്നെ...!! പക്ഷേ.. ഇന്ന് അവള്‍ അറിയുന്നു അവളുടെ existence അവനിലാണെന്ന്...!! അവന്‍റെ ഹൃദയത്തിന്‍റെ നാലുച്ചുവരുകള്‍ക്ക് ഉള്ളിലാണ് അവളുടെ ജീവിതമെന്ന്... ആ ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപെടുംബോഴാണ് അവള്‍ക്കു സ്വാതന്ത്രിയം ലഭിക്കുകയെന്ന് ....അവന്‍റെ അടിമയാകുംബോഴാണ് അവള്‍ സ്വതന്ത്ര ആവുകയെന്നു ...!! ഒരു പക്ഷേ എല്ലാവരും അവളെ പോലെ തന്നെ ആയിരിക്കുമോ...??!! basically എല്ലാ സ്ത്രീയുടെയും ഉള്ളില്‍ ഒരു അടിമ ഉണ്ടാകുമോ??!! പ്രിയപെട്ടവന്റെ ഹൃദയത്തിനുള്ളിലെ തടവറയില്‍ സ്വതന്ത്രയാവുന്ന ഒരു അടിമ..സ്നേഹത്തിന്‍റെ ചങ്ങല അവള്‍ അവന്റെ നേര്‍ക്ക്‌ ഉയര്‍ത്തി , തന്നെ ബന്ധിക്കുനതും കാത്ത് നില്‍ക്കുനുണ്ടാവും ... ഒരുപക്ഷെ സ്ത്രീ സ്വതന്ത്രയാവുന്നത് പുരുഷന്‍റെ ഹൃദയത്തിനുള്ളിലാവുമോ??!! സ്ത്രീ സ്വാതന്ത്രിയത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എന്തേ ഇങ്ങനെ ഒരു possibility യെ പറ്റി ചിന്തികാതെ ഇരുന്നത്... ചിലപ്പോ പ്രിയപ്പെട്ടവന്റെ ഹൃദയത്തിനുള്ളിലെ സ്വാതന്ത്രിയം അവര് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ...??!!

A smouldering candle


How gr8 is the life of a candle...???!!! short lived...!! radiates light till its last breath...!! bearing all d pains by itslef [not letting anybody els to knw] finally...melts away even frm the memories..without leaving a single hint of its existance...!!! how gr8 it is, no??!! if i hav another birth i would lik to b a candle...a burning candle...!!

dated on somday in 2007 i culdnt remember d xact date or month...